sports

മുംബൈ തോറ്റു മടങ്ങി ; പ്ലേയ് ഓഫ് പോരാട്ടം മുറുകുന്നു

May 20th, 2018

മുൻ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഐപിഎൽ നിന്ന് പ്ലേയ് ഓഫ് കാണാതെ പുറത്തായി. പതിനൊന്നു റൺസിന്‌ ഡെൽഹിയോട് തോറ്റാണ് പുറത്തായത്. ഇന്നത്തെ കളി നിർണായകമായ മുംബൈയ്ക്ക് ജയം അനിവാര്യമായിരുന്നു. അതേ സമയം ഡെൽഹി ആശ്വാസ വിജയം നേടി. മികച്ച റണ്‍റേറ്റുള്ള മുംബൈക്ക് ഇന്ന് ജയിച്ചാല്‍ 14 പോയന്റുമായി രാജസ്ഥാനെ പിന്നിലാക്കി പ്ലേ ഓഫ് ഉറപ്പിക്കാനാകുമായിരുന്നു. എന്നാൽ തോൽവിയോടെ പഞ്ചാബിനോ രാജസ്ഥാനോ പ്ലേയ് ഓഫിൽ കയറാം. ഇന്ന് നടക്കുന്ന രണ്ടാമത്തെ കളിയിൽ ചെന്നൈയെ 54 റൺസ് മാർജിനിൽ തോൽപ്പിക്കാൻ പഞ്ചാബിന് സാധിച...

Read More »

പതിനൊന്നു വർഷം മുൻപ് കണ്ട ആ പരസ്യം ‘ബ്രാവോയെ’ കാമുകനാക്കി

May 19th, 2018

'കഴിഞ്ഞ 12 വര്‍ഷമായി ദീപികയോട് പ്രണയമാണ്, അവര്‍ മനസ്സില്‍ നിന്ന് പോകുന്നില്ല'ആരാധകരെ ഞെട്ടിച്ച് ബ്രാവോയുടെ വെളിപ്പെടുത്തല്‍.ഐപിഎല്ലില്‍ തന്റെ സഹതാരമായ ഹര്‍ഭജന്‍ സിങ്ങിനോട് ദീപിക പദുക്കോണിനെ കുറിച്ച് അദ്ദേഹം നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ഹര്‍ഭജന്‍ നടത്തുന്ന വെബ് ഷോയിലാണ് ഇഷ്ടപ്പെട്ട സിനിമാ താരത്തെ കുറിച്ച് ഹര്‍ഭജന്‍ ബ്രാവോയോട് ചോദിച്ചത്. ദീപിക പദുക്കോണ്‍ എന്ന് പെട്ടെന്ന് മറുപടി. പതിനൊന്നു വര്ഷങ്ങള്ക്കു മുൻപ് ഒരു സോപ്പിന്റെ പരസ്യത്തിൽ കണ്ട ...

Read More »

എത്ര വലിയ ഓഫര്‍ വന്നാലും ബ്ലാസ്റ്റേഴ്‌സിനൊപ്പം നില്‍ക്കും;എടികെയുടെ വമ്പന്‍ ഓഫര്‍ നിരസിച്ച് സന്ദേശ് ജിങ്കന്‍

May 4th, 2018

കൊച്ചി :എത്ര വലിയ ഓഫര്‍ വന്നാലും കേരളാ ബ്ലാസ്റ്റേഴ്‌സില്‍ നിന്ന്‍ പുറത്ത് പോകാന്‍ ആഗ്രഹിക്കുന്നില്ല.ഐഎസ്എല്‍ ടീമായ എടികെയില്‍ നിന്ന് ലഭിച്ച വമ്പന്‍ ഓഫര്‍ നിരസിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സിനൊപ്പം തുടരാന്‍ തീരുമാനിച്ച് സന്ദേശ് ജിങ്കന്‍. അഞ്ച് കോടി രൂപയെന്ന സ്വപ്ന ഓഫറാണ് എടികെ ജിങ്കന് മുന്നില്‍ വെച്ചത്. എന്നാല്‍ ജിങ്കന്‍ അത് നിരസിക്കുകയായിരുന്നു. പ്രതിരോധത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് മുന്നേറുന്ന ജിങ്കന് നേരത്തെയും പല ടീമുകളില്‍ നിന്നും ഓഫറുകള്‍ വന്നിട്ടുണ്ടെങ്കിലും ഇത്രയും വലിയ ഓഫര്‍ ഇ...

