national

പുല്‍വാമ ചാവേറാക്രമണം: ഇന്ത്യയുടെ വാദം തള്ളി പാക്കിസ്ഥാന്‍; തെളിവുണ്ടെങ്കില്‍ നല്‍കണമെന്ന് പാക് വിദേശകാര്യമന്ത്രി

ഇസ്ലാമബാദ്: പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ വാദം തള്ളി പാക്കിസ്ഥാന്റെ മറുപടി. തെളിവുണ്ടെങ്കില്‍ നല്‍കണമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞു. ചൈന ഒഴിച്ചുള്ള രാഷ്ട്രങ്ങള്‍ ആക്രമണത്തെ അപലപിക്കുകയും ശക്തമായ നിലപാട് എടുക്കുകയും ചെയ്തിട്ടും നിഷേധാത്മക സമീപനമാണ് പാക്കിസ്ഥാന്‍ സ്വീകരിക്കുന്നതെന്നതിന്റെ തെളിവാണ് ഇന്നത്തെ പ്രതികരണം.

Read More »

പുല്‍വാമ ഭീകരാക്രമണം; പാക് എംബസിക്ക് നേരെ ശിവസേനയുടെ പ്രതിഷേധം

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ദില്ലിയിലെ പാക് എംബസിക്കു നേരെ ശിവസേനയുടെ പ്രതിഷേധം. പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് ശിവസേനയുടെ പ്രതിഷേധം . പ്രതിഷേധക്കാരെ പോലീസ് തടഞ്ഞതോടെ ചാണക്യപുരി പോലീസ് സ്റ്റേഷനു മുന്‍പില്‍ പ്രതിഷേധക്കാര്‍ പാക് ദേശീയ പതാക കത്തിച്ചു. ജവാന്‍മാര്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഭീകരാക്രമണം നടത്തിയവര്‍ക്കെതിരെ തക്കതായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ശിവസേന അവശ്യപ്പെട്ട...

Read More »

ധീരജവാൻമാർക്ക് കണ്ണീരോടെ വിട; സല്യൂട്ട് നൽകി കുടുംബാംഗങ്ങൾ, ആദരാഞ്ജലി അർപ്പിച്ച് ലക്ഷങ്ങൾ

ദില്ലി: ഉറ്റവരെ കവർന്നെടുത്ത ഭീകരാക്രമണത്തിന്‍റെ നടുക്കം ഇനിയും അവരുടെ കണ്ണുകളിൽ നിന്ന് മാഞ്ഞിട്ടില്ല. പക്ഷേ ധൈര്യപൂർവം അവർ പ്രിയപ്പെട്ടവരെ അടക്കം ചെയ്ത ചെറുപെട്ടികൾക്ക് മുന്നിൽ നിന്നു. ദേശീയപതാക പുതപ്പിച്ച ആ പെട്ടികൾക്ക് മുന്നിൽ അവർ സധൈര്യം നിവർന്ന് നിന്ന് നൽകുന്നു, സല്യൂട്ട്! അച്ഛന്‍റെ മൃതദേഹത്തിന് മുന്നിൽ ധൈര്യപൂർവം സല്യൂട്ട് നൽകുന്ന ഈ കൊച്ചു പെൺകുട്ടിയുടെ ചിത്രം രാജ്യത്തെ കണ്ണീരണിയിക്കുകയാണ്. ഉത്തരാഖണ്ഡ് സ്വദേശി മോഹൻലാലിന്‍റെ മകളാണ് ഈ പെൺകുട്ടി. ഹൈവേ പൊലീസിന്‍റെ പ്രത്യേക ഡ്യൂട്ടിക്കായി എത...

