keralam

കവളപ്പാറയില്‍ ഇതുവരെ കണ്ടെത്തിയത്‌ 33 പേരുടെ മൃതദേഹം, ഇനി കണ്ടെത്താനുള്ളത് 26 പേരെ

മലപ്പുറം: നിലമ്പൂർ കവളപ്പാറയിൽ ഇന്ന് രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. രാവിലെ തുടങ്ങിയ തെരച്ചിലിന് പിന്നാലെ ആണ്‍കുട്ടിയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. കിഷോർ (എട്ട്) ആണ് മരിച്ചത്. പിന്നാലെ മറ്റൊരു മൃതദേഹം കൂടി ലഭിച്ചു.ഇതോടെ കവളപ്പാറ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 35 ആയി. ഇനി 24 പേരെയാണ് കണ്ടെത്താനുള്ളത്. ഇന്ന് രണ്ടാമത് കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇത് ഏഴാം ദിവസമാണ് കവളപ്പാറയിൽ തെരച്ചിൽ നടക്കുന്നത്. വ്യാഴാഴ്ചയും ഇന്നും തെളിഞ്ഞ കാലാവസ്ഥയായതിനാൽ ഉൗർജിത തെരച്ചിലാണ് നടക്കുന്ന...

Read More »

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിനോയ് വിശ്വം ഒരു മാസത്തെ ശമ്പളം നല്‍കും

വടകര : പ്രളയ പുനർ നിർമ്മാണത്തിന് വിനോയ് വിശ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. തന്റെ ഒരു മാസത്തെ മുഴുവന്‍ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭവാന ചെയ്ത് ബിനോയ് വിശ്വം എം പി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. സാധാരണയായി, പാര്‍ട്ടിയ്ക്ക് 1,00,000 രൂപ ലെവിയായി നല്‍കുന്നു. പാര്‍ട്ടിയുടെ അനുമതിയോടെ ഈ മാസത്തെ മുഴുവന്‍ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നു, അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

Read More »

സ്വർണ വില ചരിത്രത്തിൽ ആദ്യമായി പവന് 28,000 രൂപയിലെത്തി

കൊച്ചി: ആഭ്യന്തര വിപണിയിൽ ചരിത്രത്തിൽ ആദ്യമായി പവന്‍റെ വില 28,000 രൂപയിലെത്തി. ബുധനാഴ്ച രാവിലെ പവന് 120 രൂപ കുറഞ്ഞ ശേഷമാണ് വില വീണ്ടും മുന്നോട്ടു കുതിച്ചത്. ഇന്ന് 200 രൂപയാണ് പവന് വർധിച്ചത്. ഗ്രാമിന് 25 രൂപ കൂടി 3,500 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഓഗസ്റ്റ് മാസത്തിൽ ഒരിക്കൽ മാത്രമാണ് സ്വർണ വില കുറഞ്ഞത്. ഓഗസ്റ്റ് ഒന്നിന് 25,680 രൂപയായിരുന്നു പവന്‍റെ വില. 15 ദിവസത്തിനിപ്പുറം പവന് വർധിച്ചത് 2,320 രൂപയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ … Continue reading "സ്വർണ വില ചരിത്രത്തിൽ ആദ്യമായ...

Read More »

അസാധ്യമായത് ഒന്നുമില്ലെന്ന് കേരള ജനത തെളിയിച്ചു: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിനെ പുനർ നിര്‍മ്മിക്കുന്നതാവണം ഈ സ്വാതന്ത്യ ദിനം  “എന്ത് ദുരന്തമുണ്ടായാലും നമ്മൾ തളരരുത്. നമുക്ക് വേണ്ടി മാത്രമല്ല, വരും തലമുറയ്ക്ക് വേണ്ടി കൂടിയാണ് ഈ പരിശ്രമം,” അദ്ദേഹം പറഞ്ഞു. “സ്വാതന്ത്ര്യം, ജാതി-മത-വംശ-ഉപദേശീയ-സംസ്കാര-ഭാഷ തുടങ്ങിയ ഭേദങ്ങൾക്കെല്ലാം അതീതമായ സാഹോദര്യം ഇന്ത്യാക്കാരിൽ ഊട്ടിയുറപ്പിച്ചു. ഇതിന് അടിത്തറയായത് നമ്മുടെ വിഖ്യാതമായ ഭരണഘടനയാണ്. ഭരണഘടനയുടെ മൂല്യങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കണമെന്നതാണ് സ്വാതന്ത്ര്യ ദിനം നൽകുന്ന സന്ദേശം. ഈ മൂല്യങ്...

Read More »

കോൺഗ്രസ്സ് നേതാവ് പി .രാമകൃഷ്ണൻ അന്തരിച്ചു

കണ്ണൂർ: മുൻ ഡി സി സി പ്രസിഡൻറും കെ പി സി സി ജനറൽ സെക്രട്ടറിയുമായ പി.രാമകൃഷ്ണൻ കണ്ണുരിൽ അന്തരിച്ചു.78. വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തിൽ ഏറെയായി. ചികിത്സയിലായിരുന്നു. 1981ൽ ഡിസിസി പ്രസിഡന്റായിരുന്നു. തുടർന്ന് 2009 മുതൽ 2014 വരെ വീണ്ടും കണ്ണൂർ ഡി സി സി പ്രസിഡന്റായിരുന്നു. കേരള സംസ്ഥാന കൈത്തറി ഉപദേശക സമിതിയംഗം.കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ഡയരക്ടർ, കേരള കൈത്തറി ക്ഷേമനിധി ബോർഡ് ചെയർമാനായും പ്രവർത്തിച്ചു. പ്രമുഖ സ്വതന്ത്ര്യ സമര സേനാനിയും … Continue reading "കോൺഗ്രസ്സ് നേത...

