News Section: ചരമം

എടച്ചേരി സ്വദേശി ദുബൈയില്‍ നിര്യാതനായി

July 13th, 2018

ദുബൈ: നാദാപുരം എടച്ചേരി സ്വദേശി മീത്തലകൊയമ്പറ്റ മൊയ്തു (63) ഹൃദയാഘാതം മൂലം നിര്യാതനായി. ഫ്രിജ് മുറാറില്‍ താമസസ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടയുടന്‍ ദുബൈ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. കെഎംസിസി നാദാപുരം മണ്ഡലം ഭാരവാഹികളുടെ സഹായത്തോടെ നിയമ നടപടികള്‍ സ്വീകരിച്ച് വരികയാണ്.  ദുബൈയില്‍ ഗ്രോസറി നടത്തി വരികയായിരുന്നു. രണ്ടര പതിറ്റാണ്ടിലധികമായി യുഎഇയിലെത്തിയിട്ട്. ഭാര്യ: ജമീല. മക്കള്‍: സിദ്ദിഖ്, സജീര്‍, നുസ്‌റത്ത്. മരുമകന്‍: ഷഹാന.

Read More »

പുറന്തോടത്ത് കുഞ്ഞിരാമകുറുപ്പ് നിര്യാതനായി

June 27th, 2018

വടകര: ചെന്നൈ ന്യൂ ഇന്ത്യ ഇന്‍ഷൂറന്‍സ് റിട്ട. ക്ലര്‍ക്ക് പുത്തൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം  താമസിക്കുന്ന പുറന്തോടത്ത് വി. കുഞ്ഞിരാമകുറുപ്പ് (വി.കെ.രാമന്‍ ) (90) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കള്‍: വസന്ത, സുരേഷ് ബാബു (ലിച്ചി ആന്റ് ലിച്ചി ചിറ്റ്‌സ് ഫണ്ട് വടകര), രാമദാസ് (ഒ.പി.ക്യു ഇലക്ട്രോണിക്‌സ് എല്‍എല്‍പി, ചെന്നൈ). മരുമക്കള്‍: ഒ.പി. രാധാകൃഷ്ണന്‍ നമ്പ്യാര്‍(ജനതാ റോഡ്), ലീല (മേമുണ്ട), ഹേമ ( ചെന്നൈ). സംസ്‌കാരം വ്യാഴം രാവിലെ 11ന് വിട്ടുവളപ്പില്‍.

Read More »

അബ്ദുറഹിമാന്‍ ഹാജി നിര്യാതനായി

June 16th, 2018

വടകര: റിട്ടയേര്‍ഡ് റെയില്‍വെ എഞ്ചിനീയര്‍ മേമുണ്ട പുന്നോളി അബ്ദുറഹിമാന്‍ ഹാജി(77) നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍: ബുഷ്‌റ, റഷീദ, സാജിദ, ആബിദ, സാലിഹ്. മരുമക്കള്‍: പരേതനായ മജീദ് (അധ്യാപകന്‍ ഫാറൂഖ് കോളേജ്), അബ്ദു റഹ്മാന്‍ ഔഫ്, കുഞ്ഞബ്ദുള്ള ചേറൂളി , റിയാസ് (അധ്യാപകന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹൈസ്‌കൂള്‍). സംസ്‌കാരം ഇന്ന് ഉച്ചക്ക് കീഴല്‍ മുക്ക് ജുമാമസ്ജിദില്‍.

Read More »

മൊയിലോത്ത് മീത്തൽ ചീരു നിര്യാതയായി

May 11th, 2018

വടകര : മൊയിലോത്ത് മീത്തൽ പരേതനായ കണാരന്റെ ഭാര്യ ചീരു(86) നിര്യാതയായി.മക്കൾ ദേവി ( കോടേരിച്ചാൽ), ജാനകി, നാരായണൻ (CPI(M) വിയ്യംഞ്ചിറ ബ്രാഞ്ച് അംഗം),   മരുമക്കൾ_ അജിത( പുതുപ്പണം) CPI(M) വിയ്യംഞ്ചിറ ബ്രാഞ്ച് അംഗ൦, സഹോദരി അമ്മാളു (പെരുവന). ചെറുമക്കൾ- സത്യൻ, രാജേഷ്, രജീഷ്, അമൽ, അതുൽ

Read More »

കാൽനട യാത്രക്കാരൻ കാറിടിച്ച് മരിച്ചു

May 7th, 2018

വടകര: ദേശീയപാതയില്‍ ഇരിങ്ങലില്‍ കാല്‍നട യാത്രക്കാരന്‍ റോഡ്‌ മുറിച്ചു കടക്കുന്നതിനിടയില്‍ കാറിടിച്ച് മരിച്ചു. ഇരിങ്ങല്‍ തെരുവിലെ നിര്‍മ്മാണ തൊഴിലാളിയായ മഠത്തില്‍വയലില്‍ രാജന്‍ (52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് അപകടം. ഗുരുതരമായി പരുക്കേറ്റ രാജനെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ശനിയാഴ്ച പുലർച്ചയോടെ മരിച്ചു. ഭാര്യ,ലീന. മക്കള്‍, അശ്വനി, ആരതി. സഹോദരങ്ങള്‍, ശശി, രമണി, പരേതനായ ശ്രീധരന്‍.

