കണ്ണൂരില്‍ അമ്മയും കുഞ്ഞും തീ പൊള്ളലേറ്റ് മരിച്ചു.

കണ്ണൂര്‍ : കണ്ണൂര്‍ മട്ടന്നൂരിലെ കാനാട് അമ്മയും കുഞ്ഞും തീ പൊള്ളലേറ്റ് മരിച്ചു. കാനാട് നിമിഷ നിവാസിൽ നിഷാദിന്റെ ഭാര്യ കെ ജിജിന (24), മകൾ അൻവിക (4) എന്നിവരാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലാണ് ഇരുവരെയും തീപൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ഉടന്‍ തന്നെ ​പരിയാരം മെഡിക്കൽ കോളേജിൽ കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.Read More »

രതീഷിന്റെ നഖവും രക്തവും മുടിയിഴകളും ഡി.എൻ.എ. പരിശോധനക്കയക്കും; ദുരൂഹത ശ്വാസകോശത്തിന് അമിതസമ്മർദമുണ്ടായത്

കോഴിക്കോട്: പെരിങ്ങത്തൂരിനടുത്ത് പുല്ലൂക്കരയിലെ മുസ്‌ലിംലീഗ് പ്രവർത്തകൻ മൻസൂറിനെ വധിച്ച കേസിലെ രണ്ടാംപ്രതി രതീഷിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ ഡി.എൻ.എ. സാംപിളുകൾ പരിശോധനയ്ക്ക് അയക്കാൻ നടപടികൾ പൂർത്തിയായി. ഇതിനായി രതീഷിന്റെ നഖവും രക്തവും മുടിയിഴകളും ശേഖരിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജിലെ ഫൊറൻസിക് സർജന്മാരാണ് ഇവ ശേഖരിച്ചത്. സാംപിളുകൾ തിരുവനന്തപുരത്തെ ഫൊറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയക്കും. ആന്തരികാവയങ്ങളിൽ ക്ഷതമുണ്ടെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോടെയാണ് ഡി.എൻ.എ. പരിശോധന നടത്താൻ തീരുമാനിച...Read More »

മന്‍സൂര്‍ വധക്കേസ് ; കൊലപാതകത്തിന് തൊട്ടുമുമ്പുള്ള പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

കണ്ണൂര്‍ : പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ മൻസൂറിന്‍റെ കൊലപാതകത്തിന് തൊട്ടുമുമ്പുള്ള പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സംഭവ സ്ഥലത്തിന് തൊട്ടടുത്തായി ചിലർ ഫോണിൽ സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇത് കൃത്യത്തിന് മുമ്പുള്ള ഗൂഡാലോചനയാണോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ഒളിവിലായ പ്രതികളെ കണ്ടെത്താനുള്ള തെരച്ചിലടക്കം അന്വേഷണം ഊർജ്ജിതമായി നടക്കുകയാണ്. ‌‌‌‌‌നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത്, പ്രതിപട്ടികയിൽ ഇല്ലാത്ത അനീഷ് എന്നിവരാണ് നിലവിൽ കസ്റ്റഡിയിലുള്ള...Read More »

“മാപ്പിള സഖാക്കളെ ” തുടച്ചുനീക്കാനുള്ള ലീഗ് പരീക്ഷണം വിജയിക്കില്ല – പി.ജയരാജൻ

മുക്കിൽ പീടിക (കണ്ണൂർ ):  ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഭാഗമായി മുസ്ലിം സമുദായത്തിൽ നിന്ന് ആളുകൾ വരുമ്പോൾ മുസ്ലിം ലീഗിന് ഹാലിളക്കുകയാണെന്നും കാസർക്കോട് കാഞ്ഞങ്ങാട് ഔഫ് അബ്ദുറഹിമാനെന്ന ഡിവൈഎഫ്ഐ പ്രവർത്തകനെ നിഷ്ടൂരമായി കൊലപ്പെടുത്തുന്നതിന് മുമ്പെ മുസ്ലിം ലീഗ് കാർ വാട്ട്സ് ആപ്പിൽ പ്രചരിപ്പിച്ചത് പോലെ “മാപ്പിള സഖാക്കളെ ” തുടച്ചുനീക്കാനുള്ള ലീഗ് പരീക്ഷണം വിജയിക്കില്ലെന്ന് സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം പി.ജയരാജൻ പറഞ്ഞു. കടവത്തൂരിൽ നിന്ന് പെരിങ്ങത്തൂരിലേക്ക് സിപിഐ എം സംഘടിപ്പിച്ച സമാധാന സ...Read More »

മന്‍സൂര്‍ വധക്കേസ് ; നാലാം പ്രതിയുടെ ഷർട്ട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

കണ്ണൂര്‍ : മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതി ശ്രീരാഗിന്റെ ഷർട്ട് കണ്ടെത്തി. കൊലപാതകം നടന്ന പ്രദേശത്തിന് സമീപത്തു നിന്നാണ് ഉപേക്ഷിച്ച നിലയിൽ ഷർട്ട് കണ്ടെത്തിയത്. കൊലപാതകം നടന്ന സ്ഥലത്ത് അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ഇന്ന് ഉച്ചയോടെ പ്രതിയുടെ ഷർട്ട് കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം തിരിച്ചുപോയ ശ്രീരാഗിന് ഷർട്ട് ഉണ്ടായിരുന്നില്ലെന്ന് മൊഴിയുണ്ടായിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം പ്രദേശത്ത് പരിശോധന നടത്തിയത്. കൊല്ലപ്പെട്ട മൻസൂറിന...Read More »

