News Section: വടകര

അഴിയൂരില്‍ നീര്‍ത്തടങ്ങളെ തേടിയൊരു നടത്തം

May 21st, 2018

വടകര: അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ നാല് നീര്‍ത്തടങ്ങളുടെ ഇന്നത്തെ അവസ്ഥ മനസ്സിലാക്കുന്നതിനും ഹരിത കേരള മിഷന്റെ ഭാഗമായി മണ്ണും വെള്ളവും ജൈവ സമ്പത്തും സംരക്ഷിക്കുന്നതിന് വേണ്ടിയും പുതിയ പദ്ധതി നിര്‍ദ്ദശേങ്ങള്‍ക്കായി നീര്‍ത്തട നടത്തം സംഘടിപ്പിച്ചു. ജലത്തിന്റെ ഒഴുക്ക് ദിശാവ്യാപനം, പരിസ്ഥിക്കുള്ള ആഘാതം, ചെറു നീര്‍ത്തടങ്ങളുടം പുനസ്ഥാപനം എന്നിവയെ പറ്റി റിപ്പോര്‍ട്ട് ഉണ്ടാക്കി പദ്ധതികള്‍ ആവിഷ്‌കരിക്കും. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കേണ്ട പ്രവൃത്തികളെ സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യറാക്കും. സമുദ്ര നിരപ്പി...

Read More »

നോമ്പ് തുറയ്ക്ക് ബീഫ് തന്നെ സ്‌പെഷ്യലാവട്ടെ

May 21st, 2018

എത്രയൊക്കെ പ്രതിഷേധങ്ങള്‍ ഉണ്ടായാലും നമ്മള്‍ ബീഫ് ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരിക്കലും അതിനെ ഒഴിവാക്കാനാവില്ല.മാത്രമല്ല ഇപ്പോള്‍ ബീഫിനോടുള്ള കൊതി പലര്‍ക്കും കൂടി വന്നിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ നോമ്പ്തുറയ്ക്ക് തെങ്ങാക്കൊത്തിട്ട ബീഫ് തന്നെ സ്‌പെഷ്യലാവട്ടെ. ബീഫ് തേങ്ങാക്കൊത്തിട്ടത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആവശ്യമുള്ള സാധനങ്ങള്‍ ബീഫ് അരക്കിലോ തേങ്ങ പൂളിയത് കാല്‍ക്കപ്പ് പച്ചമുളക് അഞ്ച് തക്കാളി ഒന്ന് സവാള രണ്ട് കറിവേപ്പില മൂന്ന് തണ്ട് വെളുത്തുള്ളി6 അല്ലി ഇഞ്ചി ചെറിയ കഷ്ണം മല്ലിപ്പൊടി മൂന്ന് സ്പൂണ്...

Read More »

തലോടാം തണലേകാം….പുണ്യമാസത്തില്‍ സ്വാന്തനവുമായി വനിതാ ലീഗ് …എടച്ചേരിയിലെ തണല്‍ അന്തേവാസികളോടൊപ്പം ഷറഫുന്നിസ ടീച്ചര്‍

May 21st, 2018

വടകര: 'അമ്മ പാട്ട് പാടോ.......? '. ചോദ്യം കേട്ടപ്പോഴേക്കും ആള്‍ ഉഷാറായി. എഴുന്നേറ്റിരുന്നു. 'ഏത് പാട്ട് പാടണം.....? ''അമ്മക്കിഷ്ടമുള്ളത് പാടിക്കോ.....' അവര്‍ പാടാന്‍ തുടങ്ങി. കൂടെ താളമിട്ട് വനിതാ ലീഗ് പ്രവര്‍ത്തകരും . പുണ്യമാസത്തില്‍ വനിതാ ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ 'തലോടാം... തണലേകാം ' സാന്ത്വന പരിപാടിയുടെ എടച്ചേരിയിലെ തണല്‍ ഭവനില്‍ വൈകാരിക നിമിഷങ്ങളാല്‍ ശ്രദ്ധേയമായി. ബന്ധക്കളും സ്വന്തക്കാരുമില്ലാത്ത, ഒരു കൂട്ടം ആളുകളെ ഒരുപാടിഷ്ടത്തോടെ സ്‌നേഹത്തിന്റ തണല്‍ വീട്ടിലേക്കെത്തിയപ്പോള്‍ വനിതാ ലീഗ് പ്രവ...

