News Section: പ്രാദേശികം

വടകരയില്‍ പ്രചാരണം കൊഴുക്കുന്നു; വി കെ സജീവന്‍ വോട്ടഭ്യര്‍ത്ഥനയുമായി കടത്തനാട്ടില്‍

March 25th, 2019

വടകര: ക ടത്തനാട്ടില്‍  പ്രചാരണം കൊഴുക്കുന്നു. ബി ജെ പി സ്ഥാനാര്‍ത്ഥി വി കെ സജീവന്‍ വടകരയില്‍. അന്തരിച്ച വടകര ഗുരുസ്വാമി കെ. കുഞ്ഞിരാമാക്കുറുപ്പിന്റെ അടക്കതെരുവിലെ വീട് സന്ദര്‍ശിച്ചു അദ്ദേഹത്തിന്റെ ഭാര്യയുടെ അനുഗ്രഹം വാങ്ങി, നരേന്ദ്ര മോദി സസര്‍ക്കാറിന്റെ തുടര്‍ച്ചയ്ക്കായി വോട്ടഭ്യര്‍ത്ഥന നടത്തി. തുടര്‍ന്ന്‍ നടക്കുതാഴ പരേതരായ ബി ജെ പി സംഘ പ്രവര്‍ത്തകരായ കുറുങ്ങോട്ടു ബാലകൃഷ്ണന്‍, സി പി നാരായണന്‍ എന്നിവരുടെ വീടുകളും, പുതുപ്പണത്തെ അപകടമരണം സംഭവിച്ച സജിത്തിന്റെ വീടും സന്ദര്‍ശിച്ചു. പി എം അശോകന്‍, അടിയേരി രവീ...

Read More »

രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് കോൺഗ്രസ്സിന്റെ രാഷ്ട്രീയ പാപ്പരത്തിന്റെ തെളിവ്:കോടിയേരി

March 25th, 2019

വടകര: ബി.ജെ.പി.യെ പരാജയപ്പെടുത്തലാണ് കോൺഗ്രസ്സിന്റെ ഉദ്ദേശമെങ്കില്‍ രാഹുല്‍ ഗാന്ധി മത്സരിക്കേണ്ടത് നരേന്ദ്രമോദി മത്സരിക്കുന്ന മണ്ഡലത്തിലാണെന്നും ഇടതുപക്ഷ സ്ഥാനാര്‍ഥിക്ക് വിജയസാധ്യതയുള്ള വയനാട്ടിലായിരിക്കരുതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു . അറക്കിലാട് സി.പി.എം ബ്രാഞ്ച് കമ്മറ്റി ഓഫീസിനായി നിർമ്മിച്ച എം.കെ. കേളുവേട്ടൻ മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കോടിയേരി. രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് കോൺഗ്രസ്സിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് കാണിക്കുന്നത്എ.സ്.ഡി.പി.ഐ, ജമാ അത്...

Read More »

മുരളിക്കൊപ്പം വടകരയിൽ മുല്ലപ്പെള്ളിയും ചെന്നിത്തലയും എത്തിയില്ല ; കാരണം വെളിപ്പെടുത്തി നേതാക്കൾ

March 24th, 2019

വടകര: കെ മുരളീധരന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ കെ.പിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിട്ടുനിന്നു,. ഇതിനിടയിൽ കോൺഗ്രസിന്‍റെ എട്ടാം സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങിയിട്ടും സസ്പെൻസ് ഒഴിയാതെ വയനാടും വടകരയും. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ വന്നതോടെ ഇനിയും സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത വടകര മണ്ഡലത്തിലേക്കും ഏവരും ഉറ്റുനോക്കുകയാണ്. രാഹുൽ വയനാട്ടിൽ സ്ഥാനാർത്ഥിയായി എത്തിയാൽ അത് യുഡിഎഫിന് കൂടുതൽ ഉണർവ് നൽകുമെന്നപ്രതീക്ഷയിലാണ് തൊട്ടടുത്ത മണ്...

Read More »

കന്നിനട മുതൽ ചാനിയം കടവ് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

March 23rd, 2019

വടകര:വടകര-തിരുവള്ളൂർ-പേരാമ്പ്ര റോഡിൽ പുനഃരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി ടാറിംഗ് ആരംഭിക്കുന്നതിനാൽ 25 മുതൽ പ്രവൃത്തി തീരുന്നത് വരെ കന്നിനട മുതൽ ചാനിയം കടവ് വരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി വടകര പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.   https://youtu.be/-DY0gMUg6DY

Read More »

ദേശീയ രാഷ്ട്രീയത്തില്‍ സി പി എമ്മിന്റെ അധ:പതനം ലോകസഭ തെരഞ്ഞെടുപ്പോടെ നടക്കും: കെ. മുരളീധരന്‍

March 23rd, 2019

വടകര: ദേശീയ രാഷ്ട്രീയത്തില്‍ സി പി എമ്മിന്റെ അധ:പതനം ലോകസഭ തെരഞ്ഞെടുപ്പോടെ നടക്കുമെന്ന് യു ഡി എഫ് വടകര പാര്‍ലിമെന്റ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ പറഞ്ഞു. യു ഡി എഫ് വടകര നിയോജകമണ്ഡലം തെരഞ്ഞടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ പാര്‍ട്ടിക്ക് വേരോട്ടമുള്ള കേരളം, ത്രിപുര, ബംഗാള്‍ എന്നിവിടങ്ങളില്‍ ഇത്തവണ തെരഞ്ഞെടുപ്പ് ഫലം ദയനീയമാകുമെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന്റെ കൊട്ടേഷൻ സംസ്കാരത്തിനെതിരെ ജനങ്ങൾ പ്രതികരിക്കുമെന്ന് പാറക്കൽ അബ്ദുല്ല എം.എൽ.എ പറഞ്ഞു. ചടങ്ങില്‍ മണ്ഡ...

