News Section: പ്രാദേശികം

മുല്ലപ്പള്ളിെക്കതിരെ കണ്‍െവന്‍ഷന്‍: ലീഗ് നേതൃത്വം ഇടപെടുന്നു

March 20th, 2014

നാദാപുരം: യു.ഡി.എഫ് സ്ഥാനാര്‍ഥി മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ വിമതസ്വരമുയര്‍ത്തിയതിനു പിന്നാലെ പ്രശ്‌ന പരിഹാരത്തിന് ലീഗ് ജില്ലാ കമ്മിറ്റി ശ്രമം തുടങ്ങി. കഴിഞ്ഞ ദിവസം പാറക്കടവില്‍ ലീഗ് പ്രവര്‍ത്തകര്‍ കണ്‍വെന്‍ഷന്‍ നടത്തിയിരുന്നു. ലീഗ് ജില്ലാജമറല്‍ സെക്രട്ടറി എം.എ. റസാഖ് , ട്രഷററും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനുമായ പാറക്കല്‍ അബ്ദുള്ള എന്നിവരുടെ നേതൃത്വത്തിലാണ് സമവായ നീക്കം നടക്കുന്നത്. ലീഗ് ചെക്യാട് പഞ്ചായത്ത് കമ്മിറ്റി, നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികളുമായി ...

Read More »

മോഷണക്കേസില്‍ 18 വര്‍ഷം കഠിനതടവ്‌

March 20th, 2014

വടകര: എടച്ചേരി പോലീസ് ചാര്‍ജ് ചെയ്ത മോഷണക്കേസിലെ പ്രതി പയ്യോളി പെരുമാള്‍പുരം കോളനിയിലെ ഷില്‍ജേഷിന് (30) വടകര ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് എം. ഷുഹൈബ് 18 വര്‍ഷം കഠിനതടവും 18,000 രൂപ പിഴയും വിധിച്ചു. ബസ്സില്‍നിന്നും മറ്റും ഭാര്യയുടെ സഹായത്തോടെയാണ് സ്വര്‍ണാഭരണങ്ങളും പണവും മോഷണം നടത്തിയിരുന്നത്. മോഷണവസ്തുക്കള്‍ ഭാര്യാസഹോദരന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ വില്പന നടത്തുകയായിരുന്നു. ഒമ്പത് മോഷണക്കേസുകളാണ് പ്രതിയുടെ പേരില്‍ ചുമത്തിയിരുന്നത്.

Read More »

ബോബി ചെമ്മണ്ണൂര്‍ വടകരയില്‍

March 20th, 2014

വടകര:ആവേശകരമായ സ്വീകരണങ്ങള്‍ ഏറ്റു വാങ്ങി കൊണ്ട് ബോബി ചെമ്മണ്ണൂര്‍ നേതൃത്വം നല്‍കുന്ന കൂട്ടയോട്ടം കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കി കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു. ജില്ലാതിര്‍ത്തിയായ അഴിയൂരില്‍ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കുഞ്ഞിപ്പള്ളി, മുക്കാളി, കണ്ണൂക്കര എന്നിവിടങ്ങള്‍ പിന്നിട്ട കൂട്ടയോട്ടം നാദാപുരം റോഡ്, കൈനാട്ടി, പെരുവട്ടും താഴെ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം 7.30ന് വടകരയില്‍ സമാപിക്കും.

Read More »

ബസ് തൊഴിലാളികള്‍ പണിമുടക്കും

March 20th, 2014

വടകര: സപ്തംബര്‍ മുതലുള്ള ഡി.എ. കുടിശ്ശികയോടെ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 21 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ വടകര താലൂക്കിലെ സംയുക്ത തൊഴിലാളി യൂണിയന്‍ തീരുമാനിച്ചു. കെ.എന്‍.എ. അമീര്‍ അധ്യക്ഷത വഹിച്ചു. കെ.വി. രാമചന്ദ്രന്‍, എ. സതീശന്‍, എ. നളിനാക്ഷന്‍, നീലിയോട്ട് നാണു, കെ. പ്രകാശന്‍, മടപ്പള്ളി മോഹനന്‍, മീനത്ത് മൊയ്തു, വി.ആര്‍. രമേശ് എന്നിവര്‍ പ്രസംഗിച്ചു.

Read More »

എടോടിയിലെ വിവാദ കെട്ടിടം പൊളിച്ചു മാറ്റി

March 20th, 2014

വടകര: എടോടിയിലെ വിവാദ കെട്ടിടത്തിന്റെ സൈറ്റ് ഓഫീസ് പൊളിച്ചു മാറ്റി. ഫുട്പാത്തിനോട് ചേര്‍ന്ന് നിര്‍മിച്ച കെട്ടിടമാണ് കഴിഞ്ഞ ദിവസം പൊളിച്ചു മാറ്റിയത്. വിവാദ കെട്ടിടത്തിനെതിരെ നഗര സഭയിലെ ഭരണ കക്ഷിയായ സി.പി.എമ്മില്‍ നിന്നു തന്നെ എതിര്‍പ്പു ഉയര്‍ന്നിരുന്നു. 2013 നവംബര്‍ 12ന് ചേര്‍ന്ന കൗണ്‍സില്‍ യോഗം കെട്ടിടം പൊളിച്ചു മാറ്റാന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഇതിനെതിരെ ഉടമ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു. ഉദ്യോഗസ്ഥരുടെ വീഴ്ച കാരണമാണ് അനുകൂല ഉത്തരവ് കിട്ടിയതെന്നും ആക്ഷേപമുണ്ടായിരുന്നു. ഒടുവില്‍ ഉടമ തന...

