News Section: വടകര

‘ഊർജ കിരൺ’ ഊർജ്ജ സംരക്ഷണത്തിന്റെ പാഠങ്ങൾ പൊതുജനങ്ങളിലേക്ക്‌

March 26th, 2019

വടകര:സെൻറർ ഫോർ എൻവിയോൺമെൻറ് ആൻഡ് ഡെവലപ്മെന്റിന് കീഴിൽ എനർജി മാനേജ്മെൻറ് സെന്ററിന്റെ 'ഊർജ കിരൺ' പരിപാടിയുടെ ഭാഗമായി കൈനാട്ടി ജംഗ്ഷനിൽ ഊർജ്ജ പാട്ടും പ്രഭാഷണവും നടത്തി. കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ സഹായത്തോടെ ദർശനം സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ഊർജ്ജ സംരക്ഷണത്തിന്റെ പാഠങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം.പരിപാടിയുടെ ഉദ്ഘാടനം ഊർജ്ജസംരക്ഷണ പുസ്തകം വിതരണം ചെയ്തു കൊണ്ട് പരിസ്ഥിതി പ്രവർത്തകൻ വടയക്കണ്ടി നാരായണൻ നിർവഹിച്ചു. ടി പി സുധാകരൻ ആദ്യ പുസ്തകം ഏറ്റുവാങ്ങി. സികെ രാജലക്...

Read More »

അഴിയൂർ പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

March 26th, 2019

വടകര:അഴിയൂർ പഞ്ചായത്ത് യു ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ കെ.പി.സി സി നിർവ്വാഹക സമിതി അംഗം അഡ്വ:ഐ.മൂസ്സ ഉദ്ഘാടനം ചെയ്തു. മുന്നണി ചെയർമാൻ കെ.അൻവർ ഹാജി അദ്ധ്യക്ഷത  വഹിച്ചു. എം.സി.ഇബ്രാഹിം,കോട്ടയിൽ രാധാകൃഷ്ണൻ,പ്രദീപ് ചോമ്പാല,ഇ.ടി.അയ്യൂബ്, ബി.കെ.തിരുവോത്ത്,ശ്യാമള കൃഷ്ണാർപ്പിതം,പി.രാഘവൻ മാസ്റ്റർ,വി..കെ.അനിൽകുർ,അശോകൻ ചോമ്പാല, കെ.കെ.ഷെറിൻ കുമാർ,പി.ബാബുരാജ് എന്നിവർ പ്രസംഗിച്ചു.

Read More »

പൊട്ടിയ പൈപ്പ് നന്നാക്കാൻ കുഴിയെടുത്തിട്ട് മാസങ്ങൾ:കുഴിയിൽ വീഴുന്നത് നിത്യ സംഭവമാകുന്നു

March 26th, 2019

വടകര:നഗര പരിധിയിലെ പുത്തൂർ ട്രെയിനിംഗ് സ്കൂൾ റോഡിൽ കോമുള്ളി പറമ്പിനു സമീപം കുടിവെള്ള പൈപ്പ് പൊട്ടി ലിറ്റർ കണക്കിന് വെള്ളം പാഴാകുന്നു.അഞ്ചു മാസം മുൻപ് പൊട്ടിയ പൈപ്പ് അറ്റകുറ്റപണികൾ നടത്താൻ കുഴിയെടുത്തിട്ട് മൂന്നര മാസമായിട്ടും അറ്റകുറ്റപണികൾ പൂർത്തിയാകാത്തതിനാൽ കുട്ടികൾ അടക്കം കുഴിയിൽ വീഴുന്നത് നിത്യ സംഭവമായിരിക്കയാണ്. റോഡിന്റെ വളവുള്ള ജങ്ക്ഷനിൽ കുഴിയെടുത്തതിനാൽ എതിരെ വരുന്ന വാഹനങ്ങൾ കാണാൻ പറ്റാത്തതിനാൽ പലപ്പോഴും തലനാരിഴ വ്യത്യാസത്തിനാണ് അപകടത്തിൽ നിന്നും രക്ഷപ്പെടുന്നത്.പൈപ്പുകൾ അറ്റകുറ്റപ്പണികൾ നടത്തി കു...

