---
title: "ഓർമ്മയിലെ വെള്ളി നക്ഷത്രം; കുന്നമ്പത്ത് നാരായണ കുറുപ്പിന്റെ 23ാം ചരമ വാർഷിക ദിനം ആചരിച്ചു "
english_title: "The 23rd death anniversary of Kunnampath Narayana Kurup was observed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/100346/the-23rd-death-anniversary-of-kunnampath-narayana-kurup-was-observed"
published_at: "2023-02-28T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fdf3642456e_ANUSMARANAM_NARAYANA_KURUP.jpg"
keywords: []
---

# ഓർമ്മയിലെ വെള്ളി നക്ഷത്രം; കുന്നമ്പത്ത് നാരായണ കുറുപ്പിന്റെ 23ാം ചരമ വാർഷിക ദിനം ആചരിച്ചു 

> **Lead Summary:** **തട്ടോളിക്കര: **പ്രമുഖ സോഷ്യലിസ്റ്റും സഹകാരിയും ഏറാമല പഞ്ചായത്ത്‌ മെമ്പറുമായിരുന്ന കുന്നമ്പത്ത് നാരായണ കുറുപ്പിന്റെ 23ാം ചരമ വാർഷിക ദിനം ആചരിച്ചു.

## Article Content

**തട്ടോളിക്കര: **പ്രമുഖ സോഷ്യലിസ്റ്റും സഹകാരിയും ഏറാമല പഞ്ചായത്ത്‌ മെമ്പറുമായിരുന്ന കുന്നമ്പത്ത് നാരായണ കുറുപ്പിന്റെ 23ാം ചരമ വാർഷിക ദിനം ആചരിച്ചു.

വാർഷിക ദിനത്തിന്റെ ഭാഗമായി ശവകുടീരത്തിൽ പുഷ്പാർചനയും അനുസ്മരണവും നടത്തി. എൻ. കെ സുധാകരൻ അധ്യക്ഷത വഹിച്ചു.

എൽ ജെ ഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇ പി ദാമോദരൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. കെ കെ കൃഷ്ണൻ, സി പി രാജൻ, വി. കെ. സന്തോഷ്‌ കുമാർ,കെ. ശിവകുമാർ, പ്രസീത്കുമാർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/100346/the-23rd-death-anniversary-of-kunnampath-narayana-kurup-was-observed)