Read More »

കണ്ണീര്‍ നനവോടെ കേരളം

കോഴിക്കോട്:  പുല്‍വാമയില്‍ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച വയനാട് ലക്കിടി സ്വദേശി ഹവില്‍ദാര്‍ വി വി വസന്തകുമാറിന്‍റെ മൃതദേഹം പതിനൊന്ന് മണിയോടെ കരിപ്പൂരിലെത്തിക്കും. ലക്കിടി എല്‍പി സ്കൂളിൽ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കും. കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ജില്ലാ കളക്ടറടങ്ങുന്ന സംഘം ഏറ്റുവാങ്ങും. വസന്തകുമാറിന്‍റെ തൊട്ടടുത്ത ബന്ധുക്കളും വിമാനത്താവളത്തിലേക്ക് പോയിട്ടുണ്ട്. വസന്തകുമാർ പ്രാഥമിക വിദ്യഭ്യാസം നടത്തിയ ലക്കിടി എൽ പി സ്കൂളിലാണ് ഭൗതിക ശരീരം പൊതുദർശനത്...

Read More »

ശക്തമായി തിരിച്ചടിക്കും; സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയെന്ന് പ്രധാനമന്ത്രി

ദില്ലി: പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന് പിന്നിലുള്ള ശക്തികൾ തീർച്ചയായും ശിക്ഷിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രത്തിന്‍റെ രോഷം മനസിലാക്കുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദികൾക്ക് ശക്തമായ തിരിച്ചടി നൽകും. ഭീകരർക്ക് എതിരെ നീങ്ങാൻ സേനകൾക്ക് പരിപൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും അവരുടെ ധൈര്യത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും  നരേന്ദ്രമോദി പറഞ്ഞു. മന്ത്രിസഭാ സുരക്ഷാ സമിതി യോഗത്തിന് ശേഷം പ്രധാനമന്ത്രി പങ്കെടുത്ത ആദ്യ പൊതുപരിപാടിയായ വന്ദേ ഭാരത് എക്സ്പ്രസിന്‍റെ ഉദ്ഘാടന വേദിയിലായിരുന്...

Read More »

കശ്മീരില്‍ സമാധാനം ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്ന്‍ മുഖ്യമന്ത്രി

തിരുവനന്തപുരം :  കശ്മീരില്‍ സമാധാനം ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചു. രാജ്യരക്ഷാ സേവനത്തിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ട സൈനികരുടെ ദുഃഖാര്‍ത്തരായ കുടുംബങ്ങളെ മുഖ്യമന്ത്രി അനുശോചനമറിയിച്ചു.

Read More »

ഐഇഡി ബോംബ‌്: അതിഭീകരം; അറിയാം ഈ ബോംബിന്‍റെ കഥ

ന്യൂഡൽഹി : റോഡ്സൈഡ് ബോംബ് എന്നറിയപ്പെടുന്ന ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസാണ് (ഐഇഇഡി) ലെത‌്പോറയിൽ  സൈനികർക്കുനേരെ ഭീകരർ ഉപയോഗിച്ചത‌്. ആക്രമണത്തിന്റെ തെളിവുകൾ ശേഖരിക്കാൻ ദേശീയ അന്വേഷണ ഏജൻസിയുടെ പ്രത്യേക സംഘം പുൽവാമയിലേക്ക് തിരിച്ചു. കാർ ബോംബ് ആക്രമണങ്ങൾ നടത്താൻ ഇറാഖിലും അഫ്ഗാനിലുമെല്ലാം തീവ്രവാദികൾ ഉപയോഗിക്കുന്ന ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസാണ് പുൽവാമ ഭീകരാക്രമണത്തിന് ജെയ്ഷെ മുഹമ്മദ് ഭീകരൻ അദിൽ അഹമ്മദ് ധർ ഉപയോഗിച്ചത്. ഭീകരരും ഗറില്ലാ ഗ്രൂപ്പുകളുമാണ് അത്യന്തം അപകടകരമായ ഇത്തരം സ്ഫോടകവസ്തുക്കൾ...

