News Section: പ്രാദേശികം

ചെറുകിട ജലവൈദ്യുതി പദ്ധതിയില്‍ 17ന് തുടക്കം കുറിക്കും

June 14th, 2014

വിലങ്ങാട്: കാടിനോടും കാട്ടുമൃഗങ്ങളോടും മല്ലടിച്ച് മണ്ണ് പൊന്നാക്കിയ കുടിയേറ്റ കര്‍ഷകരുടെ മണ്ണില്‍ ഇനി വൈദ്യുതി വിളയും. പ്രകൃതി സൗഹൃദ രീതിയില്‍ മലബാറില്‍ യാഥാര്‍ഥ്യമാകുന്ന വിലങ്ങാട് ചെറുകിട ജലവൈദ്യുതി പദ്ധതിയില്‍ 17ന് ഉല്‍പാദനം ആരംഭിക്കും. ജൂലായ് മാസത്തോടെ 7.5 മെഗാവാട്ട് വൈദ്യുതി പൂര്‍ണതോതില്‍ ഉല്‍പാദിപ്പിച്ച് സംസ്ഥാന പവര്‍ഗ്രിഡിലേക്ക് കൈമാറും. പുഴയുടെ സ്വാഭാവിക അവസ്ഥക്ക് മാറ്റം വരുത്താതെ ചെറിയ തടയണകള്‍ നിര്‍മിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന 'ഇക്കോ ഫ്രണ്ട്‌ലി പ്രൊജക്ടാണ്' വിലങ്ങാട് യാഥാര്‍ഥ്യമാകുന്നത്. വയന...

Read More »

ടി വിയുടെ ശബ്ദം കുറക്കാന്‍ പറഞ്ഞ പിതാവിന്റെ കാല്‍ മകന്‍ തല്ലിയൊടിച്ചു

June 14th, 2014

നാദാപുരം: ടി വിയുടെ ശബ്ദം കുറക്കാന്‍ ആവശ്യപ്പെട്ടതിന് മകന്‍ പിതാവിന്റെ കാല്‍ തല്ലിയൊടിച്ചു. പരപ്പുപാറ കുങ്കന്‍ നിരപ്പുമ്മല്‍ കുമാരന്‍ (53)നെയാണ് പരുക്കുകളോടെ നാദാപുരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ഇയാളുടെ മകന്‍ രജിലേഷിനെതിരെ വധശ്രമത്തിന് വളയം പോലീസ് കേസെടുത്തു. ദിവസങ്ങള്‍ക്ക് മുമ്പ് മകന്റെ അടിയേറ്റ് പരുക്കേറ്റ കുമാരന്‍ ചികിത്സയിലായിരുന്നു.

Read More »

കൊളാവിപ്പാലത്ത് രൂക്ഷമായ കടലാക്രമണം; സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു.

June 14th, 2014

.പയ്യോളി: രൂക്ഷമായ കടലാക്രമണം നടക്കുന്ന കൊളാവിപ്പാലം കോട്ടക്കടപ്പുറം തീരം സന്ദര്‍ശിക്കാനെത്തിയ റവന്യൂ, ഇറിഗേഷന്‍ വിഭാഗം ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. എല്ലാവര്‍ഷവും കടലാക്രമണസമയത്ത് നല്‍കുന്ന ഉറപ്പ് പാലിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു തടഞ്ഞത്. ഇറിഗേഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.കെ. സത്യന്‍, എന്‍ജിനീയര്‍ വി. അരവിന്ദാക്ഷന്‍, വില്ലേജ് ഓഫീസര്‍ സി.പി. മണി, വില്ലേജ്മാന്‍ ഗോവിന്ദന്‍കുട്ടി എന്നിവരെയാണ് തടഞ്ഞത്. പ്രശ്‌നം ഉണ്ടായതറിഞ്ഞ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ദിനേശന്‍, പയ്യോളി എസ്.ഐ. പി. കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തി...

Read More »

കുരിയാടിയിൽ കടലാക്രമണം

June 14th, 2014

വടകര :വടകര കുരിയാടിയിൽ കടലാക്രമണം .കടലാക്രമണത്തിൽ വീടിന്റെ മതിൽ തകർന്നു .ചെരുവാണ്ടിയിൽ നിഷ കൃഷ്ണൻ ,തെക്കേ പുരയിൽ ലജിത സുരേഷ് ,കുട്ടിപാറന്റെ വിട രേവതി തുടങ്ങിയവരുടെ വീട്ടു മതിൽ ആണ് തകർന്നത് .കുരിയാടി മുതൽ മുകച്ചേരി വരെ ഉള്ള വീടുകളിൽ കടൽ വെള്ളം കേറി കൊണ്ടിരിക്കുകയാണ്

Read More »

