News Section: വടകര

മുഖ്യമന്ത്രി ഇന്ന് വടകരയില്‍

March 29th, 2014

വടകര: യു.ഡി.എഫ്. സ്ഥാനാര്‍ഥി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രചാരണാര്‍ഥം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശനിയാഴ്ച വടകരയിലെ ത്തും. വൈകുന്നേരം 5-ന് പേരാമ്പ്ര, 6-ന് നാദാപുരം, 6.45-ന് ഓര്‍ക്കാട്ടേരി, 7.30-ന് കൊയിലാണ്ടി എന്നിവിടങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും.

Read More »

എസ്.എഫ്.ഐ വിദ്യാര്‍ഥിറാലിയും കണ്‍വെന്‍ഷനും ഇന്ന്‌

March 28th, 2014

വടകര: വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എ.എന്‍. ഷംസീറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം വെള്ളിയാഴ്ച എസ്.എഫ്.ഐ. വിദ്യാര്‍ഥിറാലിയും കണ്‍വെന്‍ഷനും നടക്കും. 11-ന് ലിങ്ക് റോഡില്‍ നിന്നാരംഭിക്കുന്ന റാലി കൃഷ്ണകൃപാ ഓഡിറ്റോറിയത്തില്‍ സമാപിക്കും. കണ്‍വെന്‍ഷന്‍ എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് ഡോ. വി. ശിവദാസന്‍ ഉദ്ഘാടനം ചെയ്യും.

Read More »

മലേഷ്യന്‍ യുവതിക്ക് 36 ലക്ഷം രൂപ ജീവനാംശം നല്കാന്‍ വിധി

March 28th, 2014

    വടകര: വടകര സ്വദേശിയായ ഡോക്ടര്‍ മൊഴി ചൊല്ലിയ മലേഷ്യന്‍ യുവതിക്ക് 36,45,000 രൂപ ജീവനാശം നല്കാന്‍ വിധി. വടകര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് എം. ശുഹൈബിന്റേതാണ് വിധി. മലേഷ്യക്കാരി ആമിനബിന്ദി ഇബ്രാഹിമും വടകര പുതുപ്പണം സ്വദേശി ഡോ. സി.വി.ടി. ഇസ്മയിലും 2002 ആഗസ്ത് 28-നാണ് വിവാഹിതരായത്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളുമുണ്ട്. 2012 ഫിബ്രവരി എട്ടിന് ഭര്‍ത്താവ് മൊഴി ചൊല്ലിയതിനെ തുടര്‍ന്നാണ് യുവതി കോടതിയിലെത്തിയത്. 'ഇദ്ദ'കാല ചെലവിലേക്ക് 45,000 രൂപയും ഭാവികാല സംരക്ഷണ ചെലവിനായി 36 ലക്ഷം രൂപയുമാണ് നല്‍...

Read More »

പക്ഷികള്‍ക്ക് കുടിനീര്‍ നല്‍കുന്ന പരിപാടിക്ക് പയ്യോളിയില്‍ തുടക്കമായി

March 27th, 2014

വടകര വിദ്യാഭ്യാസ ജില്ലയില്‍ ഡി.ഇ.ഒ യും ഗ്രീന്‍ കമ്മ്യൂണിറ്റിയും ചേര്‍ന്ന്‍ നടപ്പിലാക്കുന്ന സേവ് പദ്ധതിയുടെ ഭാഗമായുള്ള . ഒന്നര ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ അവരുടെ വീടുകള്‍ക്ക് സമീപം കുടിവെള്ളം ഒരുക്കുന്ന ഈ പദ്ധതി നോവലിസ്റ്റ്‌ പി.വത്സല ഉദ്ഘാടനം ചെയ്തു. കാളിന്ദിയുടെ തീരത്തുള്ള തന്റെ വീട്ടില്‍ നിറച്ചു വെക്കുന്ന വെള്ളം രാജവെമ്പാല പോലും വന്ന് കുടിക്കാറുണ്ടെന്ന് ഈ പരിപാടി സംസ്ഥാന വ്യാപകമാകുമെന്നതില്‍ സംശയമില്ലെന്നും പി.വത്സല പറഞ്ഞു. മേലടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കുറ്റിയില്‍ ശാന്ത അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ: ശോഭ...

Read More »

ജ്യേഷ്ഠനെ അടിച്ച് പരിക്കേല്പിച്ച ആള്‍ക്ക് ആറുമാസം കഠിനതടവ്‌

March 27th, 2014

വടകര: ജ്യേഷ്ഠനെ അടിച്ചുപരിക്കേല്പിച്ച കേസില്‍ അനിയന് ശിക്ഷ. കുരിക്കിലാട് തുണ്ടിപ്പറമ്പത്ത് മനോജ്കുമാറിനെ (40) യാണ് വടകര ജുഡീഷ്യല്‍ ഒന്നാംകഌസ് മജിസ്‌ട്രേട്ട് എം. ഷുഹൈബ് ആറുമാസം കഠിനതടവിന് ശിക്ഷിച്ചത്. ജ്യേഷ്ഠന്‍ ദേവദാസനെയാണ് പരിക്കേല്പിച്ചിരുന്നത്. വിധി പറയുന്ന ദിവസം പ്രതി കോടതിയില്‍ ഹാജരായിരുന്നില്ല. മജിസ്‌ട്രേട്ട് വാറന്റ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

Read More »

