---
title: "ബിജീഷിന്റെ തിരോദനം; അന്വേഷണം ഊർജിതമാക്കുക ആക്ഷൻ കമ്മിറ്റി "
english_title: "Action Committee to intensify investigation in Bijeesh's inquiry"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/100108/action-committee-to-intensify-investigation-in-bijeeshs-inquiry"
published_at: "2023-02-27T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fcceb16af4e_BINEESH_MISSING.jpg"
keywords: []
---

# ബിജീഷിന്റെ തിരോദനം; അന്വേഷണം ഊർജിതമാക്കുക ആക്ഷൻ കമ്മിറ്റി 

> **Lead Summary:** **വടകര: **സ്റ്റുഡിയോ ജീവനക്കാരൻ ബിജീഷിന്റെ തിരോധാനത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**വടകര: **സ്റ്റുഡിയോ ജീവനക്കാരൻ ബിജീഷിന്റെ തിരോധാനത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.

വടകരയിലെ ചന്ദ്രാ സ്റ്റുഡിയോ ജീവനക്കാരനും, കോട്ടപ്പള്ളി കള്ളീലാത്ത് ഭാസ്കരന്റെയും രാധയുടെയും മകനുമായ ഇനോത്ത് ബിജീഷിന്റെ (45) തിരോധാനത്തിൽ പോലീസ് അന്വേഷണം ശക്തമാക്കണമെന്നും, അന്വേഷണം സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്.

നാട്ടുകാർ യോഗം ചേർന്ന് ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകി. ഇക്കഴിഞ്ഞാൽ 17നാണ് ഭാര്യയും കുഞ്ഞുമുള്ള ബിജീഷിനെ കാണാതായത്. വടകര ചന്ദ്ര സ്റ്റുഡിയോയിലെ ജീവനക്കാരനായ ബിജീഷ് രാത്രി 8:30 യോടെ വീട്ടിലെത്തുന്നതാണ്. എന്നാൽ അന്ന് രാത്രി മുതൽ ബിജീഷ് അപ്രത്യക്ഷനായിരിക്കുകയാണ്.

മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. വീട്ടുകാരുടെ പരാതിയെ തുടർന്ന് വടകര പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും ഇത്ര ദിവസമായിട്ടും ഒരു സൂചനയും ഇല്ല. ഈ സാഹചര്യത്തിലാണ് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് രംഗത്തെത്തിയത്.

യോഗത്തിൽ തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സബിത മണക്കുനി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം രഞ്ജിനി വെള്ളാച്ചേരി, ഹംസ വായേരി,ബവിത്ത് മലോൽ, ടി.വി സഫീറ, എ മോഹനൻ, ഒ.കെ. ഷാജി, പുനത്തിൽ മൊയ്തു, നാണു നടുക്കണ്ടി സംസാരിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് സബിത മണക്കുനി ചെയർപേഴ്സനും, ഹംസ വായേരി കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചു. റൂറൽ എസ്പി ഉൾപ്പെടെയുള്ളവരെ നേരിൽക്കണ്ട് നേരിൽ കണ്ട് അന്വേഷണം ഊർജ്ജിതമാക്കാൻ ആക്ഷൻ കമ്മിറ്റി ആവശ്യപ്പെടും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/100108/action-committee-to-intensify-investigation-in-bijeeshs-inquiry)