News Section: വടകര

പ്രചരണം കൊഴുപ്പിക്കാന്‍ നേതാക്കള്‍ എത്തുന്നു.

March 25th, 2014

വടകര: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊഴുപ്പു കൂട്ടാന്‍ നേതാക്കളുടെ പടയെത്തുന്നു. വിവിധ മുന്നണികള്‍ക്ക് വേണ്ടി വരും ദിവസങ്ങളില്‍ ഉന്നത നേതാക്കളുടെ പരിപാടി പ്രളയമാണ് ലോക്‌സഭാ മണ്ഡലത്തിലെങ്ങും. ഇന്നു നാലിന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ വാണിമേലും അഞ്ചിന് പേരാമ്പ്രയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും.27ന് പി.കെ കുഞ്ഞാലിക്കുട്ടി ചെക്യാടും, 28ന് വിഡി സതീശന്‍ കോട്ടപ്പള്ളി, പേരാമ്പ്ര, കടിയങ്ങാട്, എന്നിവിടങ്ങളിലും 31ന് എ.കെ ആന്റണി കുറ്റ്യാടിയിലും വടകരയിലും പ്രസംഗിക്കും. എല്‍.ഡി.എഫ് നേതാക്കളുടെ പരിപാടികള്‍ ഏപ്രി...

Read More »

ആം ആദ്മി കണ്‍വെന്‍ഷന്‍

March 25th, 2014

വടകര: ആം ആദ്മി പാര്‍ട്ടി വടകര ലോക്‌സഭാ മണ്ഡലം കണ്‍െവന്‍ഷന്‍ പ്രൊഫ.ടി. ശോഭീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഷൗക്കത്തലി ഏരോത്ത് അധ്യക്ഷത വഹിച്ചു. ഹംസ മടിക്കൈ, കൃഷ്ണകുമാര്‍, സ്ഥാനാര്‍ഥി അലി അക്ബര്‍, അമ്പലക്കണ്ടി അബ്ദുറഹ്മാന്‍, സഹദേവന്‍ തലശ്ശേരി, ലിബിന പുറമേരി, ശ്രീധരന്‍, ജയചന്ദ്രന്‍, നളിനാക്ഷന്‍, വി.പി. സന്തോഷ് എന്നിവര്‍ സംസാരിച്ചു.

Read More »

ബാലചന്ദ്രന്‍ ഏറാമലയെ പരിഷത്തിന്റെ നേതൃത്വത്തില്‍ അനുസ്മരിക്കും.

March 25th, 2014

വടകര: കേരളശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗവും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന ബാലചന്ദ്രന്‍ ഏറാമലയെ പരിഷത്തിന്റെ നേതൃത്വത്തില്‍ അനുസ്മരിക്കും. മാര്‍ച്ച് 26 ന് തെരുവോര ചിത്രരചന, കവിസമ്മേളനം, ഓപ്പണ്‍ ഫോറം എന്നിവ നടക്കും. കച്ചേരി മൈതാനിയില്‍ മൂന്നുമണിക്ക് തെരുവോര ചിത്രരചന. കവിയരങ്ങ് വീരാകുട്ടി ഉദ്ഘാടനം ചെയ്യും. 'പാര്‍ശ്വവത്കരിക്കപ്പെടുന്നവരും വികസനവും' എന്ന വിഷയത്തില്‍ നടക്കുന്ന ഓപ്പണ്‍ഫോറത്തില്‍ ടി.പി.കുഞ്ഞിക്കണ്ണന്‍ വിഷയം അവതരിപ്പിക്കും. ബാലശാസ്ത്രകോണ്‍ഗ്രസ്, അഞ്ചാംക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് കൃ...