Read More »

പ്രണയം നടിച്ച് 17 കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ

March 23rd, 2019

വടകര:പതിനേഴ് കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ.വടകര ബീച്ചിലെ അങ്ങേപീടികയിൽ അഫ്രീദിനെ(19)യാണ് വടകര സി.ഐ.എം.എം.അബ്ദുൾകരീം അറസ്റ്റ് ചെയ്തത്.കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Read More »

മുല്ലപ്പള്ളിയെത്തി ആവേശമായി തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

March 23rd, 2019

വടകര:യു.ഡി.എഫ് വടകര പാര്‍ലിമെന്റ് മണ്ഡലം ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനം തുടങ്ങി.ദേശീയ പാതയിലെ ജനതാസി.എം സ്റ്റോപ്പിന് സമീപം പ്രവര്‍ത്തനം ആരംഭിച്ച ഓഫീസ് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പാര്‍ലിമെന്റ് മണ്ഡലം ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പാറക്കല്‍ അബ്ദുള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുന്നണി നേതാക്കളായ യു.രാജീവന്‍,കെ.പ്രവീണ്‍ കുമാര്‍,അഡ്വ.ഐ.മൂസ്സ,അഡ്വ.ഇ.നാരായണന്‍ നായര്‍,വി.എം.ചന്ദ്രന്‍.സി.കെ സൂബൈര്‍,പ്രദീപ് ചോമ്പാല,കോട്ടയില്‍ രാധാകൃഷ്ണന്‍,സി.വി.എം.വാണിമേല്‍,അഡ്വ സന...

Read More »

ലോക്‌സഭാ തെരഞ്ഞെടുപ്പ്: മദ്യ വിതരണം നിരീക്ഷിക്കാന്‍ ഫഌയിംഗ് സ്‌ക്വാഡുകള്‍ സജീവം

March 23rd, 2019

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അനധികൃതമായി പണം, മദ്യം തുടങ്ങിയവ ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കുന്നത് തടയാന്‍ 13 നിയോജക മണ്ഡലങ്ങളിലും ഫഌയിങ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം സജ്ജീവമാക്കി. ഓരോ നിയോജക മണ്ഡലത്തിലും മൂന്ന് വീതം ആകെ ഭാഗമായി 39 സ്‌ക്വാഡുകളെയാണ് വില്ലേജ് അടിസ്ഥാനത്തില്‍ നിയോഗിച്ചിരിക്കുന്നത്. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരാണ് സ്‌ക്വാഡുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് നിയമവിരുദ്ധമായ നീക്കങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ സ്‌ക്വാഡിനെ വിവരമറിയിക്കാം. വിവിധ മണ്ഡലങ്ങളി...

Read More »

വയനാട്ടില്‍ രാഹുല്‍ഗാന്ധി സോഷ്യല്‍ മീഡിയില്‍ താരമായി വടകരയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍

March 23rd, 2019

വടകര: വയനാട്ടില്‍ രാഹുല്‍ ഗാ്ന്ധി മത്സരിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത് ഒഞ്ചിയത്തെ ലീഗ് പ്രവര്‍ത്തകനായ ഷംനാസ് കണ്ണൂക്കര. 2018 ഒക്ട്‌ബോര്‍ 5 നാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് പ്രവചിച്ചത്. ലോകത്തിലെ ഏറ്റവും വലിയ മതേതര പ്രസ്ഥാനത്തിന്റെ ദേശീയ അധ്യക്ഷനായി രാഹുല്‍ ഗാ്ന്ധി നോമിനേറ്റ് ചെയ്തത് പ്രിയപ്പെട്ട് നാട്ടുകാരനായ മുല്ലപ്പള്ളി രാമചന്ദ്രനാണ് . അതൊരു ചരിത്ര നിയോഗം ആയിരുന്നു. കേരളത്തില്‍ നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി എന്ന ചരിത്രം കൂടി പിറക്കുന്നു. സ്...

Read More »

രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

March 23rd, 2019

വടകര: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ വയാനാട്ടില്‍ നിന്ന് മത്സരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് നാളെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും മുല്ലപ്പള്ളി അറിയിച്ചു. വരും ദിവസങ്ങളിൽ പോരാട്ടം മുറുകും. സ്ഥാനാർത്ഥികൾ ഇരുവരും ഇതിനകം അയൽവാസികളായി https://youtu.be/ve2Y8F-t3B8

Read More »