റിട്ട. സുബേദാർ മേജർ വേണുഗോപാലൻ നമ്പ്യാർ നിര്യാതനായി

വടകര : വെള്ളികുളങ്ങര പത്മാലയത്തിൽ പരേതരായ നാരായണക്കുറുപ്പിൻ്റെയും പത്മാവതി അമ്മയുടെയും മകൻ റിട്ട. സുബേദാർ മേജർ ചിത്രാജ്ഞലിയിൽ വേണുഗോപാലൻ നമ്പ്യാർ(62) നിര്യാതനായി. സഞ്ചയനം 20.04.21 ചൊവ്വാഴ്ച.ഭാര്യ മിനി പ്രഭ. മക്കൾ നവനീത് (ബഹ്റൈൻ) നവദീപ്(V.K.L) മരുമകൾ- ഗോപിക.സഹോദരങ്ങൾ-രാധ, ശശിധരൻ, രാജീവൻ, മീന,സുജാത.

ഏറാമല ഗ്രാമ പഞ്ചായത്ത് 12,13 വാർഡുകളിൽ കടുത്ത നിയന്ത്രണം

ഏറാമല : ഏറാമല പഞ്ചായത്തിന്റെയും CHC യുടെയും നേതൃത്വത്തിൽ 8695 വാക്സിനേഷനും 6500 ടെസ്റ്റും നടത്തി പ്രതിരോധ പ്രവർത്തനം വിപുലീകരിച്ചു. അതിതീവ്രവ്യാപന വാർഡുകളായ12, 13 വാർഡുകളിൽ കടുത്ത നിയന്ത്രണവും മെഗാ ക്യാമ്പും ആരംഭിച്ചു. 19.5. 15 വാർഡുകളിൽ 20 22 24 തിയ്യതികളിൽ മൊബൈൽ മെഗാ ക്യാമ്പുകൾ നടത്തപ്പെടും . പ്രതിരോധ വാക്സിൻ ക്യാമ്പുകൾ വിപുലമ...

കുഴഞ്ഞ് വീണ് മരിച്ച വടകരയിലെ ആശുപത്രി ജീവനക്കാരിക്കും കോവിഡ്

വടകര : ഇന്നലെ കുഴഞ്ഞ് വീണു മരിച്ച വടകര ആശുപത്രി ജീവനക്കാരിക്കും കോവിഡ് സ്ഥിരീകരിച്ചു. കുന്നുമ്മക്കരയിലെ കായക്കോത്ത് രമ ( 47 ) ആണ് മരിച്ചത്.വടകര സഹകരണ ഹോസ്പിറ്റൽ ജീവനക്കാരിയാണ്. ഭർത്താവ്: പരേതനായ പ്രകാശൻ.പിതാവ് :പരേതനായ കല്ലറക്കൽ ഗോപാലൻഅമ്മ- നാരായണി.മക്കൾ - പ്രണവ്, പാർവണസഹോദരങ്ങൾ - രാജു, സുമ, അനീഷ്, റീന, സനൂജ്.

കോവിഡ് ജാഗ്രത; താലൂക്ക് സപ്ലഓഫീസിൽ തിങ്കളാഴ്ച്ച പുതിയ സമയക്രമം.

വടകര : പുതിയ റേഷൻ കാർഡിനായും മുൻഗണനാ കാർഡായും (പിങ്ക്), A Ay കാർ ഡ്( മഞ്ഞ) സബ്സിഡി കാർഡായും (നീല) മാറിയ കാർഡുകളുടെ പുറംചട്ട മാറ്റി ലഭിക്കുന്നതിനുമായി തിങ്കളാഴ്ച (19-4-2021 ന് ) വടകര സപ്ലൈ ഓഫീസിൽ വരാനറിയിപ്പ് ലഭിച്ചവർ കോ വിഡ് ജാഗ്രത കണക്കിലെടുത്ത് പഞ്ചായത്ത് അടിസ്ഥാനത്തിൽ താഴെ പറയുന്ന സമയ ക്രമം അനുസരിച്ച് മാത്രം സപ്ലൈ ഓഫീസിൽ ഹാജരാവേണ്ടതാണെന...

വടകരയില്‍ 41 പേര്‍ക്ക് കോവിഡ്

വടകര: നഗരസഭാ പ്രദേശത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ച് ഉയരുന്നു. ചോറോട് 33 പേര്‍ക്കും ഏറാമലയില്‍ 12 പേര്‍ക്കും കൊയിലാണ്ടി 29 പേര്‍ക്കും കോവിഡ് സ്ഥിതീകരിച്ചു. ജില്ലയില്‍ 1560 പേര്‍ക്ക് കോവിഡ് രോഗമുക്തി 464, ടി.പി.ആര്‍ 21.20% ജില്ലയില്‍ ഇന്ന് 1560 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അ...