സി.എം.പി നേതാക്കള്‍ക്ക് വടകര എല്‍.ഡി.എഫ് ഓഫീസില്‍ സ്വീകരണം

March 26th, 2014

വടകര: സി.എം.പി പിളര്‍പ്പിനെ തുടര്‍ന്ന് എല്‍.ഡി.എഫിലേക്ക് എത്തിയ പ്രവര്‍ത്തകര്‍ക്ക് വടകര ഷംസീറിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വച്ച് സ്വീകരണം നല്‍കി. സി.എം.പി നേതാവായ പാട്യം രാജന്റെ നേതൃത്വത്തില്‍ എത്തിയ സംഘത്തിന്  എം.വി ജയരാജന്‍, അഡ്വ;പി സതീദേവി, ഇ.കെ വിജയന്‍ എം.എല്‍.എ, മറ്റ് ഘടക കക്ഷി നേതാക്കള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

Read More »

കരിമ്പനത്തോട് പ്രശ്‌നം : തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് വ്യാപാരികള്‍

March 26th, 2014

വടകര: കരിമ്പനത്തോട്ടിലെ മാലിന്യപ്രശ്‌നത്തിന് ശാശ്വതപരിഹാരംകണ്ടില്ലെങ്കില്‍ ലോക് സഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ കേരളവ്യാപാരിവ്യവസായി ഏകോപനസമിതി നാരായണനഗരം യൂണിറ്റ് കമ്മിറ്റി തീരുമാനിച്ചു. തോട്ടിലേക്ക് മലിനജലം ഒഴുകുന്ന ഓട നാട്ടുകാര്‍ അടച്ചതിനെത്തുടര്‍ന്ന് കടകളില്‍ മലിനജലം നിറഞ്ഞ് കച്ചവടക്കാര്‍ പ്രയാസത്തിലാണ്. പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ കഴിഞ്ഞദിവസം നഗരസഭാ ഓഫീസ് മാര്‍ച്ച് നടത്തിയിരുന്നു. അഴുക്കുചാല്‍ അടച്ചതോടെ പുതിയബസ്റ്റാന്‍ഡ് പരിസരത്ത് കൊതുകുശല്യം രൂക്ഷമായിട്ടുണ്ട്. മാലിന്യപ്രശ്‌ന...

Read More »

പ്രചരണം കൊഴുപ്പിക്കാന്‍ നേതാക്കള്‍ എത്തുന്നു.

March 25th, 2014

വടകര: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊഴുപ്പു കൂട്ടാന്‍ നേതാക്കളുടെ പടയെത്തുന്നു. വിവിധ മുന്നണികള്‍ക്ക് വേണ്ടി വരും ദിവസങ്ങളില്‍ ഉന്നത നേതാക്കളുടെ പരിപാടി പ്രളയമാണ് ലോക്‌സഭാ മണ്ഡലത്തിലെങ്ങും. ഇന്നു നാലിന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ വാണിമേലും അഞ്ചിന് പേരാമ്പ്രയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും.27ന് പി.കെ കുഞ്ഞാലിക്കുട്ടി ചെക്യാടും, 28ന് വിഡി സതീശന്‍ കോട്ടപ്പള്ളി, പേരാമ്പ്ര, കടിയങ്ങാട്, എന്നിവിടങ്ങളിലും 31ന് എ.കെ ആന്റണി കുറ്റ്യാടിയിലും വടകരയിലും പ്രസംഗിക്കും. എല്‍.ഡി.എഫ് നേതാക്കളുടെ പരിപാടികള്‍ ഏപ്രി...

Read More »

ആം ആദ്മി കണ്‍വെന്‍ഷന്‍

March 25th, 2014

വടകര: ആം ആദ്മി പാര്‍ട്ടി വടകര ലോക്‌സഭാ മണ്ഡലം കണ്‍െവന്‍ഷന്‍ പ്രൊഫ.ടി. ശോഭീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഷൗക്കത്തലി ഏരോത്ത് അധ്യക്ഷത വഹിച്ചു. ഹംസ മടിക്കൈ, കൃഷ്ണകുമാര്‍, സ്ഥാനാര്‍ഥി അലി അക്ബര്‍, അമ്പലക്കണ്ടി അബ്ദുറഹ്മാന്‍, സഹദേവന്‍ തലശ്ശേരി, ലിബിന പുറമേരി, ശ്രീധരന്‍, ജയചന്ദ്രന്‍, നളിനാക്ഷന്‍, വി.പി. സന്തോഷ് എന്നിവര്‍ സംസാരിച്ചു.

Read More »

ബാലചന്ദ്രന്‍ ഏറാമലയെ പരിഷത്തിന്റെ നേതൃത്വത്തില്‍ അനുസ്മരിക്കും.

March 25th, 2014

വടകര: കേരളശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗവും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന ബാലചന്ദ്രന്‍ ഏറാമലയെ പരിഷത്തിന്റെ നേതൃത്വത്തില്‍ അനുസ്മരിക്കും. മാര്‍ച്ച് 26 ന് തെരുവോര ചിത്രരചന, കവിസമ്മേളനം, ഓപ്പണ്‍ ഫോറം എന്നിവ നടക്കും. കച്ചേരി മൈതാനിയില്‍ മൂന്നുമണിക്ക് തെരുവോര ചിത്രരചന. കവിയരങ്ങ് വീരാകുട്ടി ഉദ്ഘാടനം ചെയ്യും. 'പാര്‍ശ്വവത്കരിക്കപ്പെടുന്നവരും വികസനവും' എന്ന വിഷയത്തില്‍ നടക്കുന്ന ഓപ്പണ്‍ഫോറത്തില്‍ ടി.പി.കുഞ്ഞിക്കണ്ണന്‍ വിഷയം അവതരിപ്പിക്കും. ബാലശാസ്ത്രകോണ്‍ഗ്രസ്, അഞ്ചാംക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് കൃ...

Read More »