Read More »

ഷംസീറിന്റെ പര്യടനം ഇന്നുതുടങ്ങും

March 25th, 2014

വടകര: എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എ.എന്‍.ഷംസീറിന്റെ നിയമസഭാ മണ്ഡലപര്യടനം ചൊവ്വാഴ്ച തുടങ്ങും. എട്ടിന് എം.കെ.കേളു ഏട്ടന്റെയും എം.കുമാരന്റെയും സ്മൃതി കുടീരത്തില്‍ പുഷ്പചക്രമര്‍പ്പിച്ചാണ് പര്യടനം തുടങ്ങുക. പുറങ്കരയിലെ ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തിലും പുഷ്പചക്രം അര്‍പ്പിക്കും. ഒമ്പതിന് പുറങ്കരയില്‍ എ.കെ.ശശീന്ദ്രന്‍ എം.എല്‍.എ. പര്യടനം ഉദ്ഘാടനം ചെയ്യും. മറ്റിടങ്ങളിലെ സ്വീകരണപരിപാടികള്‍. സ്ഥലം, സമയം എന്ന ക്രമത്തില്‍. പാക്കക്കടവ് -9.20, അങ്ങാടിത്താഴ -9.40, കണ്ണങ്കുഴി-10, എ.ജി.റോഡ്- 10.20,മേപ്പയില്‍ -10.40, അറക്കിലാട്-11...

Read More »

ബി.ജെ.പി.രണ്ടാംഘട്ട പ്രചാരണം ഇന്നുമുതല്‍

March 25th, 2014

വടകര: വടകര മണ്ഡലത്തിലെ ബി.ജെ.പി.യുടെ രണ്ടാംഘട്ട പ്രചാരണ പരിപാടികള്‍ക്ക് ചൊവ്വാഴ്ച തുടക്കമാവും. കൂത്തുപറമ്പിലെ കരിയാട് നിന്നാണ് രണ്ടാം ഘട്ട പര്യടനം തുടങ്ങുക. നാലു മണിക്ക് മേപ്പയ്യൂരില്‍ നടക്കുന്ന പൊതുയോഗത്തില്‍ സംസ്ഥാനപ്രസിഡന്റ് വി.മുരളീധരന്‍ പ്രസംഗിക്കും. ഒന്നാം ഘട്ട പ്രചാരണത്തിന്റെ ഭാഗമായി നിയോജകമണ്ഡലം കണ്‍െവന്‍ഷനുകളും പഞ്ചായത്ത് കണ്‍െവന്‍ഷനുകളും കുടുംബയോഗങ്ങളും പൂര്‍ത്തിയാക്കിയശേഷമാണ് രണ്ടാം ഘട്ട പര്യടനം തുടങ്ങുന്നത്.

Read More »

കണ്‍െവന്‍ഷന്‍

March 25th, 2014

വടകര: യു.ഡി.എഫ്. സ്ഥാനാര്‍ഥി മുല്ലപ്പള്ളി രാമചന്ദ്രന്റെ വിജയത്തിന് രംഗത്തിറങ്ങാന്‍ യു.ഡി.എഫ്. മഹിളാ കണ്‍െവന്‍ഷന്‍ തീരുമാനിച്ചു. ഡി.സി.സി. ജനറല്‍ സെക്രട്ടറി കൂടാളി അശോകന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി അധ്യക്ഷത വഹിച്ചു. പുത്തൂര്‍ അസീസ്, ആയിഷ ഉമ്മര്‍, ബേബി ബാലമ്പ്രത്ത്, എം. ലീല, പി.കെ. പുഷ്പവല്ലി, വിമല കളത്തില്‍, എടയത്ത് ശ്രീധരന്‍, എ.ടി. ശ്രീധരന്‍, പി. സഫിയ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ഷക്കീല ഈങ്ങോളി (ചെയ.), വിമല കളത്തില്‍, പി.കെ. പുഷ്പവല്ലി (ജന.കണ്‍.). വടകര: മുല്ലപ്പള്ളി ര...