കണ്ണൂര്‍ ജില്ലയില്‍ ഞായറാഴ്ച (ഏപ്രില്‍ 11) 575 പേര്‍ക്ക് കൊവിഡ്

കണ്ണൂര്‍ ജില്ലയില്‍ ഞായറാഴ്ച (ഏപ്രില്‍ 11) 575 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 516 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 43 പേര്‍ക്കും വിദേശത്തുനിന്നെത്തിയ എട്ട് പേര്‍ക്കും എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കം മൂലം: കണ്ണൂര്‍ കോര്‍പ്പറേഷന്‍ 49 ആന്തുര്‍ നഗരസഭ 5 ഇരിട്ടി നഗരസഭ 4 കൂത്തുപറമ്പ് നഗരസഭ 9 മട്ടന്നൂര്‍ നഗരസഭ 3 പാനൂര്‍ നഗരസഭ 4 പയ്യന്നൂര്‍ നഗരസഭ 44 ശ്രീകണ്ഠാപുരം നഗരസഭ 13 തളിപ്പറമ്പ് നഗരസഭ 11 തലശ്ശേരി […]Read More »

കണ്ണൂരില്‍ ബാങ്ക് ജീവനക്കാരി ആത്മഹത്യ ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കണ്ണൂര്‍ : കണ്ണൂരില്‍ ബാങ്ക് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കാനറാ ബാങ്കിന്റെ കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖ മാനേജര്‍ കെ.എസ്. സ്വപ്‌നയുടെ ആത്മഹത്യയ്ക്ക് കാരണം ബാങ്കിലെ ജോലി സംബന്ധമായ മാനസിക സമ്മര്‍ദ്ദമാണെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്. ബാങ്കുകള്‍ അടിച്ചേല്‍പ്പിക്കുന്ന സമ്മര്‍ദ്ദങ്ങളുടെ ഫലമായി ജീവനക്കാര്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ...Read More »

മൻസൂർ വധക്കേസ് പ്രതി രതീഷിന്റെ ദൂരൂഹ മരണം ; അന്വേഷണം ക്രൈംബ്രാഞ്ചിന്.

കണ്ണൂർ : പാനൂർ മൻസൂർ വധ കേസിലെ രണ്ടാം പ്രതി രതീഷിന്റെ ദൂരൂഹമരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്. ഡിവൈഎസ്പി ഷാജ് ജോസിന് അന്വേഷണ ചുമതല നൽകി. ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്ന പശ്ചാത്തലത്തിലാണ് അന്വേഷണം. ഇതേ തുടര്‍ന്ന് ഫൊറന്‍സിക് സംഘത്തിന്‍റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. റൂറൽ എസ്പി കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയാണ് വിവരങ്ങൾ ശേഖരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ഡോക്ടര്‍മാരേയും കൂട്ടിയാണ് എസ്പി കോഴിക്കോട് മെഡിക്കല...Read More »

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട ; കണ്ണൂര്‍ സ്വദേശി പിടിയില്‍

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒരു കോടിയോളം രൂപ വിലവരുന്ന രണ്ടരക്കിലോയോളം സ്വര്‍ണം പിടികൂടി. ബോട്ടിലില്‍ നിറച്ച മാംഗോ ജ്യൂസില്‍ ദ്രാവക രൂപത്തില്‍ കലര്‍ത്തിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഫ്‌ളൈ ദുബായ് വിമാനത്തില്‍ ദുബായില്‍ നിന്ന് വന്ന കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ആറ് ബോട്ടിലുകളിലായാണ് സ്വര്‍ണം എത്തിച്ചത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറുടെയും സൂപ്രണ്ടിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടികൂടിയത്.Read More »

മൻസൂർ വധക്കേസ് ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘം അന്വേഷിക്കും

കണ്ണൂര്‍ : കണ്ണൂര്‍ കൂത്തുപറമ്പ് മൻസൂർ വധക്കേസ് ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘം അന്വേഷിക്കും. സ്പർജൻകുമാർ ഐപിഎസിനായിരിക്കും അന്വേഷണ ചുമതല. അന്വേഷണ സംഘത്തിനെതിരെ വ്യാപക വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഇസ്മയിലിന്റെ നേതൃത്വത്തിലായിരുന്നു മൻസൂർ വധക്കേസ് അന്വേഷിച്ചുവന്നത്. ഇസ്മയിൽ സിപിഐഎമ്മിന്റെ അടുത്ത ആളാണെന്നും അന്വേഷണം അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി യുഡിഎഫ് നേതാക്കൾ രംഗത്തെത്തി. ഇതോടെ അന്വേഷണ സംഘത്തെ മാറ്റാൻ സർക്കാർ നിർബന്ധിതരാകുകയായിരുന്നു...Read More »

More News in kannur
»