---
title: "റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിൽ വിഭവങ്ങളുടെ വിലവർദ്ധനവ് പ്രതിഷേധാർഹം: എൽവൈജെഡി "
english_title: "Food price hike at railway station eateries objectionable: LYJD"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/100409/food-price-hike-at-railway-station-eateries-objectionable-lyjd"
published_at: "2023-02-28T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fe27d3ceb63_LYJD.jpg"
keywords: []
---

# റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിൽ വിഭവങ്ങളുടെ വിലവർദ്ധനവ് പ്രതിഷേധാർഹം: എൽവൈജെഡി 

> **Lead Summary:** **വടകര: **പൊതുഗതാഗത്തിനു സാധാരണ ജനങ്ങൾ ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷനുകളുടെ ഭക്ഷണശാലകളിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

## Article Content

**വടകര: **പൊതുഗതാഗത്തിനു സാധാരണ ജനങ്ങൾ ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷനുകളുടെ ഭക്ഷണശാലകളിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

അദാനി,അംബാനി പോലുള്ള കോർപ്പറേറ്റ് ഭീകരന്മാർക്ക് റെയിൽവേ തീറെയുഴി കൊടുക്കുന്നതിന് മുന്നോടിയായിട്ടാണ് ഈ വിലവർദ്ധനവ്.

ഊണിന് 55 രൂപയിൽ നിന്ന് 95 രൂപയായി ഉയർത്തി.ബിരിയാണികൾക്കും വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മുട്ടക്കറിയുടെ വില 32-ൽ നിന്നും 50 രൂപയായി.

കടലക്കറിക്ക് 28 രൂപയിൽ നിന്നും 40-ലേക്കും ഉയർത്തി.യാത്രക്കാരെ കൊള്ളയടിക്കുന്ന വർദ്ധനവാണ് റെയിൽവേ കാറ്ററിങ് ആന്റ് ടൂറിസം കോർപ്പറേഷൻ നടത്തിയിരിക്കുന്നത്.

റെയിൽവേ ആശ്രയിച്ച് യാത്ര ചെയ്യുന്ന സാധാരണക്കാരെ ദുരിതത്തിലാക്കുന്ന വിലവർദ്ധനവ് പിൻവലിക്കുന്നത് വരെ പ്രതിഷേധങ്ങൾ ഉയർന്നു വരേണ്ടതാണ്.

വില വർദ്ധനവ് അടിയന്തരമായി പിൻവലിക്കണമെന്ന് എൽ വൈ ജെ ഡി സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/100409/food-price-hike-at-railway-station-eateries-objectionable-lyjd)