---
title: "വടകരയില്‍ കൂടുതല്‍ പേരെ  തിരിച്ചെത്തിക്കുമെന്ന് സിപിഐ(എം)"
english_title: "More people  CPI (M) to return IN VATAKATA "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/10013/more-people-cpi-m-to-return-in-vatakata"
published_at: "2021-11-11T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618cad06ad8d7_p mohanan .jpg"
keywords: []
---

# വടകരയില്‍ കൂടുതല്‍ പേരെ  തിരിച്ചെത്തിക്കുമെന്ന് സിപിഐ(എം)

> **Lead Summary:** **വടകര : **ആര്‍എംപി രൂപീകരണത്തെ തുടര്‍ന്ന് തിരച്ചടികള്‍ നേരിട്ട വടകരയില്‍ മേഖലയില്‍ പാര്‍ട്ടി വിട്ടു പോയ പ്രവര്‍ത്തകരെ തിരിച്ചെത്തിക്കാന്‍ ഒരുങ്ങി സിപിഐ(എം) നേതൃത്വം. ആര്‍എംപി സ്ഥാപക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ തിരിച്ച് വരുന്നത് മേഖലയില്‍ ഏറെ ഗുണം ചെയ്യുമെന്ന വിശ്വാസത്തിലാണ് സിപിഎം.

## Article Content

**വടകര : **ആര്‍എംപി രൂപീകരണത്തെ തുടര്‍ന്ന് തിരച്ചടികള്‍ നേരിട്ട വടകരയില്‍ മേഖലയില്‍ പാര്‍ട്ടി വിട്ടു പോയ പ്രവര്‍ത്തകരെ തിരിച്ചെത്തിക്കാന്‍ ഒരുങ്ങി സിപിഐ(എം) നേതൃത്വം. ആര്‍എംപി സ്ഥാപക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ തിരിച്ച് വരുന്നത് മേഖലയില്‍ ഏറെ ഗുണം ചെയ്യുമെന്ന വിശ്വാസത്തിലാണ് സിപിഎം.

ആര്‍.എം.പി.ഐ.യില്‍നിന്ന് ആര് സി.പി.എമ്മിലേക്ക് വന്നാലും സ്വീകരിക്കുമെന്നും വിമര്‍ശനപരമായി എന്തെങ്കിലും പറയാനും ചര്‍ച്ചചെയ്യാനും ഉണ്ടെങ്കില്‍ അതിനും തയ്യാറാണെന്നും സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനന്‍. കഴിഞ്ഞ ദിവസം ആര്‍.എം.പി.യില്‍നിന്ന് രാജിവെച്ച് സി.പി.എമ്മില്‍ ചേര്‍ന്നവര്‍ക്ക് സി.പി.എം. നല്‍കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് മോഹനന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

' ആരുമായും തുറന്ന സംവാദത്തിന് പാര്‍ട്ടി തയ്യാറാണ്. ഏതു പാര്‍ട്ടിയില്‍നിന്ന് വരുന്നതും ചര്‍ച്ചചെയ്യാം. ക്രിയാത്മക വിമര്‍ശനങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കും' മോഹനന്‍ വ്യക്തമാക്കി. ഇപ്പോള്‍ കുറച്ചുപേര്‍ ആര്‍.എം.പി.യില്‍നിന്ന് വന്നിട്ടുണ്ട്. പല കാരണങ്ങള്‍കൊണ്ട് അകന്നുപോകാനിടയായവരാണ് ഇവര്‍. ബാക്കിയുള്ളവരും വന്നാല്‍ തുറന്ന മനസ്സോടെ സ്വീകരിക്കും. എയെന്നോ ബിയെന്നോ ഉള്ള വ്യത്യാസമില്ലാതെ ആരെയും സ്വീകരിക്കുമെന്നും പി. മോഹനന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/10013/more-people-cpi-m-to-return-in-vatakata)