---
title: "ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയനും ഭരണഘടനാ സംരക്ഷണ സമിതിയും സെമിനാർ നടത്തുന്നു"
english_title: "All India Lawyers Union and Constitution Protection Committee are organizing the seminar"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/100432/all-india-lawyers-union-and-constitution-protection-committee-are-organizing-the-seminar"
published_at: "2023-02-28T23:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fe3c3bc9015_vadakara.jpg"
keywords: []
---

# ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയനും ഭരണഘടനാ സംരക്ഷണ സമിതിയും സെമിനാർ നടത്തുന്നു

> **Lead Summary:** **വടകര :** ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയനും ഭരണഘടനാ സംരക്ഷണ സമിതിയും ചേർന്നു നടത്തുന്ന സെമിനാറിൽ അധ:സ്ഥിതരുടെയും പിന്നോക്കക്കാരുടെയും അവകാശങ്ങൾക്കു വേണ്ടി പോരാടിയ പ്രസിദ്ധനായ നിയമഞ്ജൻ ജസ്റ്റിസ് കെ.ചന്ദ്രു മാർച്ച് 3 ന് വൈകുന്നേരം 3 മണിക്ക് വടകര കോട്ടപറമ്പിൽ സംസാരിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**വടകര :** ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയനും ഭരണഘടനാ സംരക്ഷണ സമിതിയും ചേർന്നു നടത്തുന്ന സെമിനാറിൽ അധ:സ്ഥിതരുടെയും പിന്നോക്കക്കാരുടെയും അവകാശങ്ങൾക്കു വേണ്ടി പോരാടിയ പ്രസിദ്ധനായ നിയമഞ്ജൻ ജസ്റ്റിസ് കെ.ചന്ദ്രു മാർച്ച് 3 ന് വൈകുന്നേരം 3 മണിക്ക് വടകര കോട്ടപറമ്പിൽ സംസാരിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഭരണഘടന ജനാധിപത്യം ജുഡീഷറി എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിന്റെ ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും.

സെമിനാറിൽ മുൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എസ് സുദീപ്, സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ, ലോയേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി അഡ്വ സി.പി. പ്രമോദ്, എ.കെ.പി.സി ടി എ സംസ്ഥാന സെക്രട്ടറി പ്രൊഫ: പത്മനാഭൻ സി, ലോയേഴ്സ് യൂണിയൻ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് അഡ്വ: ഇ.കെ നാരായണൻ, ജില്ലാ സെക്രട്ടറി കെ. സത്യൻ, ബി സുരേഷ് ബാബു, പി.ബാലൻ മാസ്റ്റർ തുടങ്ങിയവർ സംസാരിക്കും.

പരിപാടിയോടനുബന്ധിച്ച് ജസ്റ്റിസ് കെ.ചന്ദ്രുവിന്റെ സഹനത്തിന്റെയും പോരാട്ടത്തിന്റെയും കഥ പറയുന്ന ജയ് ഭീം സിനിമ പ്രദർശിപ്പിക്കും. വാർത്താ സമ്മേളനത്തിൽ പി.ബാലൻ മാസ്റ്റർ, അഡ്വ: എ.സനൂജ് , അഡ്വ: രാഹുലൻ വി.പി, അഡ്വ: സിജിത്ത് എം, അഡ്വ: ഷാജീവ്, അഡ്വ: ലിജീഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/100432/all-india-lawyers-union-and-constitution-protection-committee-are-organizing-the-seminar)