---
title: "ആശ്രയമായി; ലഹരി വിരുദ്ധ ക്ലാസ് ശ്രദ്ധേയമായി"
english_title: "The anti-drug class was impressive"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/100079/the-anti-drug-class-was-impressive"
published_at: "2023-02-27T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fcb813adeac_ASRAYA_CLASS.jpg"
keywords: []
---

# ആശ്രയമായി; ലഹരി വിരുദ്ധ ക്ലാസ് ശ്രദ്ധേയമായി

> **Lead Summary:** **വടകര: **ആശ്രയ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്ലാസ് ശ്രദ്ധേയമായി. വീടുകളിൽ നിന്നും സ്നേഹം ലഭിക്കാത്ത കുട്ടികളെയാണ് കൂടുതലും ലഹരി മാഫിയ വലവീശുന്നതെന്നും, തിരക്കുപിടിച്ച ഇന്നത്തെ ജീവിതരീതിയിൽ മക്കളോട് ഇടപെടുവാൻ സമയം കണ്ടെത്താൻ കഴിയാത്തതാണ് യുവാക്കൾ വഴിതെറ്റാൻ കാരണമെന്നും കെ.വിനീഷ് പറഞ്ഞു.

## Article Content

**വടകര: **ആശ്രയ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്ലാസ് ശ്രദ്ധേയമായി. വീടുകളിൽ നിന്നും സ്നേഹം ലഭിക്കാത്ത കുട്ടികളെയാണ് കൂടുതലും ലഹരി മാഫിയ വലവീശുന്നതെന്നും, തിരക്കുപിടിച്ച ഇന്നത്തെ ജീവിതരീതിയിൽ മക്കളോട് ഇടപെടുവാൻ സമയം കണ്ടെത്താൻ കഴിയാത്തതാണ് യുവാക്കൾ വഴിതെറ്റാൻ കാരണമെന്നും കെ.വിനീഷ് പറഞ്ഞു.

ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചോമ്പാല ആത്മവിദ്യാസംഘം ഹാളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിയൂർ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ കവിത അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് രാമചന്ദ്രൻ വരപ്രത്ത് അധ്യക്ഷത വഹിച്ചു.

സിവിൽ എക്സൈസ് ഓഫീസർ കെ സിനീഷ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു. സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡണ്ട് പാലേരി മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം കെഎൻഎ അമീർ, കെ സുമോദ് കുമാർ, ബാലകൃഷ്ണൻ വെള്ളികുളങ്ങര, വി കെ അനിൽകുമാർ, ദാസൻ ചോമ്പാല, ടി ടി വിനീഷ്, പി എസ് പ്രകാശൻ, സതി സംസാരിച്ചു.

ടി സി രാമചന്ദ്രൻ സ്വാഗതവും, സുമോദ് കുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/100079/the-anti-drug-class-was-impressive)