---
title: "ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു"
english_title: "Organized anti-drug awareness class"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/100155/organized-anti-drug-awareness-class"
published_at: "2023-02-27T23:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fcef5f4f521_Untitled-2.jpg"
keywords: []
---

# ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **വടകര: **തോടന്നൂർ യു.പി.സ്കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.അസി.സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ടി.റഖീബ് ഉദ്ഘാടനം ചെയ്തു്.

## Article Content

**വടകര: **തോടന്നൂർ യു.പി.സ്കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.അസി.സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ടി.റഖീബ് ഉദ്ഘാടനം ചെയ്തു്.

തോടന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.കെ.ആനന്ദ് കുമാർ മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ രമ്യ പുലക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു.

പി.ടി.എ.പ്രസിഡൻ്റ് എ.ടി.മൂസ്സ, പ്രധാനാധ്യാപകൻ സി.ആർ.സജിത്ത്, വി.കെ.സുബൈർ, ഷൈജ മഞ്ഞച്ചാർത്ത്, സാബിറ കെപി, പി.ശുഭ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/100155/organized-anti-drug-awareness-class)