അനധികൃത ബി.പി.എല്‍. കാര്‍ഡുകള്‍;സിവില്‍ സപ്ലൈസ് വകുപ്പിന്റെ പരിശോധന

June 14th, 2014

വടകര: അനധികൃത ബി.പി.എല്‍.കാര്‍ഡുകള്‍ കണ്ടെത്താനുള്ള നടപടിയുടെ ഭാഗമായാണ് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി പരിശോധന തുടങ്ങി.പരിശോധനയുടെ ആദ്യദിവസം തന്നെ എട്ട് കാര്‍ഡുകള്‍ കണ്ടെത്തി. ചോറോട് രണ്ടുപേര്‍ വിദേശത്ത് നല്ലനിലയില്‍ ജോലിചെയ്യുന്ന വീട്ടില്‍ ബി.പി.എല്‍. കാര്‍ഡാണെന്ന് പരിശോധനയില്‍ മനസ്സിലായി. 1700 ചതുരശ്രഅടിയുള്ള വീട്ടില്‍ കാറുമുണ്ട്. മാക്കൂലില്‍ 2800 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട്ടിലും ബി.പി.എല്‍. കാര്‍ഡ് തന്നെയാണ് സ്വന്തമായുള്ളത്. മറ്റ് ആറിടത്തും സമാനമായ അവസ്ഥ തന്നെ. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്...

Read More »

ചട്ടം പാലിക്കാതെ കെട്ടിടം പണിയാൻ അനുമതി

June 14th, 2014

വടകര :വടകര ലിങ്ക് റോഡിന് സമീപം ചട്ടം പാലിക്കാതെ കെട്ടിടം പണിയാൻ അനുമതി നൽകിയെന്ന് ആരോപണം .ലിങ്ക് റോഡും മെയിൻ റോഡും ചേരുന്ന തിരക്കേറിയ തിരക്കേറിയ ജംഗ്ഷനിൽ അകലം പാലിക്കാതെയാണ് ബഹുനില കെട്ടിടം പണിയുന്നത് .ആദ്യം ഇവിടെ ഉണ്ടായിരുന്ന ബഹുനില കെട്ടിടം പൊളിച്ചു മാറ്റിയിട്ടുണ്ട് .

Read More »

അനധികൃതമായി മണൽ വാരിയത് നാട്ടുകാർ തടഞ്ഞു

June 14th, 2014

കുറ്റ്യാടി :കുറ്റ്യാടിയിൽ അനധികൃതമായി മണൽ വാരിയവരെ നാട്ടുകാർ തടഞ്ഞു .കുറ്റ്യാടി ചെറിയകുമ്പളം കടവിലാണ് സംഭവം .

Read More »

വടകര റെയില്‍വേ സ്റ്റേഷൻ ; മൂന്നാം പ്ലാറ്റ്‌ഫോം പണി ത്വരപ്പെടുത്തും

June 14th, 2014

വടകര: വടകര റെയില്‍വേ സ്റ്റേഷന്റെ മൂന്നാം പ്ലാറ്റ്‌ഫോമിന്റെ നിര്‍മാണം ത്വരപ്പെടുത്തുമെന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ആനന്ദ് പ്രകാശ് അറിയിച്ചു. വടകര റെയില്‍വേ യൂസേര്‍സ് ഫോറം നിവേദനം നല്‍കിയപ്പോഴാണ് മാനേജര്‍ ഈ ഉറപ്പ് നല്‍കിയത്. 'ക്ലീന്‍നെസ്സ് ഡ്രൈവ്' പദ്ധതിയുടെ ഭാഗമായി വടകര റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. സ്റ്റേഷനു മുന്നില്‍ ഹൈമാസ്റ്റ് ലൈറ്റ് വൈകാതെ സ്ഥാപിക്കും. റിസര്‍വേഷന്‍ ചാര്‍ട്ട് പ്രദര്‍ശിപ്പിക്കാന്‍ നടപടിയെടുക്കുമെന്നും മാനേജര്‍ ഉറപ്പ് നല്‍കി. സീനിയര്‍ കമേഴ്‌സ്യല്‍ മാനേജര്‍ ധ...

Read More »

വോളിബോള്‍ രംഗത്ത് മികച്ച പ്രവര്‍ത്തനം;സെ. ആന്റണീസിന് പുരസ്‌കാരം

June 14th, 2014

വടകര: വോളിബോള്‍ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിന് ജില്ലാ വോളിബാള്‍ അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം വടകര സെ. ആന്റണീസ് ഗേള്‍സ് ഹൈസ്‌കൂളിന് ലഭിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എ.പ്രദീപ്കുമാര്‍ എം.എല്‍.എയില്‍നിന്ന് പ്രഥമാധ്യാപിക സിസ്റ്റര്‍ ജാസ്മിന്‍, കായികാധ്യാപിക കെ.ഡി.മേരിക്കുട്ടി എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

Read More »

വടകര അഴിത്തലയിൽ കടലാക്രമണം

June 13th, 2014

വടകര :വടകര അഴിത്തലയിൽ കടലാക്രമണ ഭീക്ഷണി 30 വീടുകൾ അപകടഭീക്ഷണിയിൽ .കാലവർഷം കനത്തതോടെ തീരദേശ ഗ്രാമങ്ങൾ കടലാക്രമണ ഭീക്ഷണിയിൽ ആണ് .

Read More »