Read More »

13 ാം പട്ടികയിലും വടകരയില്ല …. മുരളിയോട് പ്രചാരണം തുടരാന്‍ നേതൃത്വം

March 26th, 2019

വടകര: വയനാട് , വടകര സീറ്റുകളിലെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അവ്യക്തത വടകര മണ്ഡലത്തില്‍ പ്രവര്‍ത്തകരുടെ ആവേശത്തെ ചെറിയ തോതില്‍ ബാധിക്കുന്നുണ്ട്. വയനാട്ടില്‍ നേരത്തെ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി അഡ്വ ടി സിദ്ദിഖ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് സ്വയം പിന്‍മാറിയിട്ടുണ്ട്. വടകരയിലെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട് പോകാന്‍ മുരളിക്ക് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ന...

Read More »

ലൈബ്രേറിയന്‍ ഗ്രേഡ് 4 തസ്തിക ചുരുക്കപ്പെട്ടിക പ്രസിദ്ധീകരിച്ചു

March 26th, 2019

കോഴിക്കോട് : ജില്ലയില്‍ പഞ്ചായത്ത് വകുപ്പില്‍ ലൈബ്രേറിയന്‍ ഗ്രേഡ് 4 (കാറ്റഗറി നം. 539/16) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2019 മാര്‍ച്ച് 14 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയുടെ പകര്‍പ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക് ലഭിക്കും.

Read More »

നാദാപുരത്തിന്റെ മനം കീഴടങ്ങി യുഡിഎഫ് സ്ഥാനാര്‍ത്ഥി

March 26th, 2019

വടകര: ഔദ്യോഗിക പ്രഖ്യാപനം വൈകുന്നത്് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. യുഡിഎഫ് നാദാപുരം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷിലും റോഡ് ,ഷോയിലും യുഡിഎഫ് പ്രവര്‍ത്തകര്‍ തടിച്ച് കൂടി. നാദാപുരം ഗവ. കോളേജ് , സിറാജുല്‍ ഹുദ ടി ടി ഐ വാണിമേല്‍, നാഷണല്‍ കോളേജ് പുളിയാവ്, എഡന്റിറ്റി കോളേജ് വേവം, നാദാപുരം എം ഇ ടി കോളേജ,് ഹൈടെക് കോളേജ് , മലബാര്‍ വിമന്‍സ് നാദാപുരം,ടി ഐ എം ബിഎഡ് ,ദാറുല്‍ ഹുദ കോളേജ് എന്നിവടങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പര്യടനം നടത്തി.

Read More »

പത്രിക സമര്‍പ്പണം വ്യാഴാഴ്ച തുടങ്ങും

March 26th, 2019

കോഴിക്കോട് : ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക ഈ മാസം 28 മുതല്‍ സമര്‍പ്പിക്കാം. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് സമയം. പത്രിക സമര്‍പ്പണത്തിനുള്ള അവസാന തീയതി ഏപ്രില്‍ നാലിനും സൂക്ഷ്മ പരിശോധന അഞ്ചിനുമാണ്. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ എട്ടാണ്. വരണാധികാരിയായ ജില്ല കലക്ടര്‍ക്കാണ് പത്രിക നല്‍കേണ്ടത്. സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ 5 പേര്‍ക്ക് മാത്രമേ പത്രിക സമര്‍പ്പണത്തിന് എത്താനാകൂവെന്ന് ജില്ലയിലെ രാഷ്ട്രീയ പ്രതിനിധികളുടെ യോഗത്തില്‍ ജില്ലാ കലക്ടര്‍ സാമ്പശിവ റാവു അറിയിച്ചു. ...

