News Section: പ്രാദേശികം

അധ്യാപക ഒഴിവ്‌

June 25th, 2014

വടകര: മടപ്പള്ളി ഗവ. കോളേജില്‍ എഫ്.ഐ.പി.ഡപ്യൂട്ടേഷന്‍ ഒഴിവില്‍ ഫിസിക്‌സ് അധ്യാപക ഒഴിവുണ്ട്.അഭിമുഖം 30ന് 10.30ന് നടക്കും.

Read More »

കൊലക്കേസ് പ്രതിയെ റിമാന്‍ഡ് ചെയ്തു

June 25th, 2014

പേരാമ്പ്ര: നൊച്ചാട് ചാത്തോത്ത്താഴെ പുത്തന്‍പുരയില്‍ രാധാകൃഷ്ണന്‍നായരെ (50) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ പത്മനാഭന്‍ നായര്‍ (46) എന്ന പപ്പനെ പോലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.

Read More »

പഴയ സ്റ്റാന്‍ഡില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ കവിഞ്ഞൊഴുകി

June 25th, 2014

വടകര:പഴയ സ്റ്റാന്‍ഡില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ കവിഞ്ഞൊഴുകി.ടാങ്ക് നിറഞ്ഞതോടെ മൂത്രപ്പുര പൂട്ടി.ആഴ്ചയില്‍ രണ്ടോമൂന്നോ ദിവസം കുറച്ചുനേരം മാത്രം തുറക്കുന്ന ഇവിടുത്തെ ടാങ്ക് നിറഞ്ഞൊഴുകിയാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ ബസ് സ്റ്റാന്‍ഡില്‍ മൂത്രമൊഴുകിയത്. ബസ്സ്റ്റാന്‍ഡില്‍ വില്യാപ്പള്ളി, ആയഞ്ചേരി ഭാഗങ്ങളിലേക്കുള്ള ബസ്സുകള്‍ നിര്‍ത്തിയിടുന്ന ഭാഗത്താണ് മൂത്രം തളം കെട്ടിനില്‍ക്കുന്നത്. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് പഴയ സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്റെ ശാപത്തിന് കാരണം. കല്ലിനുമീതെയാണ് ഇവിടെ ടാങ്ക് പണിതത്. അതുകാരണം വെള്ള...

Read More »

സീസൻ ടിക്കെറ്റ് പഴയ നിരക്കിൽ പുതുക്കാനുള്ള തിയ്യതി ഈമാസം 28 വരെ നീട്ടി

June 24th, 2014

വടകര :റെയിൽവേ സ്സ്റ്റേഷനിൽ നിന്നും നൂറു കണക്കിന് സീസൻ ടിക്കറ്റ് യാത്രക്കാർ രാത്രി വൈകിയും ക്യൂ നിന്നപ്പോൾ പൊടുന്നനെ റെയിൽവേ അനൗസ്മെന്റ് യാത്രക്കാരുടെ ശ്രദ്ദ്യ്ക്ക് സീസൻ ടിക്കെറ്റ് പഴയ നിരക്കിൽ പുതുക്കാനുള്ള തിയ്യതി ഈമാസം 28 വരെ നീട്ടിയിട്ടുണ്ട്. .ഇതു കേട്ട ഉടനെ സ്രീകൾ ഉൾപ്പെടെ ഉള്ള യാത്രക്കാർ തിരിച്ചു പോയ്‌ .ഇന്ന് രാവിലെ തന്നെ വടകര റെയിൽവേ സ്റ്റ്ഷനിൽ നല്ല തിരക്കായിരുന്നു .വൈകിട്ട് അഞ്ചു മണിയോടെ ഒരു കൌണ്ടറിലെ ടികെറ്റ് വിതരണക്കാരൻ ഡ്യുട്ടി സമയം കഴിഞ്ഞതിനാൽ .പിന്നെ ഒരു കൌണ്ടറിൽ നിന്ന് മാത്രം ടികെറ്റ് നല്കിയത് യാത...

Read More »

കൈനാട്ടി റെയില്‍വേഗേറ്റ് ചരിത്രത്താളുകളിലേക്ക്

June 24th, 2014

ഒഞ്ചിയം: എട്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ള കൈനാട്ടി റെയില്‍വെഗേറ്റ് ചരിത്രത്തിലേക്ക് മറയാന്‍ ഇനി പത്തുനാള്‍. മേല്‍പ്പാലം തുറക്കുന്നതോടെ ഒരിക്കലും തുറക്കാതെ ഗേറ്റിന് താഴ് വീഴും. കൈനാട്ടി ലവല്‍ ക്രോസിലെ വിരമിച്ച ഗേറ്റ് കീപ്പര്‍ രാജന് പറയാനുള്ളത് തലമുറകളുടെ കഥകള്‍. ഗേറ്റ് കീപ്പറായിരുന്ന അച്ഛന്‍ ചാത്തുവിന്റെ കൈ പിടിച്ചാണ് തന്റെ വീടിന് വിളിപ്പാടകലെയുള്ള ഗേറ്റില്‍ അച്ഛനെ സഹായിക്കാന്‍ എത്തിയത്. മരത്തില്‍ തീര്‍ത്ത നാല് പോളകളുള്ള ഗേറ്റായിരുന്നു അന്ന്. എപ്പോഴും തകരാറിലാകുന്ന ഗേറ്റിന്റെ ഒരു പോള പിടിച്ച് കൊടുക്കാന്‍ അച്ഛന...

