---
title: "മാറ്റങ്ങളിലൂടെ; എംഇഎസ് പ്രവർത്തനം വിപുലപ്പെടുത്തും - ഡോ: ഫസൽ ഗഫൂർ "
english_title: "MES operation will be expanded"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/100072/mes-operation-will-be-expanded"
published_at: "2023-02-27T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fcb4113f46f_mes_collage_vadakar.jpg"
keywords: []
---

# മാറ്റങ്ങളിലൂടെ; എംഇഎസ് പ്രവർത്തനം വിപുലപ്പെടുത്തും - ഡോ: ഫസൽ ഗഫൂർ 

> **Lead Summary:** **വില്യാപ്പള്ളി: **വിദ്യാഭ്യാസ രംഗത്ത് പുതിയ മാറ്റങ്ങൾ ഉൾക്കൊണ്ട് എം.ഇ.എസ് പ്രവർത്തനം വിപുലപ്പെടുത്തുമെന്ന് സംസ്ഥാന പ്രസിഡണ്ട് ഡോ: ഫസൽ ഗഫൂർ പറഞ്ഞു.

## Article Content

**വില്യാപ്പള്ളി: **വിദ്യാഭ്യാസ രംഗത്ത് പുതിയ മാറ്റങ്ങൾ ഉൾക്കൊണ്ട് എം.ഇ.എസ് പ്രവർത്തനം വിപുലപ്പെടുത്തുമെന്ന് സംസ്ഥാന പ്രസിഡണ്ട് ഡോ: ഫസൽ ഗഫൂർ പറഞ്ഞു.

വടകര എംഇഎസ് കോളേജ് പണിത മെയിൻ ഗേറ്റ്, ഹെൽത്ത് ക്ലബ്ബ്, കോൺഫറൻസ് ഹാൾ, മിനി ഓഡിറ്റോറിയം എന്നിവ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോ: വി കെ ജമാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ കെ കുഞ്ഞി മൊയ്തീൻ, ട്രഷറർ ഒ.സി സലാഹുദ്ദീൻ, ഡോ:റഹീം ഫസൽ, ഡോ:ഹമീദ് ഫസൽ, സി ടി സക്കീർ ഹുസൈൻ, വി പി അബ്ദു റഹ്മാൻ, പി കെ അബ്ദുൽ ലത്തീഫ്, എടിഎം അഷറഫ്, പത്മകുമാർ, അഹമ്മദ് സാദിഖ് സഹദ്, വരയാലിൽ മൊയ്തു ഹാജി സംസാരിച്ചു.

പ്രിൻസിപ്പൽ ഡോ:ജമാൽ മുഹമ്മദ് സ്വാഗതവും, ഡോ: കെ.കെ ഖാദർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/100072/mes-operation-will-be-expanded)