ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം ചാക്കിൽ കെട്ടി മണലിൽ താഴ്ത്തിയ നിലയിൽ

എറണാകുളം : ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം ചാക്കിൽ കെട്ടി മണലിൽ താഴ്ത്തിയ നിലയിൽ കണ്ടെത്തി. കോലഞ്ചേരി പൂതൃക്കയിലെ ഹോളോ ബ്രിക്സ് കമ്പനിയിൽ ആണ് അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി ചാക്കിലാക്കി മണലിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. അസം സ്വദേശി രാജാദാസ് ആണ് കൊല്ലപ്പെട്ടത്. പ്രതി ബംഗാളിലെ മുർഷിദാബാദ് സ്വദേശി ദിപെൻ കുമാർ ദാസ് ഒളിവിൽ എന്ന് പോലീസ് രാവിലെയാണ് മൃതദേ​ഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. അന്വേഷണവും തുടങ്ങിയിട്ടുണ്ട്Read More »

മഹാരാജാസ് കോളേജിൽ എസ്എഫ്ഐ – കെഎസ് യു സംഘർഷം.

എറണാകുളം : എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ – കെഎസ് യു സംഘർഷം. സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. കെ.എസ്.യു പ്രവർത്തകനായ  നിയാസിനാണ് പരിക്കേറ്റത്. മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണ് ഇയാൾ. നിയാസിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവംRead More »

എസ് എം എ ബാധിച്ച് മരിച്ച കുട്ടിയുടെ ചികിത്സാർത്ഥം പിരിച്ച 15 കോടി രൂപ എന്ത് ചെയ്തുവെന്ന ചോദ്യവുമായി ഹൈക്കോടതി

കൊച്ചി : സ്പൈനൽ മസ്കുലാർ അട്രോഫി അഥവാ എസ്എംഎ എന്ന അപൂർവരോഗം ബാധിച്ച് മരിച്ച കുട്ടിയുടെ ചികിത്സാർത്ഥം പിരിച്ച 15 കോടി രൂപ എന്ത് ചെയ്തു എന്ന് അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശം.   ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് നിർദേശം നൽകിയത്. കോഴിക്കോട് സ്വദേശിയായ ആറുമാസം പ്രായമുളള ഇമ്രാൻ മുഹമ്മദ് എന്ന കുട്ടി രോഗം ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കുഞ്ഞ് ജനിച്ചത് മുതൽ വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നു.   ഈ കുട്ടിയുടെ ചികിത്സയ്ക്കായി പിരിച്ച പണം ഉപയോഗിച്ച് […]Read More »

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ് ; ആകാശ് തില്ലങ്കേരി കസ്റ്റംസ് ഓഫീസിൽ  ഹാജരായി

കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ ചോദ്യംചെയ്യലിനായി  അർജുൻ  ആയങ്കിയുടെ സുഹൃത്ത് ആകാശ് തില്ലങ്കേരി കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ  ഹാജരായി. അർജുൻ ഉൾപ്പെട്ട കണ്ണൂർ സ്വർണ്ണക്കടത്ത് സംഘത്തിൽ ആകാശിന് പങ്കുണ്ടെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ഷുഹൈബ് വധക്കേസ് പ്രതിയാണ് ആകാശ്. ഇയാളുടെ കണ്ണൂരിലെ വീട്ടിൽ കഴിഞ്ഞ ദിവസം  കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. അതിനിടെ കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ അർജുൻ ആയങ്കിക്ക് ജാമ്യം നൽകരുതെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു. സ്വർണ്ണക്കളളക്കട...Read More »

ലോക്ക്ഡൗൺ ഇളവുകൾ നൽകിയതിൽ തെറ്റില്ലെന്ന് ഉമ്മൻ ചാണ്ടി

കൊച്ചി: ബക്രീദിന് ലോക്ക്ഡൗൺ ഇളവുകൾ നൽകിയതിൽ തെറ്റില്ലെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായി ഉമ്മൻ ചാണ്ടി. ഒരു വലിയ വിഭാഗത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണ് ബക്രീദ്. ഇപ്പോൾ നൽകിയ ഇളവുകൾ ആരും ദുരുപയോ​ഗം ചെയ്യില്ല. മനു അഭിഷേക് സിംങ്‍വിയുടെ വിമർശനത്തിനു മറുപടി പറയുകയായിരുന്നു ഉമ്മൻ ചാണ്ടി. അതേസമയം ലോക്ക്ഡൗണിലെ പൊതുവായ ഇളവുകളിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെ ഉള്ള വിദഗ്ധ സമിതിയുടെ അഭിപ്രായം കണക്കിലെടുക്കണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കേരളം കൊവിഡ് കിടക്കയിലായിരിക്കെ നൽകിയ ഇളവുകൾ ...Read More »