Read More »

തൃശൂർ, കോഴിക്കോട്, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

കൊച്ചി: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച ജില്ലാ ഭരണകൂടങ്ങൾ അവധി പ്രഖ്യാപിച്ചു. തൃശൂർ, കോഴിക്കോട്, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. മഴദുരിതം മൂലം മൂന്ന് ജില്ലകളിലെയും നിരവധി സ്കൂളുകൾ ദുരിതാശ്വാസ ക്യാന്പുകളായി പ്രവർത്തിക്കുകയാണ്. അതിനാലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Read More »

“ശവമെടുക്കുമ്പോൾ വേണ്ടാത്ത അഭ്യാസമൊന്നും കാണിക്കരുത്, കുഴിച്ചിട്ട സ്ഥലത്ത് മാവോ അല്ലെങ്കിൽനല്ലയിനം നെല്ലിമരമോ നട്ട് വളർത്തണം; മുതിര്‍ന്ന കമ്മ്യുണിസ്റ്റിന്‍റെ വില്‍പത്രം

വടകര :  “ശവമെടുക്കുമ്പോൾ വേണ്ടാത്ത അഭ്യാസമൊന്നും കാണിക്കരുത്. കുഴിച്ചിട്ട സ്ഥലത്ത് ധാരാളം മാങ്ങയുണ്ടാവുന്ന ഒരു മാവോ അല്ലെങ്കിൽനല്ലയിനം നെല്ലിമരമോ നട്ട് വളർത്തണം, കുട്ടികള്‍ക്ക് കഴിക്കാലോ ?”…… മുതിര്‍ന്ന കമ്മ്യുണിസ്റ്റും ദീര്‍ഘകാലം സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ എം കേളപ്പന്‍റെ വില്‍പത്രം പോലെ ഒരു കുറിപ്പ് . ഈ അതുല്ല്യ നേതാവിന്‍റെ ആഗ്രഹങ്ങള്‍ പോലെത്തന്നെയായിരുന്നു  ഞായരാഴ്ച  വടകരക്കടുത്തെ പണിക്കോട്ടിയില്‍ നടന്ന കേളപ്പേട്ടന്റെ  അന്ത്യ യാത്രയും .   ജീവിത...

Read More »

മരണം 42 ആയി, ഒരു ലക്ഷം പേര്‍ ക്യാമ്പുകളില്‍

വടകര :മഴക്കെടുതിയില്‍ ഇതുവരെ സംസ്ഥാനത്ത് 42 പേര്‍ മരിച്ചു. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും പെട്ടാണ് ഇത്രയും പേര്‍ മരിച്ചത്. ഉരുള്‍പൊട്ടലുണ്ടായ നിലമ്പൂര്‍ കവളപ്പാറ, വയനാട്ടിലെ പുത്തുമല തുടങ്ങിയ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഇനിയും ഫലപ്രദമായി പുനരാരംഭിച്ചിട്ടില്ല. ഹെലികോപ്റ്ററില്‍ പോലും സൈന്യത്തിന് പ്രദേശത്തേക്ക് എത്താന്‍ കഴിയാത്ത സ്ഥിതിയാണ്

Read More »

താറുമാറായി ഗതാഗതം; ഹെലികോപ്റ്ററിലും എത്താനാവാതെ സൈന്യം

കോഴിക്കോട് : വന്‍ദുരന്തമുണ്ടായ മലപ്പുറത്തെ കവളപ്പാറയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ ആശങ്ക തുടരുന്നു.കനത്ത മഴയും വഴിയുടനീളമുള്ള മണ്ണിടിച്ചിലുമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് കവളപ്പാറയിലേക്ക് എത്തുന്നതിന് തടസ്സമാകുന്നത്. പനങ്കയത്ത് നിന്ന് കവളപ്പാറയിലേക്ക് പതിനഞ്ച് കിലോമീറ്ററോളം ദൂരത്തായി വിവിധയിടങ്ങളില്‍ വ്യാപകമായ മണ്ണിടിച്ചിലാണ് ഉണ്ടായത്. ഇത് സൈന്യത്തിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്. 36 വീടുകള്‍ക്കൊപ്പം 41 പേര്‍ മണ്ണിനടിയിലെന്നാണ് റിപ്പോര്‍ട്ടുള്ളത്. ഇതിലാരെങ്കിലും...

Read More »

ബാണാസുര സാഗർ ഡാം വൈകീട്ട് മൂന്നിന് തുറക്കും..

കൽപ്പറ്റ: ബാണാസുര സാഗർ ഡാം വൈകീട്ട് മൂന്ന് മണിക്ക് തുറക്കും. ഇതിന് മുന്നോടിയായി റെഡ് അലർട്ട് പുറപ്പെടുവിച്ചു. രാവിലെ കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിന്‍റേതാണ് തീരുമാനം.8.5 ക്യുമെക്സ്‌, അതായത്‌ ഒരു സെക്കന്‍റിൽ 8500 ലിറ്റർ വെള്ളം എന്ന നിലയിലായിരിക്കും തുറക്കുന്നത്‌. പരിഭ്രാന്തരാവേണ്ട യാതൊരു ആവശ്യവും ഇല്ല. ബാണാസുര സാഗറിന്റെ ജലനിർഗമന പാതയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കലക്ടർ അറിയിച്ചു.

Read More »

More News in keralam