മലപ്പുറം ജില്ലയില്‍ 155 ആരോഗ്യപ്രവര്‍ത്തകര്‍ കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചു

മലപ്പുറം: ജില്ലയില്‍ ആദ്യ ദിനം ഒമ്പത് കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയായി. 155 ആരോഗ്യപ്രവര്‍ത്തകര്‍ കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചു. ജില്ലയില്‍ ആദ്യ ദിനം രജിസ്റ്റര്‍ ചെയ്ത 265 ആരോഗ്യ പ്രവര്‍ത്തകരില്‍  58.5 ശതമാനം പേര്‍ വാക്‌സീന്‍ സ്വീകരിച്ചു. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ ഒമ്പത് പേര്‍ക്കും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 16 പേര്‍ക്കും തിരൂര്‍ ജില്ലാ ആശുപത്രിയില്‍  26 പേര്‍ക്കും  വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ 15 പേര്‍ക്കും മലപ്പുറം താലൂക്ക് ആശുപത്രിയില്‍ 19 പേര്‍ക്കു...Read More »

മലപ്പുറത്ത് ഷോപ്പിംഗ് കോംപ്ലക്‌സിന് തീപിടിച്ചു.

മലപ്പുറം : മലപ്പുറം കോട്ടയ്ക്കലില്‍ ഷോപ്പിംഗ് കോംപ്ലക്‌സിന് തീപിടിച്ചു. രാവിലെയാണ് തായിഫ് മാളിലെ രണ്ടും മൂന്നും നിലകളില്‍ തീ പിടിച്ചത്. പുക ഉയര്‍ന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയ്യണച്ചു. തിരൂര്‍, മലപ്പുറം, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ നിന്നായി ഫയര്‍ ഫോഴ്‌സിന്റെ ഏഴ് യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. പര്‍ദ്ദ ഷോറൂം, ബ്യൂട്ടി പാര്‍ലറും ചെരുപ്പു കടയും അടക്കമുള്ളവയ്ക്കാണ് നാശനഷ്ടമുണ്ടായത്. ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണം എന്നാണ് പ്രാഥമിക ന...Read More »

മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ തെളിവെടുപ്പ് നടക്കുന്നു.

മലപ്പുറം : മലപ്പുറം പന്താവൂരിൽ യുവാവിനെ ആറ് മാസം മുമ്പ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സുഹൃത്തുകളുടെ തെളിവെടുപ്പ് നടക്കുന്നു. ഇരുപത്തിയഞ്ചുകാരനായ ഇർഷാദിന്റെ മൃതദേഹം തള്ളിയ നടുവട്ടത്തെ കിണറ്റിലാണ് പരിശോധന നടത്തുന്നത്. പഞ്ചലോഹ വിഗ്രഹം നൽകാമെന്ന് പറഞ്ഞ് പണം കൈക്കലാക്കിയ ശേഷമാണ് വട്ടംകുളം സ്വദേശികളായ സുഭാഷും, എബിനും ഇർഷാദിനെ കൊലപ്പെടുത്തിയത്. പന്താവൂർ കാളാച്ചാൽ സ്വദേശി ഇർഷാദിനെ 2020 ജൂൺ 11 നാണ് കാണാതായത്. രാത്രി എട്ട് മണിയോടെ ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ഇ...Read More »

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു.

മലപ്പുറം : മലപ്പുറം കരുളായി വളയം കുണ്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. കരുളായി മുണ്ടോടൻ കല്ലേങ്കാരി നിസാർ ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ജോലി കഴിഞ്ഞ് വന്ന് പുഴയിൽ കുളിക്കാൻ പോയ നിസാറിനെ രാവിലെ 8 മണിയോടെ വളയം കുണ്ടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റബർ തോട്ടത്തിൽ മരംമുറിക്കുന്നതിനിടെ വിറക് ശേഖരിക്കാനെത്തിയവരാണ് മൃതദേഹം കണ്ടെത്. സമീപത്ത് ആനയുടെ കാൽപ്പാടുകൾ കണ്ടെത്തി. രാത്രി കാട്ടാനയുടെ അലർച്ച കേട്ടിരുന്നതായി സമീപവാസികൾ പറയുന്നു. കാട്ടാനകളുടെ വിഹാരകേന്ദ്രമാണിവിടം.Read More »

മലപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

മലപ്പുറം :  മലപ്പുറം കുറ്റിപ്പുറത്ത് തെരുവ് നായയുടെ ആക്രമണത്തിൽ ഒരാള്‍ മരിച്ചു. കുറ്റിപ്പുറം എടച്ചലം തെക്കേകളത്തിൽ ശങ്കരൻ (65) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ഇദ്ദേഹത്തെ തെരുവ് നായ്ക്കൾ കടിച്ചത്. പരിക്കേറ്റ് ഭാരതപുഴയുടെ തീരത്ത് അവശനിലയിൽ കണ്ടെത്തിയ ശങ്കരനെ തൃശൂർ ആശുപത്രിയിൽ കൊണ്ടു പോകും വഴിയാണ് മരിച്ചത്.Read More »