Read More »

വടകരയില്‍ എ.എ.പി സ്ഥാര്‍ത്ഥി അലി അക്ബര്‍

March 20th, 2014

വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്തിയും. പ്രശസ്ത മലയാള സിനിമാ സംവിധായകന്‍ അലി അക്ബറാണ് കടത്താട്ടെ കളരിയില്‍ മത്സരത്തിനായി കച്ച മുറുക്കുന്നത്. കോഴിക്കോട് മലാപ്പറമ്പുകാരനായ അലി അക്ബര്‍ മാമലകള്‍ക്കപ്പുറത്ത്, മുഖ മുദ്ര, പൊന്നുച്ചാമി, ജൂനിയര്‍ മാന്‍ഡ്രേക്ക്, ഗ്രാമ പഞ്ചായത്ത് എന്നിങ്ങനെ നിരവധി ചിത്രങ്ങളുടെ സംവിധായകനാണ്. ഡല്‍ഹിയില്‍ ചരിത്രം സൃഷ്ടിച്ച ആം ആദ്മിയെ കടത്തനാട്ടുകാര്‍ എങ്ങനെ സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടത്.

Read More »

സ്ഥാനാര്‍ഥികള്‍ വടകര നഗരത്തില്‍ പര്യടനം നടത്തി

March 20th, 2014

ഇടതുപക്ഷ സ്ഥാനാര്‍ഥി എ.എം ഷംസീര്‍ വടകര നഗരത്തില്‍ പര്യടനം നടത്തി. വിവിധ സ്ഥാപനങ്ങളും മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.വാസുദേവന്‍, മുന്‍ വൈസ് ചെയര്‍മാന്‍ ടി.വി അപ്പുണ്ണിനായര്‍ എന്നിവരുടെ വീടുകളും സന്ദര്‍ശിച്ചു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പി.പി രജ്ഞിനി,വൈസ് ചെയര്‍മാന്‍ കെ.പി ബാലന്‍, അഡ്വ. പി സതീദേവി,ടി.വി ബാലകൃഷ്ണന്‍ ,അഡ്വ. ലതികാ ശ്രീനിവാസ് , പി രവീന്ദ്രന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. ആര്‍.എം.പി സ്ഥാനാര്‍ത്ഥി പി.കുമാരന്‍കുട്ടി നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥനയുമായെത്തി. മുപ്പതോളം പേരടങ...

Read More »

ബോബി ചെമ്മണ്ണൂര്‍ നാളെ വടകരയില്‍

March 19th, 2014

ലോകത്തിലെ ഏറ്റവും വലിയ രക്ത ബാങ്ക് രൂപികരിക്കാനുള്ള പ്രചരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബോബി ചെമ്മണ്ണൂര്‍ നേതൃത്വം നല്‍കുന്ന കൂട്ടയോട്ടം കാസര്‍ഗോഡ്,കണ്ണൂര്‍ ജില്ലകള്‍ പിന്നിട്ട് നാളെ കോഴിക്കോട്ജില്ലയില്‍ പ്രവേശിക്കും.വ്യാഴാഴ്ചത്തെ പര്യടനം നാളെ വടകരയില്‍ അവസാനിക്കും. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ജില്ലാതിര്‍ത്തിയായ അഴിയൂരില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കും. .  

Read More »

ധന്വന്തരി ട്രസ്റ്റിനെതിരെ പ്രമേയം

March 19th, 2014

വടകര: സ്വകാര്യവ്യക്തികളുടെ നേതൃത്വത്തില്‍ ധന്വന്തരി ട്രസ്റ്റ് രൂപവത്ക്കരിച്ചതിനെതിരെ ചോറോട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയോഗത്തില്‍ യു.ഡി.എഫ്. അംഗങ്ങള്‍ പ്രമേയം അവതരിപ്പിച്ചു. കെ.കെ. റീനീഷ് ആണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയം പിന്നീട് ചര്‍ച്ചചെയ്യാമെന്ന നിലപാടില്‍ യു.ഡി.എഫ്. അംഗങ്ങള്‍ പ്രതിഷേധിച്ചു.

Read More »

മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം

March 19th, 2014

കൊയിലാണ്ടി: മാര്‍ച്ച് മാസത്തില്‍ കൊയിലാണ്ടി താലൂക്കിലെ റേഷന്‍കടകള്‍വഴി താഴെപ്പറയുന്ന അളവില്‍ റേഷന്‍സാധനങ്ങള്‍ വിതരണംചെയ്യുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ബ്രാക്കറ്റില്‍ വില. എ.പി.എല്‍ അരി-9 കി.ഗ്രാം(8.90), എ.പി.എല്‍.(എസ്.എസ്.)അരി 9 കി.ഗ്രാം(2.00), ബി.പി.എല്‍ അരി25 കി.ഗ്രാം (1.00), ബി.പി.എല്‍ ഗോതമ്പ് 5 കി.ഗ്രാം(2.00), എ.എ.വൈ അരി 35 കി.ഗ്രാം( 1.00), ആട്ട രണ്ട് കിലോ (12.00), പഞ്ചസാര(ബി.പി.എല്‍, എ.എ.വൈ കാര്‍ഡ്) ഒരംഗത്തിന് 400 ഗ്രാം വീതം(13.50), മണ്ണെണ്ണ-ഈ കാര്‍ഡ് അര ലിററര്‍(17.00), മണ്ണെണ്ണ എന്‍.ഇ.കാര്‍ഡ് ന...

Read More »