world

അവിഹിത ബന്ധത്തെ എതിര്‍ത്ത ഭര്‍ത്താവിനെ യുവതി ചുട്ടുക്കൊന്നു

വഡോദര: അവിഹിത ബന്ധത്തെ എതിര്‍ത്ത ഭര്‍ത്താവിനെ യുവതി മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. ഗുജറാത്തിലെ പഞ്ചമഹല്‍ ജില്ലയിലെ ഗോവിന്ദി ഗ്രാമത്തിലാണ് സംഭവം. ഗുരുജി മനോര്‍ഭായ് താദ്വി എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഭാര്യ ബുധിബനെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധിബെന്റെ അവിഹിത ബന്ധവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ എന്നും വഴക്കിടാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവ ദിവസം അത്താഴം കഴിക്കുന്നതിനായി വീട്ടിൽ എത്തിയതായിരുന്നു താദ്വി. ശേഷം ഭാര്യുടെ കാമുകന്റെ പേരില്‍  ഇരുവരും വഴക്കായി. ഇതില്‍ രോഷം പൂണ...

Read More »

ഉത്തര്‍പ്രദേശിലെ വ്യാജ ഏറ്റുമുട്ടലുകള്‍; വിശദമായ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി:  ഉത്തര്‍പ്രദേശില്‍ നടന്ന വ്യാജ ഏറ്റുമുട്ടലുകള്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. ഗൗരമേറിയ വിഷയമാണിതെതെന്നും വിശദമായ പരിശോധന ആവശ്യമാണെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നിരീക്ഷിച്ചു. ഹര്‍ജിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു.ഫെബ്രുവരി 10 ന് ഹര്‍ജി വീണ്ടും പരിഗണിക്കും.

Read More »

സമരച്ചൂടില്‍ ഫ്രാന്‍സ്; കത്തിപ്പടര്‍ന്ന് മഞ്ഞക്കുപ്പായക്കാരുടെ പ്രക്ഷോഭം

പാരീസ് :   ഫ്രാന്‍സില്‍ വീണ്ടും ആരംഭിച്ച മഞ്ഞക്കുപ്പായക്കാരുടെ പ്രക്ഷോഭം കത്തിപ്പടരുന്നു. തെരുവുകളില്‍ ഇറങ്ങിയ ജനങ്ങളെ കണ്ണീര്‍വാതകവും ജലപീരങ്കിയുമപയോഗിച്ചാണ് പൊലീസ് നേരിടുന്നത്. മുന്നൂറോളം പേര്‍ അറസ്റ്റിലാകുകയും ഇരുന്നൂറിലേറെപ്പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ച്ചയായ ഒന്‍പതാമത്തെ ആഴ്ച്ചയാണ് മഞ്ഞക്കുപ്പായക്കാര്‍ സമരത്തിനിറങ്ങുന്നത്. പാരീസിനു പുറമെ മറ്റ് നഗരങ്ങളിലും ജനങ്ങള്‍ തെരുവിലിറങ്ങിയിട്ടുണ്ട്. ഈ ആഴ്ച്ച സമരക്കാരുടെ എണ്ണത്തിലും വന്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം പ്രക്...

Read More »

പതിനാല് വര്‍ഷം അബോധാവസ്ഥയില്‍ കഴിഞ്ഞ യുവതി പ്രസവിച്ചു: സിനിമാ കഥയെ വെല്ലുന്ന സംഭവത്തിന് ഉത്തരം തേടി പോലീസ്

പതിനാല് വര്‍ഷം കോമയില്‍ കഴിഞ്ഞ യുവതി കഴിഞ്ഞ ദിവസം ആണ്‍കുഞ്ഞിന് ജന്മം നല്‍കി. അമേരിക്കയിലെ അരിസോണയിലാണ് സംഭവം. യുവതിയെ പീഡിപ്പിച്ചത് ആരാണെന്ന് കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അരിസോണയിലെ ആരോഗ്യ പരിപാലന കേന്ദ്രമാണ് യുവതിയെ ശുശ്രൂഷിച്ചുവരുന്നത്. ഇവിടുത്തെ ജീവനക്കാര്‍ക്ക് യുവതി പ്രസവിക്കുംവരെ അവര്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. യുവതിയുടെ സമീപത്തുണ്ടായിരുന്ന നഴ്‌സാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുട്ടി പുറത്തുവരും വരെ ഇവര്‍ക്കും യുവതി ഗര്‍ഭിണിയാണെന്ന കാര്യം മനസിലായിരുന്നില്...

