---
title: "ആര്‍.എം.പി.(ഐ) തീര്‍ന്നെന്ന പ്രചാരണം  അടിസ്ഥാന  രഹിതം ; എന്‍ വേണു"
english_title: " N venu Resignation of RMP activists"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/10024/n-venu-resignation-of-rmp-activists"
published_at: "2021-11-11T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618cb6e75d1c5_N VENU .jpg"
keywords: []
---

# ആര്‍.എം.പി.(ഐ) തീര്‍ന്നെന്ന പ്രചാരണം  അടിസ്ഥാന  രഹിതം ; എന്‍ വേണു

> **Lead Summary:** **വടകര: ** ആര്‍.എം.പി.ഐ. തീര്‍ന്നെന്ന് പല കാലങ്ങളിലായി സി.പി.എം. പ്രചരിപ്പിക്കാറുണ്ടെന്നും ഇപ്പോഴത്തെ ചിലരുടെ രാജിയില്‍ ആശങ്ക ഒട്ടുമില്ലെന്നും ആര്‍.എം.പി.ഐ. തീര്‍ന്നെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ആര്‍.എം.പി.ഐ. സംസ്ഥാന സെക്രട്ടറി എന്‍. വേണു വടകര ന്യൂസിനോട് പറഞ്ഞു. 

## Article Content

**വടകര: ** ആര്‍.എം.പി.ഐ. തീര്‍ന്നെന്ന് പല കാലങ്ങളിലായി സി.പി.എം. പ്രചരിപ്പിക്കാറുണ്ടെന്നും ഇപ്പോഴത്തെ ചിലരുടെ രാജിയില്‍ ആശങ്ക ഒട്ടുമില്ലെന്നും ആര്‍.എം.പി.ഐ. തീര്‍ന്നെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ആര്‍.എം.പി.ഐ. സംസ്ഥാന സെക്രട്ടറി എന്‍. വേണു വടകര ന്യൂസിനോട് പറഞ്ഞു. 

ആര്‍എംപിയുടെ രൂപീകരണ വേളയില്‍ തന്നെ ഇത്തരം പ്രചാരണങ്ങള്‍ അഴിച്ച് വിടാറുണ്ടെന്നും അതിനെയെല്ലാം അതിജീവിച്ച് കൊണ്ട് ആര്‍എംപി സംഘടനാ പ്രവര്‍ത്തനവുമായി മുന്നോട്ട് പോയതെന്നും പാര്‍ട്ടിയില്‍നിന്ന് ഇപ്പോഴുണ്ടായ രാജി നയപരമായ കാരണങ്ങള്‍കൊണ്ടല്ല.

അതുകൊണ്ടുതന്നെ ആശങ്കയില്ലെന്നും ജനകീയ വിഷയങ്ങള്‍ ഉന്നയിച്ച് കൊണ്ട് ആര്‍എംപിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ മുന്നോട് കൊണ്ടു പോകുമെന്നും എന്‍ വേണു വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/10024/n-venu-resignation-of-rmp-activists)