കരിപ്പൂർ സ്വർണ്ണക്കടത്തിൽ ആകാശ് തില്ലങ്കരിക്ക് പങ്കെന്ന് മൊഴി, കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ സുഹൃത്ത് ആകാശ് തില്ലങ്കരിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. അർജുൻ ഉൾപ്പെട്ട കണ്ണൂർ സ്വർണ്ണക്കടത്ത് സംഘത്തിൽ ആകാശിന് പങ്കുണ്ടെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. കണ്ണൂരിലെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ ഷുഹൈബ് വധകേസിലെ പ്രതി കൂടിയാണ് ആകാശ് തില്ലങ്കേരി. ടിപി കേസിലെ കുറ്റവാളി മുഹമ്മദ്‌ ഷാഫി അടക്കമുള്ളവരും ആകാശിനെതിരെ മൊഴി നൽകിയെന്നാണ് സൂചന. സ്വർണ്ണക്കടത്ത് കേസിൽ റിമാൻഡിൽ കഴിയുന്ന അർജുൻ ആയങ്കിയുടെ ജാമ്യപേക്ഷയും ഇന്ന് കോടതി പരിഗണിക്കും...Read More »

മയൂഖ ജോണി ഉന്നയിച്ച പീഡന പരാതിയിൽ തെളിവുകളില്ലെന്ന് പൊലീസ്

കൊച്ചി: ഒളിമ്പ്യൻ മയൂഖ ജോണി ഉന്നയിച്ച പീഡന പരാതിയിൽ തെളിവുകളില്ലെന്ന് പൊലീസ്. 2016ൽ നടന്ന സംഭവമായതിനാൽ ശാസ്ത്രീയ തെളിവുകളില്ലെന്നും സാഹചര്യത്തെളിവ് വെച്ചാണ് അന്വേഷിക്കുന്നതെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. പരാതിക്കാരിയുടെയും പ്രതിയുടേയും മൊബൈൽ ടവർ ലൊക്കേഷനുകളും ലഭ്യമല്ല, ഒരു വർഷം മാത്രമേ ഈ വിവരങ്ങൾ സെർവറിൽ ഉണ്ടാകൂ എന്ന് സർവീസ് പ്രൊവൈഡേഴ്സ് അറിയിച്ചുവെന്നാണ് പൊലീസ് വിശദീകരണം. പരാതിക്കാരി താമസിക്കുന്ന സ്ഥലത്ത് പ്രതിയും സുഹൃത്തും ലഘുലേഖ വിതരണം ചെയ്തതിനും തെളിവില്ല. പരാതിക്കാരിക്ക് വൈദ്യ പരിശോ...Read More »

കേരളത്തിൽ മദ്യശാലകളുടെ എണ്ണം കുറവെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ ബവ്റിജസ് ഔട്ട്‍ലെറ്റുകളിലെ അടിസ്ഥാന സൗകര്യങ്ങളിൽ ഓഡിറ്റ് നടത്തുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് മദ്യവിൽപ്പനശാലകളുടെ എണ്ണം വളരെക്കുറവാണെന്നും, അയൽസംസ്ഥാനങ്ങളിൽ ഇതിനേക്കാൾ മദ്യശാലകളുണ്ടല്ലോ എന്നും ഹൈക്കോടതി നിരീക്ഷിച്ചു. അയൽസംസ്ഥാനങ്ങളിൽ രണ്ടായിരം മദ്യവിൽപ്പനശാലകളുള്ളപ്പോൾ കേരളത്തിൽ 300 എണ്ണം മാത്രമാണ് ഉള്ളത്. ചെറിയ പ്രദേശമായ മാഹിയിൽ ഇതിനേക്കാൾ കൂടുതൽ മദ്യഷാപ്പുകളുണ്ട്. എണ്ണം കുറവായ സ്ഥിതിക്ക്, മദ്യവിൽപ്പന ശാലകളിലെ അടിസ്ഥാന സൗകര്യങ്ങൾ കൂട്ടാൻ നടപടിയെടുത്തുകൂടേ എ...Read More »

അർജുൻ ആയങ്കിയുടെ ഭാര്യയെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു

കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ ഭാര്യ അമലയെ കസ്റ്റംസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇന്ന് രാവിലെ 11 മണിക്ക് അഭിഭാഷകനൊപ്പമാണ് അമല കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരായത്. അ‍ർജുൻ ആയങ്കിയ്ക്ക് കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് തനിക്ക് അറിയില്ലെന്നാണ് അമല നേരത്തെ മൊഴി നൽകിയത്. ഇക്കാര്യത്തിൽ കസ്റ്റംസിന് ലഭിച്ച കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു വീണ്ടും ചോദ്യം ചെയ്യൽ. അതിനിടെ, അർജുൻ ആയങ്കി നൽകിയ ജാമ്യാപേക്ഷ സാമ്പത്തിക കുറ്റാന്വേഷണ കോടതിഇന്ന് പരിഗണി...Read More »

എറണാകുളത്ത് ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം.

എറണാകുളം : എറണാകുളം വൈറ്റിലയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം. ചേർത്തല സ്വദേശി വിൻസൻ്റും തൃശൂർ സ്വദേശിനി ജീമോളുമാണ് മരിച്ചത്. ഇവർ വൈറ്റിലയിലെ സ്വകാര്യ ബാങ്കിൽ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു അപകടം. മരണപ്പെട്ട രണ്ട് പേരും കൊച്ചി ലേക്‌ഷോർ ആശുപത്രിയിലെ നഴ്സുമാരാണ്. രണ്ട് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിRead More »

More News in ernakulam
»