---
title: "കളശല്യം; കർഷകർ ആശങ്കയിൽ "
english_title: "Farmers are worried due to weeds"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/100282/farmers-are-worried-due-to-weeds"
published_at: "2023-02-28T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fdc148c4b72_kalashalya,m.jpg"
keywords: []
---

# കളശല്യം; കർഷകർ ആശങ്കയിൽ 

> **Lead Summary:** **വടകര: **കളശല്യം മൂലം കർഷകർ ആശങ്കയിൽ. ആയഞ്ചേരി, തറോപ്പൊയിൽ, കടമേരി പാടശേഖരങ്ങളിലാണ് പായൽ, നായിക്കല്ല എന്നിവയുടെ ശല്യം മൂലം നെൽക്കൃഷി ഭീഷണിയിലായത്.

## Article Content

**വടകര: **കളശല്യം മൂലം കർഷകർ ആശങ്കയിൽ. ആയഞ്ചേരി, തറോപ്പൊയിൽ, കടമേരി പാടശേഖരങ്ങളിലാണ് പായൽ, നായിക്കല്ല എന്നിവയുടെ ശല്യം മൂലം നെൽക്കൃഷി ഭീഷണിയിലായത്.

ചിലയിടത്ത് അട്ടശല്യവുമുണ്ട്. കളശല്യം മൂലം പലയിടത്തും കൃഷി നടത്തുന്നില്ല. വിത്തിറക്കി ഞാറ് വളരുന്നതൊടൊപ്പം കളയും നിറയും. ഇതോടെ ആയിരം കിലോ നെല്ല് കിട്ടേണ്ട സ്ഥാനത്ത് 300 കിലോ പോലും കിട്ടാത്ത സ്ഥിതിയാണ്.

വൈക്കോലിന്റെ നീളം കുറയും. വിത്തിനു പോലും നെല്ല് കിട്ടില്ലെന്ന് കർഷകർ പറയുന്നു.മുണ്ടകൻ വിത്തിറക്കേണ്ട സമയമായിട്ടും കള ശല്യം മൂലം കർഷകർ മുന്നൊരുക്കം പോലും തുടങ്ങിയിട്ടില്ല.

കള നീക്കാൻ വൻ ചെലവും വരും. ഇതിനു പകരമായി കള നാശിനി തളിക്കാൻ സഹായം ലഭ്യമായിട്ടില്ല. മാർച്ച് 5 ന് അകം വിത്തിറക്കിയാലേ മുണ്ടകൻ കൃഷി ഫലപ്രദമാകൂ.

ഇതിനു മുൻപ് കളയും അട്ടയും നീക്കണം. കള നശിപ്പിക്കാൻ ഉടൻ നടപടിയെടുക്കണമെന്ന് കടമേരി പാടശേഖര സമിതി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/100282/farmers-are-worried-due-to-weeds)