Read More »

മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍

മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍ പരിഗണിക്കും. ബില്‍ സെലക്ട് കമ്മിറ്റിയ്ക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ബില്ലില്‍ ഭേദഗതികള്‍ വരുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെടും. ബില്‍ ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ ഭേദഗതിയില്ലാതെ പാസാക്കുക കേന്ദ്രത്തിന് അസാധ്യമാണ്. 50 അംഗങ്ങളാണ് കോണ്‍ഗ്രസിന് രാജ്യസഭയിലുള്ളത്. ബിജെപിക്ക് 73 അംഗങ്ങളുണ്ട്. കഴിഞ്ഞവര്‍ഷം രാജ്യസഭയില്‍ മുത്തലാഖ് ബില്‍ അവതരിപ്പിച്ചിരുന്നു. ഇതു പിന്‍വലിക്കാതെയാണ് ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ അവതരിപ്പിക...

Read More »

അരവിന്ദ് കെജ്രിവാളിനെതിരെ മുളക് പൊടിയാക്രമണം

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ മുളക് പൊടിയാക്രമണം. ദില്ലി സെക്രട്ടറിയേറ്റിൽ നിന്നും കെജ്രിവാൾ മടങ്ങിപ്പോകാൻ ഒരുങ്ങുമ്പോഴായിരുന്നു അക്രമം. അനിൽ കുമാർ ശർമ്മ എന്നയാളാണ്  കാൽ തൊട്ടു വന്ദിക്കാനെന്ന വ്യാജേന കെജ്രിവാളിന്റെ സമീപത്തെത്തി മുഖത്തിന് നേർക്ക് മുളക് പൊടി എറി‍ഞ്ഞത്. ഇയാൾ ഒരു കയ്യിലൊരു കത്തും മറുകയ്യിൽ മുളകുപൊടിയും കരുതിയിരുന്നു. പെട്ടെന്നുണ്ടായ ആക്രമണത്തിൽ കെജ്രിവാളിന്റെ കണ്ണട നിലത്ത് വീണുടഞ്ഞു. സുരക്ഷയിലുണ്ടായ കർശനമായ വീഴ്ചയാണ് ഈ സംഭവത്തിന് കാരണമെന്ന് ആപ്പ് വക്താവ് രൂക്ഷഭാഷ...

Read More »

തൊഴില്‍ വിസയില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി

ദില്ലി: തൊഴില്‍ വിസയില്‍ വിദേശത്ത് പോകുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി. ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ 18 രാജ്യങ്ങളിലേക്ക് പോകുന്നവരാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. 2019 ജനുവരി ഒന്നു മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിക്കൊണ്ടാണ് വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കിയത്. നോണ്‍-ഇ.സി.ആര്‍ (എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്തവര്‍) വിഭാഗത്തില്‍ പെടുന്നവര്‍ക്കാണ് രജിസ്ട്രേഷന്‍ നിര്‍ബന്ധം. യാത്ര പുറപ്പെടുന്നതിന...