Read More »

രോഗികളെ ചികിത്സിച്ച ലിനിയുടെ ജീവത്യാഗം ഞെട്ടല്‍ മാറാതെ വടകര

May 21st, 2018

വടകര: ലീപ്പാ വൈറസ് ബാധിതരായ രോഗികള്‍ പരിചരിച്ച് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നെഴ്‌സ് ചെമ്പനോട സ്വദേശിനി ലിനി(28) മരണത്തിന് കീഴടങ്ങിയപ്പോള്‍ ഞെട്ടല്‍ മാറാതെ വടകരയും. വടകര പുത്തുര്‍ സ്വദേശി സജീഷിന്റെ ഭാര്യയാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നഴ്‌സായായിരുന്നു ലിനി. തങ്ങളുടെ സ്‌നേഹനിധിയായ അമ്മയുടെ മുഖം അവസാനമായി ഒന്നു കാണാന്‍ കഴിയാതെ രണ്ട് പിഞ്ചോമനകളെയും ഭര്‍ത്താവിനെയും തനിച്ചാക്കി ലിനി യാത്രയായി. ചെമ്പനോട പുതുശ്ശേരി പരേതനായ നാണുവിന്റെയും രാധയുടെയും മൂന്ന് പെണ്‍മക്കളില്‍ രണ്ടാത്തെയാളാണ് ലിനി. ആശുപത്ര...

Read More »

നീപ്പാ …പ്രതിരോധിക്കാം …ആശുപത്രി പരിസരം ശുചീകരിച്ചു

May 21st, 2018

വടകര: മഴക്കാല പൂര്‍വ്വകാല ശുചീകരണത്തിന്റെ ഭാഗമായി പുതുപ്പണം യുവ കലാ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ ഗവ: ആയുര്‍വേദ ആശുപത്രി പരിസരം ശുചീകരിച്ചു. ശുചീകരണ പ്രവര്‍ത്തനം നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ കെ.ദിവാകരന്‍ ഉല്‍ഘാടനം ചെയ്തു.എ.എം.ലാലു അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് സി.കെ.സുശാന്ത്,ഫസലു പുതുപ്പണം,സഹീര്‍ കാന്തിലാട്ട്, ശിശുപാല്‍ നാരായണന്‍,മനോജ് പിലാത്തോട്ടം, രജിത്ത് കോട്ടക്കടവ്, പി.രജനി,ഗീത കാപ്പോയില്‍, ഷിജി, ശശിധരന്‍ പറമ്പത്ത്,അജീഷ് എന്നിവര്‍ പ്രസംഗിച്ചു.

Read More »

നീപ്പാ ആശങ്ക വിട്ടുമാറാതെ സൂപ്പിക്കട നിവാസികള്‍ എട്ടു പേര്‍ ഗുരുതരാവസ്ഥയില്‍

May 21st, 2018

പേരാമ്പ്ര: ഒരു കുടുംബത്തിലെ മൂന്നുപേര്‍ അടുത്തടുത്ത ദിവസങ്ങളില്‍ പനിബാധിച്ചു മരിച്ച സാഹചര്യത്തില്‍ ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിലെ സൂപ്പിക്കട നിവാസികള്‍ പനിപ്പേടിയില്‍. പനിബാധിതരെ പരിചരിച്ച നഴ്‌സും മരണത്തിന് കീഴടങ്ങി. എട്ടുപേര്‍ പനിയെത്തുടര്‍ന്ന് കോഴിക്കോട്ടും എറണാകുളത്തും ആശുപത്രികളില്‍ തീവ്രപരിചരണ വാര്‍ഡില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. ആദ്യമായി പ്രദേശത്തെത്തിയ അപൂര്‍വരോഗത്തെ എങ്ങനെ നേരിടണമെന്നറിയാത്ത ആശങ്ക, മരണം സംഭവിച്ച ശേഷം വീട്ടില്‍നിന്ന് മാറി നില്‍ക്കുന്ന കുടുംബങ്ങള്‍... മുമ്പെങ്ങുമില്ലാത്ത അനുഭവമാണ...