Read More »

പള്ളിത്താഴ മഹല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വൃക്ഷത്തൈ നട്ടു

June 24th, 2014

വടകര: പള്ളിത്താഴ മഹല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പള്ളി പരിസരത്ത് വൃക്ഷത്തൈ നട്ടു. പരിസ്ഥിതി ദിനാചരണ്തതിന്റെ ഭാഗമായി സന്നദ്ധ സംഘടന നല്‍കിയ തേക്കിന്‍ തൈകളാണ് നട്ടത്. മഹല്‍ ഖത്തീബ് ഉമര്‍ ബാഖവി ഉദ്ഘാടനം നിര്‍വഹിച്ചു. പി പി ഇസ്മയില്‍,പി ടി അര്‍ഷാദ്,ആസിഫ് ചോറോട് സംബന്ധിച്ചു.

Read More »

കേരള ലോട്ടറിയുടെ മറവിൽ ഹൈടെക്ക് ചൂതാട്ടം ;5 പേർ അറസ്റ്റിൽ

June 24th, 2014

വടകര :കേരള ലോട്ടറിയുടെ മറവിൽ ഹൈടെക്ക് ചൂതാട്ടം നടത്തുന്ന സംഘത്തിൽപെട്ട 5 പേരെ എ .എസ് .പി . യതീഷ്ചന്ദ്രയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ് പിടികൂടി .വടകര പുതിയസ്റ്റ്റ്റാന്ടിലെ ഐശ്വര്യ ലോട്ടറി സ്റ്റാൾ ഉടമ കുറ്റിക്കാട്ടിൽ രാധകൃഷ്ണൻ ,പതിയാരക്കര കുട്ടികൃഷ്ണൻ ,ആവിക്കൽ കുതിരപന്തി പറമ്പത്ത് അശോകൻ ,ഇരിട്ടി കുളത്തിൽ പുരുഷോത്തമൻ ,പുതുപ്പണം മുകേഷ് എന്നിവരാണ്‌ പിടിയിൽ ആയത് ഇവരിൽ നിന്നും കമ്പ്യൂട്ടറും 23 ,000 രൂപയും ഫോണുകളും പോലീസ് പിടിച്ചെടുത്തു .പ്രത്യേക സമ്മാനങ്ങളുമായി ദിനംപ്രതി നറുക്കെടുക്കുന്ന കേരള ലോട്ടറിയെ അടിസ...

Read More »

സി എച്ച് സ്മൃതി മണ്ഡപം പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും

June 24th, 2014

ഒഞ്ചിയം: സി എച്ച് അശോകന്റെ സമരോത്സുക ജീവിതത്തിന് ആദരവായി സ്മൃതി മണ്ഡപം ഒരുങ്ങുന്നു.സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സി എച്ച് അശോകന്റെ ഒന്നാം ചരമവാര്‍ഷിക ദിനമായ ജൂലൈ അഞ്ചിന് സ്മൃതി മണ്ഡപം നാടിന് സമര്‍പ്പിക്കും.സിപിഐ എം ഒഞ്ചിയം ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ നിര്‍മാണം പുരോഗമിക്കുന്നു . ഒഞ്ചിയം അമ്പലപ്പറമ്പിലെ സി എച്ച് അശോകന്റെ വീട്ടുവളപ്പിലാണ് സ്മൃതി മണ്ഡപം ഒരുങ്ങുന്നത്. ഒഞ്ചിയം സമരസ്മൃതികള്‍ക്ക് ഊര്‍ജവും സര്‍ഗാത്മക സൗന്ദര്യവും പകരുന്ന സ്മൃതി മണ്ഡപം ശില്‍പചാതുരിയാല്‍ അവിസ്മരണീയമാകും. കേരളത്തിലെ സര്‍ക...

Read More »

സരിത എസ്. നായര്‍, കോടതിയില്‍ ഹാജരായി.

June 24th, 2014

വടകര: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്. നായര്‍, അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് കോടതിയില്‍ ഹാജരായി. വിചാരണസമയത്ത് ഹാജരാവാത്തതിനെത്തുടര്‍ന്ന് വടകര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം സരിതയ്ക്ക് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. സരിതയുടെ അഭിഭാഷകനും അന്ന് ഹാജരായിരുന്നില്ല. തിങ്കളാഴ്ച കോടതിയില്‍ ഹാജരായതിനെത്തുടര്‍ന്ന് കോടതി പുറപ്പെടുവിച്ച വാറന്റ് പിന്‍വലിച്ചു. കേസ് ജൂലായ് രണ്ടിന് പരിഗണിക്കും. വടകരയിലെ രണ്ട് പബ്ലിക് സ്‌കൂളുകളില്‍ വിന്റ് പവര്‍മില്‍ സ്ഥാപിക്കാമെന്ന് വ...

Read More »

കൈനാട്ടി മേല്‍പ്പാലം : ചുങ്കംപിരിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധം ശക്തമാകുന്നു

June 24th, 2014

വടകര :നാട് കണ്ട സ്വപ്നം യഥാർത്ഥ്യമാകുമ്പോൾ യാത്രക്കാരിൽ നിന്നും ചുങ്കം പിരിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധം ശക്തമാകുന്നു .ജൂലൈ 5 ന് രാവിലെ 9 ന് മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി മേൽപാലം ഉദ്ഘാടനം ചെയ്യും .പരിപാടിയിൽ പൊതുമാരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ് അധ്യഷനാവും .15 കോടി രൂപ ചെലവിലാണ് 450 മീറ്റർ നീളത്തിൽ പാലവും 380 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും നിർമിക്കുന്നത് . ടോള്‍ പിരിവ് എന്തുവിലകൊടുത്തും തടയുമെന്ന് റവലൂഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി അറിയിച്ചു. 2012-ല്‍ തീരേണ്ട പാലത്തിന്റെ പണി അധികൃതരുടെ അനാസ്ഥകാരണമാണ് ഇത...

Read More »