ഫേസ്ബുക്ക് മെസഞ്ചറിലൂടെ സ്ത്രീകളെ ശല്യം ചെയ്ത മലപ്പുറം സ്വദേശി അറസ്റ്റില്‍

മലപ്പുറം : ഫേസ്ബുക്ക് മെസഞ്ചറിലൂടെ സ്ത്രീകളെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍ താനൂര്‍ പൊലീസാണ് യുവാവിനെ അറസ്റ്റു ചെയ്തത്. മഞ്ചേരി സ്വദേശി സനോജിനെയാണ്(32) പൊലീസ് അറസ്റ്റുചെയ്തതത്. രണ്ടായിരത്തോളം സ്ത്രീകളെ ഇയാള്‍ അധിക്ഷേപിച്ചതായി പൊലീസ് പറയുന്നു. വാട്സാപ്പ് വഴിയും ഫേസ്ബുക്ക് വഴിയുമാണ് സനോജ് സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചിരുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീകളെ ഇയാള്‍ ശല്യപ്പെടുത്തിയതായും പൊലീസ് പറുന്നു. പ്രതിയെ തന്ത്രപരമായാണ് പൊലീസ് കുടുക്കിയത്. ഒരു സ്ത്രീയാണ...Read More »

നിലമ്പൂര്‍ നഗരസഭയിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കൂട്ടരാജി.

മലപ്പുറം : നിലമ്പൂര്‍ നഗരസഭയിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കൂട്ടരാജി. മലപ്പുറം ഡിസിസി വൈസ് പ്രസിഡന്റ് ബാബു മോഹനക്കുറിപ്പ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ. ഗോപിനാഥ് എന്നിവര്‍ രാജിവച്ചു. 33 വാര്‍ഡുകളില്‍ യുഡിഎഫ് വിജയിച്ചത് ഒന്‍പത് വാര്‍ഡുകളില്‍ മാത്രമായിരുന്നു. ഇതിനിടെ തെരഞ്ഞെടുപ്പിലെ യുഡിഎഫ് പ്രകടനം വിലയിരുത്താനുള്ള മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗം തുടങ്ങി. പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ വീട്ടിലാണ് യോഗം. കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ അനൈക്യത്തില്‍ ലീഗ് നേതാക്കള്‍ക്ക് അതൃപ്തിയു...Read More »

മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ കടയ്ക്ക് തീയിട്ടു.

മലപ്പുറം : മലപ്പുറം പുറത്തൂരിൽ വിജയിച്ച മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ കടയ്ക്ക് തീയിട്ടു. 17-ാം വാർഡ് എടക്കനാടിൽ നിന്നും വിജയിച്ച പനച്ചിയിൽ നൗഫലിന്റെ കടയ്ക്കാണ് തീയിട്ടത്. ബുധനാഴ്ച്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. കാവിലക്കാടുള്ള കാറ്ററിംഗ് സർവീസ് കടയാണ് കത്തിനശിച്ചത്. സിപിഐഎം പ്രവർത്തകരാണ് അക്രമണം നടത്തിയെന്നത് യുഡിഎഫ് ആരോപിച്ചു.Read More »

കൊണ്ടോട്ടിയിൽ ലോറി ബൈക്കിലിടിച്ച് വിദ്യാർത്ഥി മരിച്ചു.

മലപ്പുറം: കൊണ്ടോട്ടിയിൽ ലോറി ബൈക്കിലിടിച്ച് വിദ്യാർത്ഥി മരിച്ചു. കക്കോടി സ്വദേശി അർജുൻ (13 ) ആണ് മരിച്ചത്. ഗുരതമായി പരിക്കേറ്റ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.Read More »

മലപ്പുറത്ത് മധ്യവയസ്‌കനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം : മലപ്പുറം ചേലമ്ബ്രയില്‍ മധ്യവയസ്‌കനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. സ്പിന്നിങ്ങ് മില്‍ സ്വദേശി 58 കാരനായ ബാലസുബ്രഹ്മണ്യന്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. രാവിലെ സ്ഥലത്ത് ദുര്‍ഗന്ധം വമിച്ചതോടെ കെട്ടിടത്തിലെ താമസക്കാരായ തൊഴിലാളികള്‍ ചുറ്റുപാടും പരിശോധിക്കുകയുണ്ടായി. തുടര്‍ന്നാണ് കിണറിനുള്ളിലെ മൃതദേഹം ശ്രദ്ധയില്‍പ്പെട്ടത്. പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്തു....Read More »

More News in malappuram
»