News Section: വടകര

ഒഞ്ചിയത്ത് സി.പി.എം. ഏറ്റവും വലിയ ഒറ്റകക്ഷി

November 7th, 2015

വടകര: ടി.പി.ചന്ദ്രശേഖരന്‍റെ കൊലപാതകവും ആര്‍.എം.പി.എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായ ഒഞ്ചിയം പഞ്ചായത്തില്‍ സി.പി.എം ഏറ്റവും വലിയ ഒറ്റ കക്ഷി. 17 സീറ്റുകള്‍ ഉള്ള പഞ്ചായത്തില്‍ സി.പി.എമ്മിന് 7 ഉം ആര്‍.എം.പി യ്ക്ക് 6 ഉം യു.ഡി.എഫിന് 4 സീറ്റുകളും ലഭിച്ചു. നിലവില്‍ പഞ്ചായത്ത് ഭരിക്കുന്ന ആര്‍.എം.പി.ക്ക് തുടര്‍ ഭരണത്തിനു യു.ഡി.എഫിന്‍റെ പിന്തുണ ആവിശ്യമായി വരും. തെരഞ്ഞെടുപ്പില്‍ ആര്‍.എം.പി.മത്സരിക്കുന്ന വാര്‍ഡുകളില്‍ യു.ഡി.എഫ് ധാരണയുടെ ഭാഗമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.എന്തായാലും അഭിമാന പോരാട...

Read More »

വടകരയില്‍ ജനതാദള്‍ സ്ഥാനാര്‍ഥിയുടെ വാഹനത്തിന് നേരെ കല്ലേറ്

November 7th, 2015

വടകര: വടകര നഗരത്തില്‍ ജനതാദള്‍ സ്ഥാനാര്‍ഥിയുടെ വാഹനത്തിന് നേരെ കല്ലേറ്. പോലീസ് ലാത്തി വീശി.

Read More »

ആഡംബര കാറില്‍ കടത്താന്‍ ശ്രമിച്ച 100 കുപ്പി വിദേശ മദ്യം പിടികൂടി

November 6th, 2015

വടകര: ആഡംബര കാറില്‍ കടത്താന്‍ ശ്രമിച്ച 100 കുപ്പി വിദേശ മദ്യം പിടികൂടി. മാഹിയില്‍ നിന്നും മദ്യ നിരോധിത മേഖലയായ അട്ടപ്പടിയിലേക്ക്  കടത്താന്‍ ശ്രമിക്കുകയായിരുന്ന മദ്യമാണ് എക്സൈസ് പിടികൂടിയത്. ദേശീയ പാതയില്‍ മടപ്പള്ളിക്കടുത്തു വച്ച് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രവീന്ദ്രനും സംഘവുമാണ് മദ്യം കടത്താന്‍ ശ്രമിച്ച വാഹനവും മദ്യവും പിടികൂടിയത്.

Read More »

കൊയിലാണ്ടി റെയില്‍പാളത്തില്‍ വന്‍ വിളളല്‍ കണ്ടെത്തി

November 6th, 2015

കൊയിലാണ്ടി:  മൂടാടി പാലക്കുളങ്ങരയില്‍ റെയില്‍പാളത്തില്‍ വിളളല്‍ കണ്ടെത്തി. പുലര്‍ച്ചെ 6.30ന്പാലകുളങ്ങര റെയില്‍വേ സ്റ്റേഷന് 100 മീറ്റര്‍ അകലെ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ട്രാക്കിലാണ് വിള്ളല്‍ കണ്ടെത്തിയത്. ഇതുവഴി  പാലുമായി സൊസൈറ്റിയിലേക്ക് പോവുകയായിരുന്ന പൂതക്കുനി ദാസനാണ് പാളത്തില്‍ വിളളല്‍ കണ്ടത്. ഒരു എന്‍ജിന്‍ പോയതിനു പിന്നാലെ ഭീകരമായ ശബ്ദദത്തോടെ ഒന്നര ഇഞ്ച് നീളത്തില്‍ വിള്ളല്‍ ഉണ്ടാകുകയായിരുന്നു. ഈ വിവരം അധികൃതരെ  അറിയിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.  തുടര്‍ന്ന് സമീപവാസിയായ കെ.ടി.കുഞ്ഞിക്കണാരന്‍ എന്നയ...

Read More »

വളയത്ത് അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരു ലക്ഷം രൂപയുടെ മണല്‍ പിടിച്ചെടുത്തു

November 6th, 2015

വളയം: വളയം വന്നാര്‍ക്കണ്ടിയില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരു ലക്ഷം രൂപയുടെ മണല്‍ പിടിച്ചെടുത്തു. വടകര തഹസില്‍ദാര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്നു റവന്യു  സംഘം റെയ്ഡ് നടത്തുകയായിരുന്നു. മണല്‍ ജില്ലാ നിര്‍മിതി കേന്ദ്രത്തിനു കൈമാറി.വില്ലേജ് ഓഫീസര്‍ രജി റയ്ഡിനു  നേതൃത്വം നല്‍കി.

