News Section: പ്രാദേശികം

സംസ്ഥാന ടെക്നിക്കൽ സ്കൂൾ കലോത്സവം; പി.ആർ.രൂപശ്രീ മികച്ച നടി

January 15th, 2019

വടകര:സംസ്ഥാന ടെക്നിക്കൽ സ്കൂൾ കലോത്സവത്തിൽ മികച്ച നാടക നടിയായി പയ്യോളി ടെക്നിക്കൽ ഹൈസ്കൂളിലെ പി.ആർ.രൂപശ്രീ തെരഞ്ഞെടുക്കപ്പെട്ടു.ഭരതനാട്യം,മോഹിനിയാട്ടം എന്നിവയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ രൂപശ്രീ കുച്ചിപ്പുടിയിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. നാടകത്തിനും എ ഗ്രേഡ് ലഭിച്ചു.ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ രൂപശ്രീ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ സി.പി.ഒ രമേശന്റേയും വടകര കോളേജ് ഓഫ് എൻജിനീയറിങ്ങിലെ ജീനയുടെയും മകളാണ്

Read More »

അഴിയൂർ ഗ്രാമ പഞ്ചായത്തിൽ വിദ്യാർത്ഥികൾക്ക് ലാപ്പ്ടോപ്പ് വിതരണം ചെയ്തു

January 15th, 2019

 വടകര: അഴിയൂർ ഗ്രാമ പഞ്ചായത്തിലെ ജനകീയാസുത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർധനരായ വിദ്യാർത്ഥികൾക്ക് ലാപ്പ്ടോപ്പ് നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയൂബ്ബ് വിതരണം ഉദ്ഘാടനം ചെയ്തു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആറ് വിദ്യാർത്ഥികൾക്കും, മത്സ്യ തൊഴിലാളികളുടെ മക്കളായ 5 വിദ്യാർത്ഥികൾക്കുമാണ് ലാപ്പ്ടോപ്പ് വിതരണം ചെയ്തത്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പെഴ്സൺ ജാസ്മിന കല്ലേരി, മെമ്പർമാരായ വി.പി. ജയൻ, കെ.ലീല, പി.പി.ശ്രീധരൻ, മഹിജ തോട്ടത്തിൽ, ഉഷ കുന്നുമ്മൽ, ഷീബ അനിൽ, അലി മനോളി, പഞ്ചായത്ത് സിക്രട്ടറി...

Read More »

നഗരസഭാ : കെ.പി.ബിന്ദു വൈസ് ചെയർപേഴ്സൺ,പി.അശോകൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ

January 15th, 2019

വടകര:വടകര നഗരസഭാ വൈസ് ചെയർ പേഴ്സണായി സി.പി.എമ്മിലെ കെ.പി.ബിന്ദുവിനെയും,ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനായി സി.പി.ഐ യിലെ പി.അശോകനെയും തെരഞ്ഞെടുത്തു. ഇടതു മുന്നണി ധാരണ പ്രകാരം സി.പി.ഐ ലെ പി.ഗീത വൈസ് ചെയർ പേഴ്സൺ സ്ഥാനവും,സി.പി.എമ്മിലെ പി.ഗിരീശൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സ്ഥാനവും രാജി വെച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ കെ.പി.ബിന്ദുവിന് 28 വോട്ടും,എതിരെ മത്സരിച്ച യു.ഡി.എഫിലെ എ.പ്രേമകുമാരിക്ക് 16 വോട്ടും ലഭിച്ചു. ലോക് താന്ത്രിക് ജനതാദളില...

Read More »

കനയ്യ കുമാറിനെതിരെ കുറ്റപത്രം: എ.ഐ.വൈ.എഫ് പ്രതിഷേധ പ്രകടനം നടത്തി

January 15th, 2019

വടകര: എ.ഐ.എസ്.എഫ് നേതാവും ജെ.എൻ.യു മുൻ വിദ്യാർത്ഥി യൂണിയൻ ചെയർമാനുമായ കനയ്യ കുമാറിനും ജെ.എൻ.യു വിദ്യാർത്ഥികൾക്കുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കുറ്റപത്രം സമർപ്പിച്ച ഡൽഹി പോലീസ് നടപടിയിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് വടകരയിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ശേഷം വടകര പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പ്രതിഷേധ യോഗം എ.ഐ.വൈ.എഫ് സംസ്ഥാന ജോ.സെക്രട്ടറി അഡ്വ. പി.ഗവാസ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡൽഹി പോലീസ് നടപടി സംഘപരിവാർ ഗൂഢാലോചനയുടെ ഫലമാണെന്നും കമ്മ്യൂണിസ്റ്റ്കാരന്‍റെ പോരാട്...