Read More »

സർജിക്കൽ സ‌്ട്രൈക്കിലൂടെ ഭീകരരെ അമർച്ച ചെയ‌്തു എന്ന മോഡി സർക്കാരിന്‍റെ അവകാശവാദത്തിന്‍റെ പൊള്ളത്തരമാകുന്നു

ന്യൂഡൽഹി  :  സർജിക്കൽ സ‌്ട്രൈക്കിലൂടെ ഭീകരരെ അമർച്ച ചെയ‌്തു എന്ന മോഡി സർക്കാരിന്റെ അവകാശവാദത്തിന്റെ പൊള്ളത്തരമാകുന്നു.നരേന്ദ്ര മോഡി അധികാരത്തിലെത്തിയ 2014നുശേഷം രാജ്യത്ത‌് ഒരു വലിയ ഭീകരാക്രമണവും ഉണ്ടായിട്ടില്ല എന്നാണ‌് പ്രതിരോധ മന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവകാശപ്പെട്ടത‌്. എന്നാൽ, കേന്ദ്ര മന്ത്രി രാജ‌്നാഥ‌് സിങ്ങിനു കീഴിലുള്ള ആഭ്യന്തര മന്ത്രാലയം പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ട‌് ഇത‌് തെറ്റാണെന്ന‌് വ്യക്തമാക്കുന്നു. സംഘർഷബാധിതമായ കശ‌്മീർ, വടക്കുകിഴക്ക‌ൻ സംസ്ഥാനങ്ങൾ, നക‌്സൽ ബാധിത സംസ്ഥാ...

Read More »

പുൽവാമ ആക്രമണം; ഭീകരവാദികളെ സഹായിക്കരുത്, പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക

വാഷിംഗ്ടൺ: പുൽവാമയിൽ സൈനികർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക. ഭീകരവാദികൾക്ക് സഹായം നല്കുന്ന പാകിസ്ഥാൻ നടപടി അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് എന്ന് വൈറ്റ് ഹൗസ്  ആവശ്യപ്പെട്ടു. എന്നാൽ ആക്രമണത്തിൽ  പങ്കില്ലെന്നും അത്തരം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും വ്യക്തമാക്കി പാകിസ്ഥാൻ  വാർത്താ കുറിപ്പ് ഇറക്കി. അതേസമയം  ആക്രമണത്തിൽ പങ്കില്ലെന്ന പാകിസ്ഥാൻ നിലപാട് ജമ്മു കശ്മീർ  ഗവർണർ സത്യപാൽ മാലിക്ക് തള്ളി. ഭീകരാക്രമണത്തിൽ പങ്കില്ലെന്ന പാകിസ്ഥാൻ വാദം ...

Read More »

ശ്രീനഗറിലുണ്ടായ ഭീകരാക്രമണത്തിൽ 44 സൈനികർ കൊല്ലപ്പെട്ടു; മരിച്ചവരില്‍ ഒരു മലയാളിയും

ശ്രീനഗര്‍ :  സിആർപിഎഫ‌് വാഹന വ്യൂഹത്തിനുനേരെ ശ്രീനഗറിലുണ്ടായ ഭീകരാക്രമണത്തിൽ 44 സൈനികർ കൊല്ലപ്പെട്ടു.മരിച്ചവരില്‍ മലയാളിയും പുൽവാമജില്ലയിലെ അവന്തിപ്പോറയ‌‌ക്കടുത്ത‌് ലെത‌്പോറ ഗ്രാമത്തിൽ വ്യാഴാഴ‌്ച വൈകിട്ട‌് 3.17നാണ‌്  ചാവേർ ആക്രമണം. ജമ്മു–-കശ‌്മീരിൽ  ഇതുവരെ ഉണ്ടായതിൽ വച്ച‌് ഏറ്റവും വലിയ ആക്രമണമാണിത‌്.   ജമ്മു–-ശ്രീനഗര്‍ ഹൈവേയില്‍ ശ്രീനഗറിൽനിന്ന‌് 30 കിലോമീറ്റർ അകലെയാണ‌് സംഭവം. ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ‌് സ‌്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പരിശീലനം കഴിഞ്ഞ‌് ജമ്മുവിൽ നിന്ന‌് ശ്രീനഗറിലേ...

Read More »

More News in national