---
title: "ബസ്സ് വ്യവസായം മുന്നോട്ടു പോകണം; ധർണ്ണ നടത്തി ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ "
english_title: "Bus Operators Association staged a dharna"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/100415/bus-operators-association-staged-a-dharna"
published_at: "2023-02-28T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fe2d55e395a_BUS_DARNNA.jpg"
keywords: []
---

# ബസ്സ് വ്യവസായം മുന്നോട്ടു പോകണം; ധർണ്ണ നടത്തി ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ 

> **Lead Summary:** **വടകര: **ബസ് വ്യവസായത്തോട് കരുതലിന്റെ സ്പർശം ആവശ്യപ്പെട്ട് ധർണ്ണ നടത്തി.വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിലാണ് വടകര പുതിയ ബസ് സ്റ്റാന്റില്‍ സ്വകാര്യ ബസ് ഉടമകള്‍ ധര്‍ണ്ണ നടത്തിയത്.

## Article Content

**വടകര: **ബസ് വ്യവസായത്തോട് കരുതലിന്റെ സ്പർശം ആവശ്യപ്പെട്ട് ധർണ്ണ നടത്തി.വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിലാണ് വടകര പുതിയ ബസ് സ്റ്റാന്റില്‍ സ്വകാര്യ ബസ് ഉടമകള്‍ ധര്‍ണ്ണ നടത്തിയത്.

വിദ്യാര്‍ത്ഥികളുടെ ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുകയും ഇളവിന് മാനദണ്ഡവും നിര്‍ണ്ണയിക്കുക, നിര്‍ബന്ധമാക്കിയ ക്യാമറ സര്‍ക്കാര്‍ നല്‍കുക ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ ധര്‍ണ്ണ ഐഎന്‍ടിയുസി നേതാവ് അഡ്വ: ഇ നാരായണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.

വി വി പ്രസീത് ബാബു അധ്യക്ഷത വഹിച്ചു. എം കെ ഗോാപലന്‍,എം ബാലകൃഷ്ണന്‍,എ സതീശന്‍,വിനോദ് ചെറിയാത്ത്,പ്രമോദ്, കെ കെ ഗോപാലൻ നമ്പ്യാർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/100415/bus-operators-association-staged-a-dharna)