Read More »

മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷാ ഉപകരണം; അപേക്ഷ ക്ഷണിച്ചു

January 15th, 2019

വടകര: ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ജി.പി.എസ്, ലൈഫ്‌ബോയ എന്നിവ സബസിഡി നിരക്കില്‍ വിതരണം ചെയ്യുന്നതിന് രജിസ്റ്റര്‍ ചെയ്ത ലൈസന്‍സുളള ബോട്ടുടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരമ്പരാഗത ബോട്ടുകള്‍ക്ക് മുന്‍ഗണന. അപേക്ഷാ ഫോറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, കൊയിലാണ്ടി, വടകര മത്സ്യഭവന്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജനുവരി 19 നകം അതാത് ഓഫീസുകളില്‍ നല്‍കണം. ഫോണ്‍ 0495 2383780.

Read More »

മേക്കുന്ന് -ഓര്‍ക്കാട്ടേരി- വൈക്കിലശ്ശേരി റോഡില്‍ ഗാതാഗത നിയന്ത്രണം

January 15th, 2019

വടകര: മേക്കുന്ന് -ഓര്‍ക്കാട്ടേരി-വൈക്കിലശ്ശേരി റോഡില്‍ ഓര്‍ക്കാട്ടേരി മുതല്‍ ചോറോട് ആര്‍.ഒ.ബി വരെയുള്ള ഭാഗത്ത് ടാറിംഗ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ ജനുവരി 16 മുതല്‍ പ്രവൃത്തി തീരുന്നതു വരെ വടകരയില്‍ നിന്നും ഓര്‍ക്കാട്ടേരിക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ കൈനാട്ടി വഴി പോവണമെന്ന് ദേശീയപാത വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Read More »

നെഹ്രു യുവകേന്ദ്ര യുവജന വാരാഘോഷം സംഘടിപ്പിച്ചു

January 15th, 2019

കോഴിക്കോട്: ദേശീയ യുവജന വാരാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് നെഹ്രുയുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ യുവജന വാരാഘോഷം സംഘടിപ്പിച്ചു. ജില്ലാ ആസുത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. മുന്നോട്ടു നടന്ന കേരള സമൂഹത്തെ ജാതീയമായും സാംസ്‌കാരികമായും പിന്നോട്ട് വലിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. സാമൂഹ്യനീതിയെ ചോദ്യം ചെയ്യുന്ന ദുഷ്ടശക്തികളെ യുവജനങ്ങള്‍ തിരിച്ചറിയണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. ചടങ്ങില്‍ ജില്ലാ യൂത്ത് ...

Read More »

പുറങ്കര നടുവില്‍ അബ്ദുല്‍ കരീം നിര്യാതനായി

January 15th, 2019

വടകര: പുറങ്കര നടുവില്‍ പുല്ലന്റവിട പരേതനായ അബ്ദുറഹിമാന്റെ മകന്‍ പുല്ലന്റവിട അബ്ദുല്‍ കരീം(62) നിര്യാതനായി. ഭാര്യ : അസ്മ മക്കള്‍ : മുഹമ്മദ് അര്‍ഷാദ്, ഫാത്തിമ ഷെന്‍ഹ ഷെറിന്‍ സഹോദരങ്ങള്‍ : അബ്ദുള്ള, കുനുപ്പാത്തു, റസാഖ്, മുസ്തഫ

Read More »

പുഞ്ച കൃഷിക്ക് ഒരുങ്ങി മേപ്പയ്യൂര്‍ കരുവോട് ചിറ

January 15th, 2019

വടകര: പുഞ്ച കൃഷിക്ക് ഒരുങ്ങി കരുവോട് ചിറ. മേപ്പയ്യൂര്‍, തുറയൂര്‍, ചെറുവണ്ണൂര്‍, പഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്ന കരുവോട് ചിറയില്‍ പുഞ്ച കൃഷിക്കായി നിലമൊരുക്കല്‍ പ്രവൃത്തികള്‍ തുടങ്ങി. 1500 എക്കറോളം വ്യാപിച്ച് കിടക്കുന്ന കരുവോട് ചിറയില്‍ കള പറിക്കല്‍ ജോലി തകൃതിയില്‍ നടക്കുകയാണ്. വടക്കേ മലബാറിന്റെ നെല്ലറയായിരുന്ന കരുവോട് ചിറയില്‍ വര്‍ഷമായി നെല്‍ കൃഷി നിലച്ച അവസ്ഥയായിരുന്നു. കഴിഞ്ഞ വര്‍ഷം മുതലാണ് ഇവിടെ നെല്‍കൃഷി പുനരാംരംഭിച്ചത്.

Read More »

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്റ്റാഫ് നഴ്‌സ് നിയമനം

January 15th, 2019

കോഴിക്കോട് : ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആര്‍എസ്ബിവൈക്ക് കീഴില്‍ സ്റ്റാഫ് നഴ്‌സുമാരുടെ രണ്ട് ഒഴിവുകളിലേക്ക് 179 ദിവസത്തിലേക്ക് നിയമനം നടത്തുന്നു. യോഗ്യത ഡിപ്ലോമ ഇന്‍ നഴ്‌സിംഗ്, നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം നാളെ രാവിലെ 11 മണിക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ച്ചയ്ക്ക് എത്തിച്ചേരണം. ഫോണ്‍ 04952357457.

Read More »