Read More »

വടകര മേഖലയില്‍ കനത്ത സുരക്ഷാ സന്നാഹം

November 6th, 2015

വടകര: വോട്ടെണ്ണലിനോടനുബന്ധിച്ച് സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പോലീസ് വടകരമേഖലയില്‍ സുരക്ഷ ശക്തമാക്കുന്നു.വടകര, ഒഞ്ചിയം, തിരുവള്ളൂര്‍ മേഖലയില്‍ പോലീസ് ജാഗ്രതയിലാണ്. ആഹ്ലാദപ്രകടനങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച മുതല്‍ മേഖലയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കാനാണ് പോലീസ് തീരുമാനം. വള്ളിക്കാട് ടി.പി.സ്തൂപം തകര്‍ക്കപ്പെട്ടതൊഴിച്ചാല്‍ തിരഞ്ഞെടുപ്പുദിവസം കാര്യമായ സംഘര്‍ഷങ്ങളൊന്നും ഉണ്ടായിട്ടില്ല. പോലീസിന്‍റെ ശക്തമായ സാന്നിധ്യത്തെത്തുടര്‍ന...

Read More »

കോഴിക്കോട് റൂറലില്‍ നാളെ മുതല്‍ നിരോധനാജ്ഞ

November 5th, 2015

വടകര: വോട്ടെണ്ണിലിനോടനുബന്ധിച്ചുണ്ടാകു ക്രമസമാധാന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് കോഴിക്കോട് റൂറല്‍ പോലീസ് പരിധിയില്‍ നിരോധനാജ്ഞ.വോട്ടെണ്ണല്‍ ദിവസമായ ശനിയാഴ്ച മുതല്‍ അഞ്ചു ദിവസത്തേക്കാണ് റൂറല്‍ എസ്പി പി.എച്ച്.അഷ്‌റഫ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുത്. പോലീസ് ആക്ട് 78, 79 വകുപ്പുകള്‍ പ്രകാരമാണ് നിരോധനാജ്ഞ. ഇതുപ്രകാരം വൈകുേരം ആറുമണിക്കുശേഷം എല്ലാവിധ ആഹ്ലാദ പ്രകടനങ്ങളും നിരോധിച്ചു. എതിര്‍ പാര്‍'ിക്കാരെ അപകീര്‍ത്തിപെടുത്തിയുള്ള മുദ്രാവാക്യങ്ങള്‍, എതിരാളികളുടെയും സ്ഥാനാര്‍ത്ഥികളുടെയും വീടിനു മുിലുള്ള പടക്കം പൊ'...

Read More »

യാത്രക്കാര്‍ക്ക് അപകട ഭീഷണിയുയര്‍ത്തി മൂരാട് പാലം

November 5th, 2015

വടകര:  മൂരാട് പാലത്തിലൂടെയുള്ള യാത്ര  വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഒരുപോലെ ദുരിതം സൃഷ്ടിക്കുന്നു. പാലത്തില്‍ നടത്തിയ അറ്റകുറ്റപ്പണികളെല്ലാം പാഴായിരിക്കുകയാണ്. ദിനംപ്രതി നൂറു കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാലത്തിന്‍റെ ടാറിംഗ് പൂര്‍ണമായും പൊട്ടിപ്പൊളിഞ്ഞിരിക്കുന്നതിനു പുറമേ കോണ്‍ഗ്രീറ്റ് തകര്‍ച്ചയിലാണ്. പാലത്തിന്‍റെ അടി ഭാഗത്ത്‌ കോണ്‍ഗ്രീറ്റിനു പല ഭാഗങ്ങളില്‍ വിള്ളലുകളും ഉണ്ട്. പാലത്തില്‍ വര്‍ഷംതോറും അറ്റകുറ്റപ്പണി നടത്താറുണ്ടെങ്കിലും റീ ടാറിംഗ് പെട്ടന്നുതന്നെ തകര്‍ന്നുപോകുന്നു. ഇതിനു പ്രധാന കാ...

Read More »

നിര്യാതയായി

November 5th, 2015

തിരുവള്ളൂര്‍: ശാന്തിനഗര്‍ ചത്തോത്തു ജാനു (90) നിര്യാതയായി. ഭര്‍ത്താവ്കണ്ണന്‍.മക്കള്‍; ലീല, പരേതനായ ശ്രീധരന്‍, രാധ,ചന്ദ്രി,വനജ, ചന്ദ്രന്‍.മരുമക്കള്‍; പരേതനായ ചന്ദ്രന്‍, പൊക്കു, പരേതനായ രാജന്‍, ചെക്കോട്ടി,കമല,ഗീത.    

Read More »

ടി.പി.സ്തൂപം തകര്‍ത്തതിനു പിന്നിലുള്ളവരെ തിരിച്ചറിഞ്ഞതായി സൂചന

November 5th, 2015

വടകര: വള്ളിക്കാട്‌ ടി.പി.സ്തൂപം  തകര്‍ത്തത് ഓഗസ്റ്റില്‍ തകര്‍ത്തവര്‍തന്നെയെന്നു സൂചന. ഇവരെക്കുറിച്ച് പോലീസിനു നേരത്തേതന്നെ സൂചന ലഭിച്ചിരുന്നു. കഴിഞ്ഞദിവസം അക്രമം നടന്ന രാത്രിയില്‍ ഇവരുടെ സാന്നിധ്യം ഇവിടെ ഉണ്ടായിരുന്നതായും പോലീസിനു വിവരം ലഭിച്ചതോടെയാണ് ഇവര്‍തന്നെയാണ് അക്രമത്തിനു പിന്നിലെന്നു സംശയിക്കാന്‍ കാരണം. പക്ഷെ പ്രതികളെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മൊബൈല്‍ ടോവേര്‍ കേന്ദ്രികരിച്ചുകൊണ്ടുള്ള അന്വേഷണവും നടക്കുന്നുണ്ട്.ഇതിനായി സൈബര്‍ സെല്ലിന്‍റെ സഹായവും തേടി. ഇതിനിടെ പോലീസ് അനാവ...

Read More »