---
title: "ആവേശമായി ക്യാമ്പ്; മോട്ടിവേഷൻ ക്ലാസുമായി ജെആർസി "
english_title: "JRC with motivation class"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/100363/jrc-with-motivation-class"
published_at: "2023-02-28T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fe028fa0e5e_JRC_CAMP.jpg"
keywords: []
---

# ആവേശമായി ക്യാമ്പ്; മോട്ടിവേഷൻ ക്ലാസുമായി ജെആർസി 

> **Lead Summary:** **കീഴൽ: **മോട്ടിവേഷൻ ക്ലാസുമായി ജെആർസിക്യാമ്പ്. കീഴൽ യുപി സ്കൂളും, കീഴൽ ദേവി വിലാസം യുപി സ്കൂളും സംയുക്തമായി ജെ ആർ സി ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**കീഴൽ: **മോട്ടിവേഷൻ ക്ലാസുമായി ജെആർസിക്യാമ്പ്. കീഴൽ യുപി സ്കൂളും, കീഴൽ ദേവി വിലാസം യുപി സ്കൂളും സംയുക്തമായി ജെ ആർ സി ക്യാമ്പ് സംഘടിപ്പിച്ചു.

കീഴൽ ദേവി വിലാസം യുപി സ്കൂളിൽ നടന്ന പരിപാടി വില്യാപ്പള്ളി പഞ്ചായത്ത് മെമ്പർ പി പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ആർ ശ്രീലത അധ്യക്ഷത വഹിച്ചു.

ശശീന്ദ്രൻ കോട്ടപ്പള്ളിയുടെ മോട്ടിവേഷൻ ക്ലാസും, 'ജീവിതശൈലി രോഗങ്ങൾ' എന്ന വിഷയത്തിൽ കെ പി നന്ദകുമാറിന്റെ ക്ലാസ്സും നടന്നു. കെ ശ്രീജൻ മുഖവുര ഭാഷണം നടത്തി. ജസീന കെ, നിഷ എൻ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/100363/jrc-with-motivation-class)