News Section: തിരുവള്ളൂർ

തിരുവള്ളൂര്‍ ടൗണ്‍ പരിഷ്‌കരണം

October 1st, 2014

തിരുവള്ളൂര്‍: ടൗണ്‍ പരിഷ്‌കരണത്തിന്റെ ഭാഗമായി രഷ്ട്രീയ പാര്‍ടി പ്രതിനിധികളുടെയും സ്ഥലം ഉടമകള്‍ കച്ചവടക്കാര്‍ എന്നിവരുടെ സംയുക്ത യോഗം നാലിന് പകല്‍ മൂന്നിന് പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളില്‍ ചേരും. കെ കെ ലതിക എംഎല്‍എ അധ്യക്ഷയാകും.

Read More »

ആശാ വര്‍ക്കര്‍മാരെ സ്ഥിരപ്പെടുത്തണം:എന്‍ കെ വൈദ്യര്‍

September 27th, 2014

കല്ലേരി:  ആശാ വര്‍ക്കര്‍മാരെ സ്ഥിരപ്പെടുത്തണമെന്നും പതിനായിരം രൂപ ഓണറേറിയം അനുവദിക്കണമെന്നും കല്ലേരിയില്‍ നടന്ന വടകര ഏരിയാ ആശാ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) സമ്മേളനം ആവശ്യപ്പെട്ടു. എന്‍ കെ വൈദ്യര്‍ ഉദ്ഘാടനം ചെയ്തു. ഇ കെ ശ്രീലത അധ്യക്ഷയായി. പി എം പ്രീത, കെ ഗോപാലന്‍, പുഷ്പജ, ടി പി ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. ടി കെ റീന സ്വാഗതവും പി എം സീമ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: വി ടി കെ പ്രേമി (പ്രസിഡന്റ്), ഗീത കൂടത്തില്‍, പി എം സീമ (വൈസ് പ്രസിഡന്റുമാര്‍), കെ കമല (സെക്രട്ടറി), പി എം സുമ, പി കെ ഗീത (ജോ. സെക്രട്ടറിമാര്‍...

Read More »

സിപിഐ എം പ്രകടനത്തിന് നേരെ ലാത്തിചാര്‍ജ്; രണ്ട് പേര്‍ക്ക് പരിക്ക്

September 23rd, 2014

വടകര: അഴിക്കോടന്‍ രാഘവന്‍ ദിനാചരണത്തിന്റെ ഭാഗമായി പ്രകടനം നടത്തിയ സിപിഐ എം പ്രവര്‍ത്തകര്‍ക്ക് നേരെ ചെമ്മരത്തൂരില്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഡിവൈഎഫ്‌ഐ കോട്ടപ്പള്ളി വില്ലേജ് കമ്മിറ്റി പ്രസിഡന്റ് സബിന്‍ (24), സി പി അനീഷ് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. ബിജെപി പ്രചാരണജാഥയുടെ സ്വീകരണം കഴിഞ്ഞ് പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയതിന് ശേഷമാണ് സിപിഐ എം പ്രകടനം ആരംഭിച്ചത്. പ്രകടനം നടത്താന്‍ അനുവദിക്കാതെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു.

Read More »

ആധാരം തിരിച്ച് നല്‍കും ഭവന ശ്രീ ഉപഭോക്താക്കളുടെ സമരം ഒത്തു തീര്‍ന്നു

September 22nd, 2014

തിരുവള്ളൂര്‍: ഭവനശ്രീ വായ്പ സര്‍ക്കാര്‍ എഴുതിതള്ളിയിട്ടും ആധാരം ഗുണഭോക്താക്കള്‍ക്ക് തിരിച്ച് നല്‍കാത്ത കോര്‍പറേഷന്‍ ബാങ്കിന്റെ നയത്തില്‍ പ്രതിഷേധിച്ച് ബാങ്ക് തിരുവള്ളൂര്‍ ശാഖക്ക് മുന്നില്‍ ഗുണഭോക്താക്കളും ജനപ്രതിനിധികളും ആരംഭിച്ച അനിശ്ചിതകാല സമരം ഒത്തു തീര്‍ന്നു. കെ കെ ലതിക എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി കെ ശാന്ത അധ്യക്ഷയായി. കെ കെ ലതിക എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ നവംബര്‍ 30നകം ആധാരം തിരിച്ച് നല്‍കാമെന്ന് ബാങ്ക് അധികൃതര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് സമരം ഒത്തു തീര്‍ന്നു.

Read More »

നെട്ടോട്ടമോടുകയാണ് ബസ്സുകളും യാത്രക്കാരും; ചാനിയംകടവ് പേരാമ്പ്ര റോട്ടിൽ 8 ബസ്സുകൾ ഓട്ടം നിർത്തി

September 19th, 2014

വടകര: ഗതാഗതക്കുരുക്കും റോഡ് തകര്‍ച്ചയും കാരണം ബസുകള്‍ ട്രിപ്പ് കട്ട് ചെയ്യാന്‍ നിര്‍ബന്ധിതമാകുന്നത് താലൂക്കിലെ ഗതാഗതം പ്രശ്നം രൂക്ഷമാക്കുന്നു. കുരുക്കില്‍ കുടുങ്ങി സമയക്രമം പാലിക്കാന്‍ കഴിയാതെ ജീവനക്കാര്‍ വലയുമ്പോള്‍ വീടെത്താന്‍ ബസുകള്‍ക്ക് നേട്ടോട്ടമോടുകയാണ് യാത്രക്കാര്‍. എന്നാല്‍, ഇതൊന്നു കണ്ടമട്ടില്ല അധികൃതര്‍ക്ക്. ഒരു കിലോ മീറ്റര്‍ ദൂരം ഓടാന്‍ സൂപ്പര്‍ ഫാസ്റ്റിന് ഒന്നേകാല്‍ മിനിറ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ഒന്നര, ലിമിറ്റഡ് സ്റ്റോപ്പ് ഒന്നേ മുക്കാല്‍, ഓര്‍ഡിനറി രണ്ടര എന്നിങ്ങനെയാണ് സ്വകാര്യ ബസുകള്‍ക്ക് ആര്‍ടിഒ ...