Read More »

മയക്ക് മരുന്ന് ഗുളികകളുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം അറസ്‌റ്റില്‍

April 23rd, 2018

പ്രമുഖ ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം നസ്‌റീന്‍ ഖാന്‍ മുക്ത മയക്ക് മരുന്ന് ഗുളികകളുമായി അറസ്റ്റില്‍. 14000 മയക്ക് മരുന്ന് ഗുളികകളാണ് ധാക്ക പ്രീമിയര്‍ ലീഗിലെ താരത്തില്‍ നിന്നും പൊലീസ് കണ്ടെത്തിയത്ത്. മ്യാന്‍മര്‍ അതിര്‍ത്തി പ്രദേശമായ കോക്‌സ് ബസാറില്‍ ഒരു മത്സരം കഴിഞ്ഞു വരുന്നതിനിടെ ടീം ബസ് തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയിലാണ് നസ്‌റീന്‍ ഖാനില്‍ നിന്നും മയക്ക് മരുന്ന് ​ഗുളികകള്‍ കണ്ടെത്തിയത്. അതേസമയം ജീവപര്യന്തം വരെ ശിക്ഷ ലഭിക്കുന്ന കുറ്റമാണ് നസ്‌റീന്‍ ഖാന്‍ ചെയ്‌തിരിക്കുന്നതെന്ന് അന്...

Read More »

കോമൺവെൽത്ത് ഗെയിംസിൽ മീരാഭായ് ചാനുവിലൂടെ ഇന്ത്യയ്ക്ക് സുവർണ്ണ നേട്ടം

April 5th, 2018

മീരാഭായ് ചാനുവിലൂടെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം. വനിതാവിഭാഗം 48 കിലോ വിഭാഗത്തില്‍ ഭാരോദ്വഹനത്തിൽ റെക്കോ‍ർഡോടെയാണ് താരത്തിന്റെ സ്വർണ നേട്ടം. മണിപ്പുരിൽ നിന്നുള്ളണ് താരമാണ് മീര. 196 കിലോഗ്രാം ഉയർത്തി കോമൺവെൽത്ത് റെക്കോർഡോടെയാണ് ചാനുവിന്റെ സുവർണനേട്ടം. നിലവിലെ ലോക ചാമ്പ്യനാ‍ണ് മീരാഭായ്. അതേസമയം പുരുഷന്മാരുടെ 56 കിലോഗ്രാം ഭാരോദ്വഹനത്തിൽ പി ഗുരുരാജ വെള്ളി മെഡൽ നേടിയിരുന്നു.

Read More »

മിസോറാമിനെ മുട്ട് മടക്കിച്ചു ; കേരളം സന്തോഷ് ട്രോഫി ഫുട്ബോളില്‍ ഫൈനലില്‍

March 30th, 2018

കൊല്‍ക്കത്ത: കേരളം സന്തോഷ് ട്രോഫി ഫുട്ബോളില്‍ ഫൈനലില്‍. മിസോറാമിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് കേരളം ഫൈനലിലെത്തിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ വി.കെ. അഫ്ദാലാണ് കേരളത്തിനായി ഗോൾ നേടിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ കേരളം ബംഗാളിനെ നേരിടും. 2012ന് ശേഷം ആദ്യമായാണ് കേരളം ഫൈനലിലെത്തുന്നത്. മത്സരത്തിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമും ഗോൾ രഹിത സമനില പാലിച്ചു. പകരക്കാരനായിറങ്ങിയ അഫ്ദാലിലൂടെ രണ്ടാം പകുതിയിൽ കേരളം ലീഡ് സ്വന്തമാക്കുകയായിരുന്നു. ഗോൾ പോസ്റ്റിന് മുന്നിൽ ലഭിച...

Read More »

വിവാദങ്ങള്‍ക്ക് അവസാനം; ഏകദിനം തിരുവനന്തപുരത്ത്

March 22nd, 2018

തിരുവനന്തപുരം: ഏകദിനത്തിന്‍റെ വേദിയെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് അവസാനമായി. നവംബറിൽ നിശ്ചയിച്ചിരിക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിനം തിരുവനന്തപുരത്ത് നടത്താൻ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) തത്വത്തിൽ തീരുമാനിച്ചു. രാവിലെ കായികമന്ത്രി എ.സി.മൊയ്തീനുമായി കെസിഎ ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച ധാരണയുണ്ടായത്. കെസിഎ സെക്രട്ടറി ജയേഷ് ജോർജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയുമായി സംസാരിച്ചത്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഏകദിനത്തിന് വേദിയാക്കുന്നത് സംബന്ധിച്ച് ഐഎസ്എൽ ടീം ഉ...