Read More »

കാഴ്ചകള്‍ കണ്ടിരിക്കെ കടല്‍ സമ്മാനിച്ച കഞ്ഞുജീവനെ തിരികെ നല്‍കി വൃദ്ധ ദമ്പതികള്‍

കടലലകൾക്ക് ആ ജീവന്റെ തുടിപ്പിനെ ആഴങ്ങളിലേക്ക് കൊണ്ടു പോകാമായിരുന്നു. പക്ഷേ വിധിയുടെ കണക്കു പുസ്തകം ആ പൈതലിന്റെ നിയോഗം പണ്ടേക്കു പണ്ടേ എഴുതിച്ചേർത്തിരുന്നു. അതു കൊണ്ടാകണം വൃദ്ധ ദമ്പതികളായ ഗസ്ഹട്ടിനും ഭാര്യം സ്യൂവിനും രക്ഷകരുടെ കുപ്പായമണിയേണ്ടി വന്നത്. കടൽ തീരത്തണഞ്ഞ കുഞ്ഞു ജീവനെ പുതിയ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയതിന്റെ ചാരിതാർത്ഥ്യത്തിലാണ് ആ വൃദ്ധ ദമ്പതികൾ. കടൽത്തീരത്തടിഞ്ഞ കുഞ്ഞു ജീവനു മുന്നിൽ രക്ഷകരുടെ പരിവേഷമണിഞ്ഞ അവരുടെ കഥ കേട്ടാൽ അറിയാതെയെങ്കിലും നമ്മുടെ കണ്ണുകൾ നിറയും. മനസു നിറയ്ക്...

Read More »

വെടിയേറ്റിട്ടു പോരാട്ടവീര്യം ചോരാതെ….ഫലസ്തീന്‍ പ്രതിരോധത്തിന്റെ പ്രതീകം അബൂ അംറിന് വെടിയേറ്റ ചിത്രങ്ങള്‍ വൈറല്‍

ഗാസ സിറ്റി: ഇസ്റാഈലിന്റെ ക്രൂരതകള്‍ക്കെതിരെ പൊരുതുന്ന ഫലസ്തീനികളുടെ പ്രതീകമായി ലോകം വാഴ്ത്തുന്ന ആഇദ് അബൂ അംറിന് ഇസ്റാഈല്‍ ആക്രമണത്തില്‍ പരുക്കേറ്റു. ഒരു കൈയില്‍ ഫലസ്തീന്‍ പതാകയും മറുകൈയില്‍ കവണയുമായി ഇസ്റാഈലിനെതിരെ പോരാടുന്ന 22കാരനായ അബൂഅംറിന്റെ ചിത്രം വൈറലായിരുന്നു. സമത്വത്തിന് വേണ്ടി മുന്നില്‍ നിന്ന് പോരാടുന്ന ഫ്രഞ്ച് വിപ്ലവകാലത്തെ പോരാളികളോടാണ് ഇദ്ദേഹത്തെ ലോകം സദൃശ്യപ്പെടുത്തി പുകഴ്ത്തുന്നത്. ഗാസ അതിര്‍ത്തിയില്‍ ഇസ്റാഈലിനെതിരെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ഇസ്റാഈല്‍ സൈന്യത...

Read More »

പ്രമുഖ ഫുട്‌ബോള്‍ താരത്തെ കണ്ടത് തല വേര്‍പെട്ട് ജനനേന്ദ്രിയം മുറിച്ച നിലയില്‍…ആ ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ സംഭവിച്ചതെന്ത്?…

ബ്രസീലിയന്‍ ഫുട്ബോള്‍ താരത്തെ കൊലപ്പെടുത്തി ജനനേന്ദ്രിയം ച്ഛേദിച്ച് മൃതദേഹം ഉപേക്ഷിച്ചതായി കുറ്റസമ്മതം നടത്തി ഒരു ഭര്‍ത്താവ്. പാര്‍ട്ടിക്കിടെ തന്റെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് ഇദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. സാവോ പോളോ താരം കൊറിയ ഫ്രെയ്താസിന്റെ മൃതദേഹമാണ് ബ്രസീലിലെ പരാനയില്‍ കുറ്റിച്ചെടികള്‍ക്കിടയില്‍ കണ്ടെത്തിയത്. മരണത്തിന് മുന്‍പ് അലാനാ ബ്രിറ്റസിന്റെ 18ാം പിറന്നാള്‍ ആഘോഷത്തിലേക്ക് താരത്തെ ക്ഷണിച്ചിരുന്നു. മൂന്ന് ദിവസത്തിന് ശേഷം ബിസിനസ്സുകാരനും അലാനയുടെ പിതാവ...

Read More »

More News in world