Read More »

പൂര്‍ണിമ ഏഷ്യന്‍ ഗെയിംസിലേക്ക്‌

September 18th, 2014

വടകര: വോളിബോളിന്റെ ഈറ്റില്ലമായ വടകരയില്‍ നിന്ന് തിരുവള്ളുരിലെ പുളിയാറത്ത് പൂര്‍ണിമ ഏഷ്യന്‍ ഗെയിംസിലേക്ക്. ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണില്‍ ഇന്ന് ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യന്‍ വോളിടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പൂര്‍ണിമ 2010ല്‍ നടന്ന ഏഷ്യന്‍ യൂത്ത്‌വോളി ചാമ്പ്യന്‍ഷിപ്പിലും ഏഷ്യന്‍ ജൂനിയര്‍ വോളി ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍വോളി ടീം അംഗമായിരുന്നു. 2011 ഒക്ടോബറില്‍ നടന്ന ഏഷ്യന്‍ സീനിയര്‍ വോളി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വോളിബോള്‍ ടീമിനായി സെന്റര്‍ ബ്ലോക്കറായി കളിച്ചിരുന്നു. 2010 നവംബറില്‍ നടന്ന ദേശീയ ...

Read More »

തിരുവള്ളൂരിലെ പൂര്‍ണിമ മുരളീധരന്‍ ഏഷ്യന്‍ ഗെയിംസ് വോളി ടീമില്‍

September 14th, 2014

തിരുവള്ളൂര്‍: വോളിബാളിന്റെ താരമായ പൂര്‍ണിമ മുരളീധരന്‍ ഏഷ്യന്‍ ഗെയിംസ് വോളി  ടീമില്‍ . വടകരയില്‍നിന്ന് കളി തുടങ്ങി ഇപ്പോള്‍ ഏഷ്യന്‍ ഗെയിംസ്  ടീമിലേക്ക് വരെ എത്തിയ ഈ മിടുക്കി വിയറ്റ്നാമിലെ ഹോച്ചിമിന്‍ സിറ്റിയില്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ വനിതാ വോളിയില്‍ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു പൂര്‍ണിമ .കണ്ണൂർ മാതൃഭൂമി യിലെയും  തിരുവള്ളൂർ സൌമ്യത മെമ്മോറിയൽ  സ്കൂളിലെ ടീച്ചർ  ശ്യാമളയുടെയും  മകൾ ആണ്.പൂർണിമയെ കുടാതെ  കെ.എസ്.ഇ.ബിയുടെ പി.വി. ഷീബ, ടിജി രാജു, എന്‍. ശ്രുതിമോള്‍, എസ്. രേഖ, പി.പി. രേഷ്മ, റെയില്‍വേ താരങ്ങ...

Read More »

തിരുവള്ളൂർ: നിടുംബ്രമണ്ണ കക്കുടുംബിൽ മൊയ്തു (45) നിര്യാതനായി

September 14th, 2014

തിരുവള്ളൂർ: നിടുംബ്രമണ്ണ കക്കുടുംബിൽ മൊയ്തു (45) നിര്യാതനായി. പിതാവ് പരേതനായ കക്കുടുംബിൽ അമ്മത് , മാതാവ് കുഞ്ഞാമി, ഭാര്യ സുബൈദ ,മകൻ മുഹമ്മദ് (അൻസാർ കോളേജ്). സഹോദരങ്ങൾ:കദീജ കുനിവയിൽ, നസീമ ആവള, മുനീറ എരവട്ടൂ

Read More »

തിരുവള്ളൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി

September 2nd, 2014

ദോഹ: വടകര തിരുവള്ളൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി. വക്റയില്‍ ഖത്തരിയുടെ വീട്ടില്‍ ഹൌസ് ഡ്രൈവറായി ജോലി ചെയ്യുന്ന നടുത്തോളി സിറാജുല്‍ മുനീറാണ് മരിച്ചത്. ഒന്നര വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്യുന്ന മുനീര്‍ നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. പിതാവ് റൌഫ് മാതാവ് നഫീസ, ഭാര്യ സുബൈദ, മക്കള്‍: മുര്ഷിദ്, മുഹ്സിന. മൃതദേഹം നാട്ടില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.

Read More »

‘ആത്മാവില്ലാത്ത പൂവ് ‘ പ്രകാശനം ചെയ്തു

September 1st, 2014

വടകര: മേമുണ്ട ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി കൃഷ്ണകീര്‍ത്തനയുടെ ആത്മവില്ലാത്ത പൂവ് കഥാസമാഹാരം സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അക്ബര്‍ കക്കട്ടില്‍ പ്രകാശനം ചെയ്തു. ബിഇഎം ഹൈസ്‌കൂളില്‍ പി കെ കൃഷ്ണദാസ് ഏറ്റുവാങ്ങി. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പി പി രഞ്ജിനി അധ്യക്ഷയായി. ശിവദാസ് പുറമേരി, നളിനി കുന്നത്ത്, പി കെ ജിതേഷ്, ഇ നാരായണന്‍, ടി മോഹന്‍ദാസ്, കൃഷ്ണകീര്‍ത്തന എന്നിവര്‍ സംസാരിച്ചു. എന്‍ ബി പ്രകാശ് കുമാര്‍ സ്വാഗതവും പി പി ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Read More »