Read More »

റയല്‍ മാഡ്രിഡിലേക്ക് നെയ്മര്‍ ഉടന്‍ എത്തും

February 12th, 2018

മാഡ്രിഡ്: റയല്‍ മാഡ്രിഡിലേക്ക് നെയ്മര്‍ ഉടന്‍ എത്തുമെന്നാണ് റയലിന്റെ ഇടത് വിങ്ങറായ മാഴ്‌സേലോയുടെ വെളിപ്പെടുത്തല്‍. സ്പാനിഷ് മാധ്യമമായ എസ്‌പോര്‍ട്ടെ ഇന്റെറാറ്റീവോയോടാണ് മാഴ്‌സേലോയുടെ വെളിപ്പെടുത്തല്‍. റയല്‍ മാഡ്രിഡിന്റെ കേളീ ശൈലിക്ക് ഒത്ത താരമാണ് നെയ്മര്‍ എന്നും ഒരിക്കല്‍ നെയ്മര്‍ റയലിന്റെ കുപ്പായം അണിയുമെന്നും മാഴ്‌സേലോ പ്രതികരിച്ചു. ലോകോത്തര താരങ്ങള്‍ കളിക്കുന്ന ക്ലബാണ് റയല്‍ മാഡ്രിഡ് എന്നും നെയ്മറിന് ഏറ്റവും അനുയോജ്യമായ ക്ലബ് റയല്‍ മാഡ്രിഡ് തന്നെയാണെന്നും മാഴ്‌സേലോ പറഞ്ഞു. ഫെബ്രുബരി 1...

Read More »

ഐപിഎല്‍ മത്സരങ്ങള്‍ ഏപ്രില്‍ ഏഴിന് തുടങ്ങും

January 23rd, 2018

മുംബൈ: 2018 വർഷത്തെ ഐപിഎൽ (ഇന്ത്യൻ പ്രീമിയർ ലീഗ്) മത്സരങ്ങൾ ഏപ്രില്‍ ഏഴിന് തുടങ്ങും. മേയ് 27-നാണ് ഫൈനൽ. ഉദ്ഘാടന മത്സരം മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് നടക്കുക. മുംബൈ ഇന്ത്യൻസ് ഉദ്ഘാടന മത്സരത്തിനിറങ്ങും. എതിരാളികളെ ടൂർണമെന്‍റിന്‍റെ മത്സരക്രമം തീരുമാനിച്ച ശേഷമേ അറിയാൻ കഴിയൂ. ഐപിഎല്ലിലെ മത്സരങ്ങളുടെ സമയക്രമത്തിലും ഇത്തവണ മാറ്റമുണ്ടാകും. രണ്ടു മത്സരങ്ങൾ ഉള്ള ദിവസം വൈകിട്ട് നാലിന് തുടങ്ങിയിരുന്ന ആദ്യ മത്സരം ഇനി 5.30-നാവും ആരംഭിക്കുക. വൈകിട്ട് എട്ടിന് തുടങ്ങുന്ന മത്സരം ഇനി ഏഴിന് ആരംഭിക്കും.

Read More »

സന്തോഷ് ട്രോഫി കേരളത്തിന് ഗംഭീര തുടക്കം

January 18th, 2018

ബംഗളുരു: സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാംപ്യൻഷിപ്പിന്റെ യോഗ്യതാ റൗണ്ടിൽ കേരളത്തിന് ഗംഭീര തുടക്കം. ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് ബി മൽസരത്തിൽ കേരളം മറുപടിയില്ലാത്ത ഏഴു ഗോളുകള്‍ക്ക് ആന്ധ്രാപ്രദേശിനെ തകര്‍ത്ത് തരിപ്പണമാക്കി. കേരളത്തിനുവേണ്ടി രാഹുൽ കെ പി, അഫ്‌ദാൽ എന്നിവര്‍ ഇരട്ടഗോളുകള്‍ നേടി. സജിത് പൗലോസ്, വിബിൻ തോമസ് എന്നിവര്‍ ഓരോ ഗോള്‍ നേടി. സിങ്കപ്പള്ളി വിനോദിന്റെ സെൽഫ് ഗോള്‍ ആന്ധ്രയുടെ തോൽവിയുടെ ആക്കംകൂട്ടി. ആദ്യ പകുതിയിൽ മൂന്നു ഗോളുകള്‍ക്ക് മുന്നിലായിരുന്നു കേരളം. മുഹമ്മദ് ഷെരീഫ്, ജിതിൻ ...

Read More »

More News in sports