Read More »

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ (എംഎല്‍) റെഡ് സ്റ്റാര്‍ സ്ഥാനാര്‍ത്ഥി വടകരയില്‍ നിന്ന് ജനവിധി തേടും

March 26th, 2019

വടകര: എം കെ ദാസന്‍ നയിക്കുന്ന സിപിഐ (എംഎല്‍) റെഡ് സ്റ്റാര്‍ പ്രതിനിധി വടകരയില്‍ നിന്നും ജനവിധി തേടും. പതിനേഴാം ലോക്‌സഭക്കു വേണ്ടിയുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിയെ തൂത്തെറിയുക എന്നതിനൊപ്പം നവലിബറല്‍ നയങ്ങളുടെ വക്താക്കളായ ഇടത്- വലത് മുന്നണികളെയും പരാജയപ്പെടുത്തിക്കൊണ്ടേ ജനകീയ ബദല്‍ സാദ്ധ്യമാകൂ എന്ന ലക്ഷ്യത്തോടെയാണ് വടകര ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ സിപിഐ (എംഎല്‍) റെഡ് സ്റ്റാര്‍ പ്രതിനിധികള്‍ മത്സരിക്കുന്നതെന്ന് റെഡ് സ്റ്റാര്‍ നേതൃത്വം വ്യക്തമാക്കുന്നു. അഡ്വ കെ സുധാകരനാണ് വടകരയിലെ റെഡ് സ്റ്റാര്‍ സ്ഥാനാര്‍...

Read More »

യുഡിഎഫ് തെരഞ്ഞെടുപ്പ് റാലിയില്‍ ഉയര്‍ന്ന് പൊങ്ങിയത് ഭീമന്‍ ചെങ്കൊടി

March 26th, 2019

നാദാപുരം : വടകര ലോകസ്ഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ നാദാപുരം മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും റോഡ് ഷോയിലും നിറഞ്ഞ് നിന്ന ഭീമന്‍ ചൊങ്കൊടി നാട്ടുകാരില്‍ കൗതകമുണര്‍ത്തി. വളയം സ്വദേശിയായ മഹേഷാണ് സിഎംപി പതാകയുമായി യുഡിഎഫ് പരിപാടിയില്‍ നിറഞ്ഞ് നിന്നത്. പ്രധാന കക്ഷിയായ കോണ്‍ഗ്രസിനേയേയും മുസ്ലീം ലീഗിനെയും വെല്ലുന്ന കൊടികയുമാണ് ശ്രദ്ധിക്കപ്പെട്ടത്. സിപിഎം നേതാവായിരുന്ന എം വി രാഘവന്‍ രൂപീകരിച്ച സിഎംപി യുടെ കൊടി സിപിഎമ്മിന്റെ പതാകയുമായി ഏറെ സാമ്യമുണ്ട്. ദൃശ്യങ്ങള്‍ കാണാം. https://youtu.be...

Read More »

സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

March 26th, 2019

വടകര: കനിവ് ചാരിറ്റബിള്‍ ഫോറം കുരിക്കിലാട് സൗത്തും തണല്‍ വടകരയും സംയുക്തമായി സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. വൈക്കിലശ്ശേരി മാപ്പിള എല്‍ .പി.സ്‌കൂളില്‍ നടന്ന ക്യാമ്പ് .സി .കെ .നാണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചോറോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വിജില അദ്ധ്യക്ഷം വഹിച്ചു. കനിവ് സെക്രട്ടറി സുഭാഷ് സി.എച്ച്. സ്വാഗതവും വാര്‍ഡ് മെമ്പര്‍മാരായ രാജേഷ് ചോറോട്, ശ്യാമള പൂവ്വേരി, ഹെഡ്മാസ്റ്റര്‍ ബാബു തുടങ്ങിയവര്‍ സംസാരിച്ചു. ക്യാമ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. ജയരാജന്‍ വൃക്ക രോഗങ്ങളെ കുറിച...

Read More »