News Section: ചരമം

ബംഗളൂരില്‍ കാറിടിച്ച് മരിച്ച നാദാപുരം റോഡ് സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ചു

March 18th, 2017

വടകര: ബംഗളൂരില്‍ കാറിടിച്ച് മരിച്ച നാദാപുരം റോഡ് സ്വദേശി ജൂബിന്റെ(26) മൃതദേഹം സംസ്‌കരിച്ചു. ഇന്നലെ രാത്രി നാട്ടിലെത്തിച്ച മൃതദേഹം ഇന്ന് രാവിലെ 10 ഓടെയാണ് സംസ്‌കരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് അപകടം. എയര്‍പോര്‍ട്ടില്‍ എസി മെക്കാനിക്കായ ജൂബിന്‍ ജോലിക്ക് പോകാന്‍ ബസ് കാത്തു നില്‍ക്കുമ്പോഴാണ് അപകടം. ബസ്‌സ്റ്റോപ്പിനു മുന്നില്‍ ലോറിയും കാറും കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട കാര്‍ ജൂബിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജൂബിന്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ചിരുന്നു. രാജന്‍-ഉഷ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്...

Read More »

പേരാമ്പ്രയില്‍ ഓട്ടോ ഡ്രൈവര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

March 10th, 2017

വടകര: പേരാമ്പ്രയില്‍ ഓട്ടോ ഡ്രൈവര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. പേരാമ്പ്ര ചേലോളി സ്വദേശി സുധിയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More »

കോഴിക്കോട് ക്രഷര്‍ യൂനിറ്റില്‍ തൊട്ടില്‍പ്പാലം സ്വദേശി മരിച്ചു

March 6th, 2017

തൊട്ടില്‍പ്പാലം: കോഴിക്കോട് ക്രഷര്‍ യൂനിറ്റില്‍  തൊഴിലാളി മരിച്ചു. കോഴിക്കോട് ക്രഷര്‍ യൂനിറ്റുലുണ്ടായ അപകടത്തിലാണ്  തൊഴിലാളി മരിച്ചത്. തൊട്ടിൽപ്പാലം സ്വദേശി സത്യൻ (40) ആണ് മരിച്ചത്.      

Read More »

മേമുണ്ടയിൽ തെങ്ങു മുറിക്കുന്നതിനിടെ തൊഴിലാളി മരിച്ചു

March 4th, 2017

 വടകര: മേമുണ്ടായിൽ തെങ്ങു മുറിക്കുന്നതിനിടെ തൊഴിലാളി മരിച്ചു. മേമുണ്ട തൊട്ടാർ മയങ്ങിയിൽ സുരേഷ് ബാബു(45) ആണ് തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങ് ദേഹത്ത് വീണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ 9.30 നാണ് അപകടം. മൃതദ്ദേഹം വടകര ജില്ല ആശുപത്രിയിലേക്ക്‌ മാറ്റി. മേമുണ്ടായിലേൽ ദേവൻ മാസ്റ്ററുടെ പറമ്പിലാണ് അപകടം നടന്നത്.

Read More »

മുക്കാളിയിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അന്തരിച്ചു

March 3rd, 2017

വടകര: മുക്കാളിയിലെ മുസ്ലിം ലീഗ് പ്രവവര്‍ത്തകനും ദാറുല്‍ ഉലൂം അസോസിയേഷന്‍ കമ്മറ്റി അംഗവുമായ എടവലത്ത് മൂസ(77) നിര്യാതനായി. ഭാര്യ: പുനത്തില്‍ ആസ്യ. മക്കള്‍: മുസ്തഫ, മുബാസ (ഇരുവരും അജ്മാന്‍), സുബൈദ, ജമീല, സറീന, സാജിദ, സമീജ. മരുമക്കള്‍: അക്ബര്‍, മഹമൂദ്(ദുബൈ), മുസ്തഫ(അബൂദാബി), കമറുദ്ദീന്‍ (ചെന്നൈ), ശംസുദ്ദിന്‍(അജ്മാന്‍), സഫീറ, ഷര്‍നാസ്.