Read More »

ചക്ക പറിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

May 4th, 2018

  വടകര : വില്യാപ്പള്ളി കൊളത്തൂര്‍ റോഡില്‍ പ്ലാവില്‍ നിന്ന് തോട്ടി കെട്ടി ചക്ക പറിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. തോടന്നൂര്‍ മീത്തലെ വയലില്‍ അബ്ദുല്‍ ഗഫൂര്‍(36) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തരോടെയാണ് സംഭവം. ഭാര്യ വീടായ കൊളത്തൂര്‍ റോഡിലെ തൊടിയില്‍ മനതമ്പ്രാ മലയിൽ ചക്കപറിക്കുന്നതിനിടയിൽ വൈദ്യുതി ലൈനില്‍ തോട്ടി തട്ടിയാണ് ഷോക്കേറ്റത്.ഷോക്കേറ്റ് തെറിച്ചു വീണയുടൻ തന്നെ മരണ പെട്ടു. വടകര പോലീസ് ഇൻക്വാസ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം തോടന്നൂർ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കി. ഭ...

Read More »

ഓര്‍ക്കാട്ടേരി ഗ്രാമത്തെ നടുക്കി ;ശബരിമല തീര്‍ത്ഥാടനത്തിനിടെ വിദ്യാര്‍ത്ഥിയുടെ മരണം

April 10th, 2018

              വടകര:ശബരിമലക്ക് തീര്‍ത്ഥാടനത്തിനു പോയ സംഘത്തിലെ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. ഓര്‍ക്കാട്ടേരി സൂര്യ ദീപ്തിയില്‍ ദാമോദരന്റെ മകന്‍ സൂര്യ കിരണ്‍ (14) ആണ് തൃപ്രയാര്‍ ക്ഷേത്ര കുളത്തില്‍ മുങ്ങി മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. ഇന്നലെ രാവിലെ ലോകനാര്‍കാവില്‍ നിന്നും ശബരിമലയിലേക്ക് തിരിച്ച സംഘത്തിലായിരുന്നു സൂര്യ കിരണ്‍ ഉണ്ടായിരുന്നത്. പിതാവ് ദാമോദരന്‍ കെ.എസ്.എഫ്.ഇ ഓര്‍ക്കാട്ടേരി ശാഖാ മാനേജരാണ്. അമ്മ.സുമംഗല. സഹോദരി സുദീപ്ത....

Read More »

കൊയിലാണ്ടി സ്വദേശി മാഷിദ് ഖത്തറില്‍ നിര്യാതനായി

April 3rd, 2018

കോഴിക്കോട് : ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മലയാളി യുവാവ് ഖത്തറില്‍ നിര്യതനായി. ഖത്തര്‍ ശഹാനിയില്‍ മൊബൈല്‍ ഷോപ്പ് നടത്തുന്ന കായിലാണ്ടി ചെങ്ങോട്ടുകാവ് സ്വദേശി പുതിയകത്തു വളപ്പില്‍ പുറത്തോട്ടത്തില്‍ മാഷിദ് (29) ആണ് മരിച്ചത്. രാവിലെ പതിവ് സമയം കഴിഞ്ഞിട്ടും ഉണരാതിരുന്നതിനാല്‍ എഴുന്നേല്‍പ്പിക്കാന്‍ നോക്കുമ്പോഴായിരുന്നു മരണ വിവരം അറിയുന്നത്. മൊയതു -സഫിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹാജറ. അഞ്ചു മാസം പ്രായമായ കുട്ടിയുണ്ട്. ഇന്‍കാസ് കൊയിലാണ്ടി- ഖത്തര്‍ മണ്ഡലം കമ്മിറ്റിയുടെയും കൊയിലാണ്ടി കൂട്ടം ഖത്തര്‍ ചാപ്റ്ററിന്റേയും സജീ...

Read More »

പി ടി നാണു നിര്യാതനായി

March 23rd, 2018

വടകര: ഒന്തം റോഡിലെ വ്യാപാരി പെരുവാട്ടുംതാഴെ കോട്ടക്കുളങ്ങര ക്ഷേത്രത്തിന് സമീപം പി ടി നാണു(80) നിര്യാതനായി. ഭാര്യ: ദേവകി. മക്കള്‍: ഷേര്‍ളി, സന്തോഷ് കുമാര്‍ (ബഹ്‌റൈന്‍), വിനോദ് കുമാര്‍ (അബുദാബി), രഘുനാഥ്, മരുമക്കള്‍: ജയകൃഷ്ണന്‍ (സെന്‍ട്രല്‍ ബാങ്ക് ബാലുശ്ശേരി). ഷൈജ, സുചിത്ര, ഷബീന. സഹോദരങ്ങള്‍. പരേതനായ പി ടി അനന്തന്‍, ലക്ഷ്മി.

Read More »

സുജിത് കൃഷ്ണന്‍ നിര്യാതനായി

March 20th, 2018

വടകര: വിഒ റോഡിലെ കുളങ്ങരത്ത് അഡ്വ എം കുഞ്ഞികൃഷ്ണന്റെ മകന്‍ സുജിത്ത് കൃഷ്ണന്‍(45) നിര്യാതനായി. മാതാവ് : മൈഥിലി. ഭാര്യ: ശാലിനി. മക്കള്‍: ദ്യുതി കൃഷ്ണ, ദിയകൃഷ്ണ. സഹോദരങ്ങള്‍: ശ്രീജിത്ത് കൃഷ്ണന്‍, ശരത് കൃഷ്ണന്‍.

Read More »