ഓര്‍ക്കാട്ടേരി കെ.കെ.എം. ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി.കെ.സതീശന്‍ മാഷിന് സ്വീകരണം നല്‍കി

ഏറാമല: ഭാരത് സ്്കൗട്‌സ് ആന്റ് ഗൈഡ്‌സ് ലോങ്ങ് സര്‍വ്വീസ് പുരസ്‌കാരം നേടിയ ഓര്‍ക്കാട്ടേരി കെ.കെ.എം.ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ വി.കെ.സതീശന് സ്‌കൂള്‍ പി.ടി.എ.സ്വീകരണം നല്‍കി. പി.ടി.എ പ്രസിഡന്റ് രാജന്‍ കുറുന്താറത്ത് ഉപഹാരം നല്‍കി . പ്രിന്‍സിപ്പാള്‍ സീമ അധ്യക്ഷയായി.കെ.വാസുദേവന്‍, ടി.കെ.രാമകൃഷ്ണന്‍, ഒ.മഹേഷ് കുമാര്‍, പി.ബിന്ദു, പ്രസന...

സുഭിക്ഷ കേരളം പദ്ധതി ; മുടപ്പിലാവില്‍ നൂറുമേനി വിളവെടുപ്പ്

വടകര: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മണിയൂര്‍ പഞ്ചായത്തിലെ മുടപ്പിലാവില്‍ പൊയിലം കണ്ടി ക്ലസ്റ്ററില്‍ റോബസ്റ്റ് വാഴ വിളവെടുത്തു.ലോക് ഡൗണ്‍ സമയത്തു ഇരുപതോളം പേരുടെ കൂട്ടായ്മയില്‍ ക്ലസ്റ്ററില്‍ വാഴയ്ക്ക് പുറമെ മരച്ചീനി,മത്സ്യകൃഷി എന്നിവയും ഉണ്ടായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി ജോലികള്‍ ചെയ്തിരുന്നവരാണ് കൃഷിയില്‍ നൂറുമേനി കൊയ്...

സീനിയര്‍ ഫിസിഷ്യന്‍ ഡോ ഇദ്രീസിന്റെ സേവനം വില്ല്യാപ്പള്ളി എം .ജെ .ആശയിലും

വില്യാപ്പള്ളി : ഡിപ്പാര്‍ട്‌മെന്റ് ഓഫ് ജനറല്‍ മെഡിസിന്‍ സീനിയര്‍ ഫിസിഷ്യന്‍ ഡോ .ഇദ്രീസ് വി എം .ജെ ആശ മള്‍ട്ടി സ്‌പെഷ്യലിറ്റി ഹോസ്പിറ്റലില്‍ പരിശോധന നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും ബന്ധപ്പെടുക : 0496 266 5555 ,253 5203 ,296 7967 അസിസ്റ്റന്റ് പ്രൊഫസര്‍ : താത്കാലിക നിയമനം കോഴിക്കോട് : സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോ...

കോവിഡ് പ്രതിരോധം ; വടകരയിലും പയ്യോളിയിലും നിയന്ത്രണം കര്‍ശനമാക്കും

വടകര: കോവിഡ് രോഗികള്‍ അനുദിനം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ നഗരസഭ പ്രദേശത്ത് നിയന്ത്രണം കര്‍ശനമാക്കും സമീപപഞ്ചായത്തുകള്‍ക്ക് പുറമെ പയ്യോളി, കൊയിലാണ്ടി തുടങ്ങിയ നഗരസഭകളിലും കോവിഡ് രോഗികള്‍ വര്‍ദ്ധിക്കുകയാണ്. നഗരസഭയില്‍ കോവിഡിനെതിരെ ജാഗ്രതക്കുറവുണ്ടായെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. സെക്ടറല്‍ മജിസ്...

കോവിഡ് ബാധിച്ച് അഴിയൂര്‍ സ്വദേശി മരിച്ചു

വടകര: കോവിഡ് ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഴിയൂർ സ്വദേശി മരിച്ചു. അഴിയൂർ മുൻറെജിസ്ട്രാൾ അബ്ദുള്ളയുടെ മകൻ മൂന്നാം ഗേറ്റ് റോഡിൽ റമീസ് മൻസിൽ താമസിക്കും പറമ്പത്ത് താഴെയിൽ അബ്ദുൽ ഹമീദ് ( 73 ) ആണ് മരിച്ചത്. മൃതദേഹം കുഞ്ഞിപ്പള്ളിയിൽ ഖബറടക്കി. ഭാര്യ: റാബി. മക്കൾ : വഹീദ, റമീസ് മരുമക്കൾ : അഷ്‌റഫ്, ഫസീല.