Read More »

ചോമ്പാല്‍ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

March 2nd, 2017

വടകര: തിങ്കളാഴ്ച ഒഞ്ചിയം പഞ്ചായത്തിലെ മാടാക്കര കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ സ്വദേശി ചന്ദ്രന്‍(55)ആണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. രോഗബാധിതനായിരുന്ന ഇയാളെ ശനിയാഴ്ച മുതല്‍ കാണാനില്ലെന്ന് ചക്കരക്കല്‍ പോലീസില്‍ പരാതിയുണ്ടായിരുന്നു. ചോമ്പാല പോലീസിന്റെ അന്വേഷണത്തിലാണ് ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മാട്ടുല്‍ ഒതയോത്ത് വീട്ടില്‍ ശകുന്തളയാണ് ഭാര്യ. മക്കള്‍: സുബീഷ്, ഷമല്‍, ഷബ.

Read More »

വടകര സ്വദേശി ബഹ്‌റനില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍

February 28th, 2017

  വടകര: വടകര സ്വദേശിയായ യുവാവ് ബഹ്‌റനില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. സീഫ് ഹവാന സൂപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരനായ വടകര പാലോളിപ്പാലം സ്വദേശി മീത്തലെ മഠത്തില്‍ രാജേഷാണ് (39) മരിച്ചത്. ഷിഫ അല്‍ജസീറ മെഡിക്കല്‍ സെന്ററിന് സമീപമുള്ള താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്. പിതാവ്: പരേതനായ നാണു. മാതാവ്: വിമല. സഹോദരികള്‍: റീന. ഷീന. ഭാര്യ: ഷീജ. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.

Read More »

മാഹി റെയില്‍വെ സ്റ്റേഷനു സമീപം അജ്ഞാതനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

February 24th, 2017

വടകര: മാഹി റെയില്‍വെ സ്റ്റേഷനു സമീപം അജ്ഞാതന്‍ ട്രെയിന്‍ തട്ടി മരിച്ചു. 45 വയസ് തോന്നിക്കുന്ന ഇയാള്‍ക്ക് 152 സെന്റി മീറ്റര്‍ ഉയരവും ഇരുനിറവുമാണ്. പച്ച നിറമുള്ള ചുവപ്പും നീലയും വരകളോടുകൂടിയ  ലുങ്കിയും കറുപ്പില്‍ വെളുത്ത വരകളുള്ള ഷര്‍ട്ടുമാണ്ധരിച്ചിരിക്കുന്നത്.  മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

Read More »

ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ച് വള്ളിക്കാട് സ്വദേശി മരിച്ചു

February 15th, 2017

വടകര: ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ച വള്ളിക്കാട് സ്വദേശി  മരിച്ചു . വള്ളിക്കാട് തലക്കുളത്ത് ഷാനവാസ് (35 ) ആണ് മരിച്ചത്. ഷാനവാസ് സഞ്ചരിച്ച ബൈക്ക് വള്ളിക്കാട് ബാലവാടിയിലെ റോഡ്‌ സൈഡിലുള്ള  പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.ചൊവാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.  ഗുരുതരമായി പരിക്കേറ്റ ഷാനവാസിനെ വടകരയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും  രക്ഷിക്കാനായില്ല. ഭാര്യ: റംഷി. മക്കള്‍: റന, റസീന്‍

Read More »

വളയത്ത് ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു;മൃതദേഹം സംസ്കരിച്ചു

January 31st, 2017

വളയം:ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ  ഹൃദയാഘതത്തെ തുടുർന്ന് മരിച്ച മൗവഞ്ചേരിയിലെ നെല്ലിയുള്ളതിൽ പവിത്രൻ (54)ന്റെ മൃതദേഹം സംസ്കരിച്ചു. വാണിമേലിൽ നിന്നുംകല്ലാച്ചിയിലേക്കുള്ള യാത്ര മധ്യേ ഭൂമിവാതുക്കൽ അങ്ങാടിയിൽ നെഞ്ചു വേദനയെ തുടർന്ന് ബൈക്കിൽ നിന്നും വീഴുകയായിരുന്നു. കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ:നാരായണി, ഭാര്യ:ലത, മക്കള്‍:അതുല്‍,അശ്വിന്‍,

Read More »