---
title: "വേണം തിരുത്തൽ; സാമൂഹിക സമീപനത്തിൽ തിരുത്തൽ അത്യാവിശ്യമെന്ന് യുവകലാസാഹിതി "
english_title: "Youth literature that correction in social approach is urgent"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/100309/youth-literature-that-correction-in-social-approach-is-urgent"
published_at: "2023-02-28T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fdd58dbb6bf_yuvakalasahithi.jpg"
keywords: []
---

# വേണം തിരുത്തൽ; സാമൂഹിക സമീപനത്തിൽ തിരുത്തൽ അത്യാവിശ്യമെന്ന് യുവകലാസാഹിതി 

> **Lead Summary:** **മടപ്പള്ളി: **നിറവും ജാതിയും വേഷവും മനുഷ്യനെ കുറ്റവാളിയായി വിധിക്കുന്ന സാമൂഹിക സമീപനം തിരുത്തേണ്ടതാണെന്ന് യുവകലാസാഹിതി മടപ്പള്ളി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**മടപ്പള്ളി: **നിറവും ജാതിയും വേഷവും മനുഷ്യനെ കുറ്റവാളിയായി വിധിക്കുന്ന സാമൂഹിക സമീപനം തിരുത്തേണ്ടതാണെന്ന് യുവകലാസാഹിതി മടപ്പള്ളി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.

മടപ്പള്ളി മേഖലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡണ്ട് ഡോ: ശരത് മണ്ണൂർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് അഡ്വ: ഒ ദേവരാജ് അധ്യക്ഷത വഹിച്ചു.

ടി പി ബാലൻ, എൻ പി അനിൽകുമാർ, കെ.ഗംഗാധര കുറുപ്പ് സംസാരിച്ചു. സെക്രട്ടറി കെ പി രമേശൻ സ്വാഗതവും കെ പി ഉത്തമൻ നന്ദിയും പറഞ്ഞു.

തുടർന്ന് നടന്ന സംസ്കാരിക സായാഹ്നം അഷറഫ് കുരുവട്ടൂർ ഉദ്ഘാടനം ചെയ്തു. ഷിജിത്ത് വായന്നൂർ മുഖ്യപ്രഭാഷണം നടത്തി.  ഇപ്റ്റ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി കെ വിജയ രാഘവൻ മുഖ്യപ്രഭാഷണം നടത്തി.

വിജയൻ മടപ്പള്ളി അധ്യക്ഷത വഹിച്ചു . കെ പി രമേശൻ സ്വാഗതവും കെ ജയപ്രകാശ് നന്ദിയും പറഞ്ഞു.  ഭാരവാഹികളായി പ്രസിഡണ്ട് വിജയൻ മടപ്പള്ളി, വൈസ് പ്രസിഡണ്ട് കെ പി ഉത്തമൻ, മനോജ് കുയ്യാലിൽ, ജോയിൻറ് സെക്രട്ടറി എം വി, ശാലിനി കെ വി.കുമാരൻ (ട്രഷറർ) തെരഞ്ഞെടുത്തു.രക്ഷാധികാരികൾ: കെ ഗംഗാധരൻ കുറുപ്പ്, ടി പി ബാലൻ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/100309/youth-literature-that-correction-in-social-approach-is-urgent)