Read More »

മുല്ലപ്പള്ളി ഇന്ന് വടകരയില്‍

March 25th, 2014

വടകര: യു.ഡി.എഫ്. സ്ഥാനാര്‍ഥി മുല്ലപ്പള്ളി രാമചന്ദ്രന്‍ ചൊവ്വാഴ്ച വടകര മണ്ഡലത്തില്‍ പര്യടനം നടത്തും. ഒമ്പതു മണിക്ക് അടയ്ക്കാത്തെരുവില്‍ ഡി.സി.സി. പ്രസിഡന്റ് കെ.സി. അബു ഉദ്ഘാടനം ചെയ്യും. മറ്റിടങ്ങളിലെ സ്വീകരണം സമയം, സ്ഥലം എന്ന ക്രമത്തില്‍. 9.45 അരിക്കോത്ത് താഴ, 10.00 കുറുമ്പയില്‍, 10.15 മാക്കൂല്‍ പീടിക, 10.30 പാലയാട്ട് നട, 10.45 പാലോളി പാലം 11.00 ജനതാ റോഡ്, 11.30 മേപ്പയില്‍ മുക്ക്, 12.00 അറക്കിലാട്, 12.30 പഴങ്കാവ്, 1.00 വി.ഒ. റോഡ്, 2.30 കൈനാട്ടി, 2.45 ചോറോട് ഗെയിറ്റ്, 3.00 മാങ്ങോട്ട് പാറ, 3.30 മലോല്‍മുക്ക്, 3.45 ...

Read More »

പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതില്‍ യു.ഡി.എഫ്. ബൂത്ത് കമ്മിറ്റി പ്രതിഷേധിച്ചു.

March 25th, 2014

വടകര: മേപ്പയില്‍ ജനതാറോഡ് വള്ളില്‍ മുക്ക് ഭാഗങ്ങളില്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതില്‍ യു.ഡി.എഫ്. ബൂത്ത് കമ്മിറ്റി പ്രതിഷേധിച്ചു. എം.പി. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. കെ. നാരായണന്‍, ഇല്ലത്ത് ഗംഗാധരന്‍, പി. സുരേന്ദ്രന്‍, സി.കെ. സുനില്‍ എന്നിവര്‍ സംസാരിച്ചു.

Read More »

‘ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു’

March 25th, 2014

വടകര: കോണ്‍ഗ്രസ്സും സി.പി.എമ്മും ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബി.ജെ.പി.ന്യൂനപക്ഷ മോര്‍ച്ച ദേശീയസമിതി അംഗം എ.കെ. നസീര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ദേശീയതലത്തില്‍ മുസ്ലിം ന്യൂനപക്ഷം ബി.ജെ.പി.ക്ക് അനുകൂലമായ തീരുമാനമെടുത്തിട്ടുണ്ട്. മുസ്ലിങ്ങളെ തെറ്റിദ്ധരിപ്പിച്ച് വര്‍ഗീയത വളര്‍ത്താനാണ് സി.പി.എം. ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ബി.ജെ.പി. യുടെ ബോര്‍ഡുകള്‍ മേമുണ്ടയിലെ മദ്രസയില്‍കൊണ്ടിട്ട സംഭവമെന്നും അദ്ദേഹം പറഞ്ഞു. മേഖലാ സെക്രട്ടറി രാമദാസ് മണലേരി,ട ി.കെ. പത്മനാഭന്‍, കടത്തനാട്ട് ബാലകൃഷ്ണന്‍ എന്...

Read More »

ബി.ജെ.പി. കണ്‍െവന്‍ഷന്‍

March 25th, 2014

വടകര: ബി.ജെ.പി. കുറ്റിയാടി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍െവന്‍ഷന്‍ ആയഞ്ചേരിയില്‍ ജില്ലാ വൈസ്​പ്രസിഡന്റ് എം. മോഹനന്‍ ഉദ്ഘാടനം ചെയ്തു. ടി.കെ. രാജന്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി വി.കെ. സജീവന്‍, പ്രഭാകരന്‍, അഡ്വ. ദിലീപ്, കെ.കെ. രാജീവന്‍, രാമദാസ് മണലേരി, പി.പി. മുരളി, എം.എം. രാധാകൃഷ്ണന്‍, പി.കെ. അച്യുതന്‍ എന്നിവര്‍ സംസാരിച്ചു.

Read More »