കേരളത്തിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം, വാക്സീനെടുത്തവർക്കും ബാധകം

തിരുവനന്തപുരം: രാജ്യത്തിന് പുറത്തു നിന്നും  ഇതര സംസ്‌ഥാനങ്ങളിൽ നിന്നും കേരളത്തിൽ വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ വരുന്നവർ ആർടിപിസിആർ പരിശോധന നടത്തണം. 48 മണിക്കൂർ മുൻപോ എത്തിയ ഉടനെയോ പരിശോധന നടത്തണം. പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. വാക്സീനെടുത്തവർക്കും പുതിയ നിർദ്ദേശങ്ങൾ ബാധകമാണ്. കേരളത്തിൽ എത്തിയ ശേഷം പരിശോധന നടത്തുന്നവർ ഫലം വരുന്നതുവരെ ക്വാറന്...Read More »

ഓക്‌സിജൻ ക്ഷാമം രൂക്ഷം; ഡൽഹിയിൽ സാഹചര്യം സങ്കീർണമെന്ന് അരവിന്ദ് കേജ്‌രിവാൾ

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഡൽഹിയിൽ സ്ഥിതി അതിസങ്കീർണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഡൽഹിയിൽ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമായതായി കേജ്‌രിവാൾ പറഞ്ഞു.ആശുപത്രികൾ കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്ന് അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. ശേഷിക്കുന്നത് 100ൽ താഴെ ഐ.സി.യു. ബെഡുകൾ മാത്രമാണ്. ഓക്‌സിജൻ ക്ഷാമവും പ്രതിസന്ധി രൂക്ഷമാക്കുന്നതായി കേജ്‌രിവാൾ കൂട്ടിച്ചേർത്തു.അതേസമയം, രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇന്നും രണ്ട് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,...Read More »

സർവകലാശാല പരീക്ഷകൾ മാറ്റി

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു. മലയാള സർവ്വകലാശാല, ആരോഗ്യ സർവകലാശാല, മഹാത്മാഗാന്ധി സർവ്വകലാശാല, സംസ്കൃത സർവകലാശാല എന്നീ സർവ്വകലാശാലകൾ നാളെ മുതൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റി വച്ചത്.Read More »

മഠപ്പുരച്ചാലിൽ കാട്ടാന ശല്യം രൂക്ഷം.

ആറളം ഫാം കടന്ന് എത്തിയ കാട്ടാന മoപ്പുരച്ചലിലെ കൃഷിയിടങ്ങളിൽ നാശം വിതയ്ക്കുന്നു. മൂന്ന് ദിവസമായി കാട്ടാന തെങ്ങുംപള്ളിൽ ജോർജ്ജിൻ്റെ കൃഷിയിടത്തിൽ തെങ്ങ്, കമുക്, പ്ലാവ് എന്നിവ നശിപ്പിച്ചു വരികയാണ്. പുലർകാലത്താണ് കാട്ടാന എത്തുന്നത്. റബ്ബർ ടാപ്പിങ്ങ് നടത്തു’ന്ന കർഷകരും തൊഴിലാളികളും ഭീതിയിലാണ്.Read More »

ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങളുമായി കൊട്ടിയൂർ ഗ്രാമപഞ്ചായത്ത്.

കൊട്ടിയൂർ ഗ്രാമപഞ്ചായത്തിൽ ആരോഗ്യ ജാഗ്രത പ്രവർത്തനങ്ങൾക്ക് തുടക്കമായി. കുടുംബശ്രീ, ആരോഗ്യസേന, ആരോഗ്യ പ്രവർത്തകർ, വാർഡ് മെമ്പർമാർ എന്നിവരടങ്ങിയ ടീം പഞ്ചായത്തിലെ എല്ലാ വീടുകളും സന്ദർശിക്കുകയും ഉറവിട നിർമാർജനം, കൊതുകുസാന്ദ്രതാ പഠനം നോട്ടീസ് വിതരണം എന്നിവ നടത്തും. റബ്ബർ തോട്ടങ്ങൾ, കൊക്കോ തോട്ടങ്ങൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി ശുചിത്വ നിലവാരം വിലയിരുത്തും. തുടർന്ന് വാർഡ്തല സമിതിയുടെ നേതൃത്വത്തിൽ ടൌൺ ശുചീകരണവും സംഘടിപ്പിക്കും. പഞ്ചായത്തിൽ വെച്ച് പ്രസിഡണ്ടിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്ത...Read More »

പേരാവൂർ താലൂക്കാശുപത്രിയുടെ നേതൃത്വത്തിൽ രണ്ടു ദിവസമായി നടത്തിയ കോവിഡ് മെഗാ ടെസ്റ്റിൽ 43 പേർക്ക് കോവിഡ് പോസിറ്റീവ്

പേരാവൂർ: പേരാവൂർ താലൂക്കാസ്പതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന കോവിഡ് മെഗാ ടെസ്റ്റിൽ 634 പേർ ടെസ്റ്റ് നടത്തി. ഇവരിൽ 43 പേരുടെ പരിശോധനാഫലം പോസിറ്റീവ് ആണ്‌. ആന്റിജൻ ടെസ്റ്റ് നടത്തിയ 169 പേരിൽ നിന്നാണ് 49 പോസിറ്റീവ് കേസുകൾ കണ്ടെത്തിയത്. 464 പേർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയിരുന്നു. ഇതിന്റെ പരിശോധന ഫലം ഇന്നും നാളെയുമായി ലഭിക്കാനിരിക്കുകയാണ്. പേരാവൂർ താലൂക്കാസ്പത്രി സൂപ്രണ്ട് ഡോ: ഗ്രിഫിൻ സുരേന്ദ്രൻ,ഹെൽത്ത് ഇൻസ്പെക്ടർ എസ്. പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ ഡോക്ടർമാരായ അഞ്ജു, &...Read More »