Read More »

നീപ്പ ; പേരാമ്പ്രയില്‍ രോഗികളെ ചികിത്സിച്ചിരുന്ന നഴ്‌സും പനി ബാധിച്ചു മരിച്ചു …മരണം ഒമ്പതായി

May 21st, 2018

കോഴിക്കോട്: കേരളം ഞെട്ടി വിറച്ചു കൊണ്ടിരിക്കുന്ന വൈറല്‍ പനി മൂലം ഒരാള്‍ കൂടി മരിച്ചു. വൈറല്‍ പനി ബാധിച്ചു മരിച്ചവരുടെ എണ്ണം ഒമ്പതായി. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നഴ്‌സായിരുന്ന ലിനി ആണ് മരിച്ചത്. നേരത്തേ മരിച്ചവരെ പരിചരിച്ചത് ലിനിയായിരുന്നു. ചെമ്പനോട സ്വദേശിനിയാണ് ലിനി. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയില്‍ രണ്ടുപേരും മലപ്പുറം ജില്ലയില്‍ മൂന്നുപേരും വൈറസ് പനി ബാധിച്ച് മരണത്തിന് കീഴടങ്ങിയിരുന്നു. ഇവരുടെ രക്ത സാമ്പിളുകള്‍ പുനെയിലെ െവെറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ച് മാരകമായ നിപോവൈറസ്ബാധയാണു മരണകാരണമെന...

Read More »

മണിയൂരില്‍ തെങ്ങ് വീണ് വീട് തകര്‍ന്നു

May 20th, 2018

വടകര: കഴിഞ്ഞ ദിവസം രാത്രി ആഞ്ഞു വീശിയ ചുഴലി കാറ്റില്‍ മണിയൂര്‍ പഞ്ചായത്തില്‍ തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു. മഞ്ചയില്‍ കടവ് ഇരുപത്തി ഒന്നാം വാര്‍ഡില്‍ ചാത്തോത്ത് അശോകന്റെ വീടാണ് തകര്‍ന്നത്. ശനിയാഴ്ച രാത്രി പതിനൊന്നര മണിയോടെയാണ് അപകടം. അയല്‍ വാസിയുടെ വീട്ടിലെ തെങ്ങാണ് തകര്‍ന്ന് വീണത്. വീടിന്റെ പാരപ്പറ്റ് പൂര്‍ണ്ണമായും തകര്‍ന്നു. വാര്‍ഡ് മെമ്പര്‍ ലസിത,റവന്യൂ,പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Read More »

വടകരയില്‍ ദമ്പതികളെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു

May 20th, 2018

വടകര : ദമ്പതികളെ വീട്ടില്‍ കയറി അക്രമിച്ചതായി പരാതി. വടകര മേപ്പയില്‍ താമസിക്കുന്ന തെക്കേതയ്യില്‍ രജിപാലിനേ(39)യും ഭാര്യയേയുമാണ് മര്‍ദ്ദിച്ചത്. അക്രമത്തില്‍ 7 വയസ്സുള്ള മകള്‍ക്കും പരിക്കേറ്റു. മൂന്നു പേരെയും വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രജിപാലിന് നെഞ്ചിലും കൈയ്ക്കുമാണ് പരിക്ക്. ഞായറാഴ്ച്ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം. വടകര സ്വദേശി തറമ്മല്‍ വിനോദനും സഹോദരന്‍ ദിനേശനും വിനോദിന്റെ മകന്‍ വിഷ്ണുവും ചേര്‍ന്നാണ് അക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ രക്ഷപ്പ...

Read More »

നീപ്പാ വൈറസ് കേന്ദ്ര സംഘം നാളെ കോഴിക്കോട്ട്

May 20th, 2018

കോഴിക്കോട്: ജില്ലയില്‍ നീപ്പാ വൈറല്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കേന്ദ്ര ആരോഗ്യ വകുപ്പിന്റെ വിദഗ്ധ സംഘം പരിശോധന നടത്തും. നീപ്പാ വൈറസ് പ്രതിരോധിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കോഴിക്കോട് ജില്ലയിലേക്ക് വിദഗ്ധ സംഘം അയക്കണമെന്നും സ്ഥലം എം പി മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.

Read More »