മാലിന്യമുണ്ടാക്കുന്നവരിൽ നിന്ന് പ്രതിമാസം യൂസർഫീ ഈടാക്കാൻ സർക്കാർ നിർദേശം

സംസ്ഥാനത്ത് മാലിന്യമുണ്ടാക്കുന്നവരിൽ നിന്ന് പ്രതിമാസം യൂസർഫീ ഈടാക്കണമെന്ന് സർക്കാർ നിർദേശം. മാലിന്യം ഉപയോഗിച്ച് ഭൂമി നികത്താൻ അനുവദിക്കില്ല. പൊതു നിരത്തുകളിൽ മാലിന്യം കത്തിക്കരുതെന്നും സർക്കാർ നിർദേശം നൽകി. ഖരമാലിന്യ നിർമാർജ്ജനത്തിനു ഓരോ തദ്ദേശഭരണ സ്ഥാപനങ്ങളും പദ്ധതി തയാറാക്കണം. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ശിക്ഷാ നടപടി ഭയന്നാണ് സർക്കാർ കർശന നടപടിയിലേക്ക് കടന്നത്.ഖരമാലിന്യ നിർമാർജ്ജനത്തിന് കേന്ദ്ര സർക്കാരിന്റെ 2016 ലെ വ്യവസ്ഥകൾ സംബന്ധിച്ച് ദേശീയ ഹരിത ട്രിബ്യൂണൽ കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചിരു...Read More »

സുധാകരനെതിരായ പരാതിയിൽ നടപടിയില്ല; സ്റ്റേഷൻ പരിധിയിൽ അവ്യക്തതയെന്ന് പൊലീസ് വാദം

മന്ത്രി ജി. സുധാകരനെതിരായ മുൻ പേഴ്‌സണൽ സ്റ്റാഫംഗത്തിന്റെ ഭാര്യയുടെ പരാതിയിൽ പൊലീസിന്റെ തുടർ നടപടികൾ മരവിച്ച നിലയിൽ. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊലീസിന്റെ മെല്ലെപ്പോക്ക്. വസ്തുതാ അന്വേഷണം നടത്തിയ ആലപ്പുഴ സൗത്ത് പൊലീസ് പരാതി അമ്പലപ്പുഴയിലേക്ക് തിരികെ കൈമാറി. ആലപ്പുഴയിൽ വച്ച് നടത്തിയ ഒരു വാർത്താസമ്മേളനത്തിൽ ജി. സുധാകരൻ നടത്തിയ പരാമർശമാണ് വിവാദമായത്. ഇതിനെതിരെയാണ് മന്ത്രിയുടെ മുൻ പേഴ്‌സണൽ സ്റ്റാഫംഗത്തിന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയത്. സംഭവം നടന്നത് ആലപ്പുഴയിലാണ് എന്നതുകൊണ്ട് കേസന്വേഷണ...Read More »

വീണ്ടും 2 ലക്ഷം കവിഞ്ഞു; 2,61,500 പേർക്കുകൂടി രാജ്യത്ത് കോവിഡ്, 1501 മരണം

തുടർച്ചയായ അഞ്ചാം ദിവസവും രാജ്യത്ത് കോവിഡ് കേസുകൾ രണ്ടും ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. ഇതോടെ ഇതുവരെ രോഗികളായവരുടെ എണ്ണം 1.47 കോടി ആയി. മരണം തുടർച്ചയായ ആറാം ദിവസവും ആയിരം കടന്നു. 1501 പേരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.മഹാരാഷ്ട്ര (67,123), ഉത്തപർപ്രദേശ് (27,734), ഡൽഹി (24,375), കർണാടക (17,489), ഛത്തിസ്ഗഡ് (16,083) എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.Read More »

തൃശൂർ പൂരത്തിനുള്ള പ്രവേശന പാസ് തിങ്കളാഴ്ച മുതൽ

തൃശൂർ പൂരത്തിനുള്ള പ്രവേശന പാസ് തിങ്കളാഴ്ച മുതൽ ലഭിക്കും. കൊവിഡ് ജാഗ്രത പോർട്ടലിൽ നിന്ന് രാവിലെ പത്ത് മണി മുതൽ പാസ് ഡൗൺലോഡ് ചെയ്യാം.തൃശൂർ ജില്ലയുടെ ഫെസ്റ്റിവൽ എൻട്രി രജിസ്‌ട്രേഷൻ ലിങ്കിൽ മൊബൈൽ നമ്പർ പേര് തുടങ്ങിയ വിവരങ്ങൾ എന്റർ ചെയ്യണം. തുടർന്ന് രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് ഒടിപി ലഭിക്കും. പാസ് ലഭിക്കുന്നതിന് കൊവിഡ് നിർണയത്തിനുള്ള ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്‌സിനേഷൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ (ഏതെങ്കിലും ഒന്ന്) അപ്ലോഡ് ചെയ്യണം. … Continue re...Read More »

More News in malayorashabdam
»