---
title: "ട​ർ​ഫ് ഗ്രൗ​ണ്ടു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം; വ​ട​ക​ര ന​ഗ​ര​സ​ഭ നി​യ​ന്ത്ര​ണ​വും നി​യ​മാ​വ​ലി​യും കൊ​ണ്ടു​വ​രു​ന്നു "
english_title: "Bring control and regulation in the operation of turf grounds of"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/100497/bring-control-and-regulation-in-the-operation-of-turf-grounds-of"
published_at: "2023-03-01T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fee971e5f1b_TURF_PAROSHODANA.jpg"
keywords: []
---

# ട​ർ​ഫ് ഗ്രൗ​ണ്ടു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം; വ​ട​ക​ര ന​ഗ​ര​സ​ഭ നി​യ​ന്ത്ര​ണ​വും നി​യ​മാ​വ​ലി​യും കൊ​ണ്ടു​വ​രു​ന്നു 

> **Lead Summary:** **വ​ട​ക​ര:** ട​ർ​ഫ് ഗ്രൗ​ണ്ടു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ വ​ട​ക​ര ന​ഗ​ര​സ​ഭ നി​യ​ന്ത്ര​ണ​വും നി​യ​മാ​വ​ലി​യും കൊ​ണ്ടു​വ​രു​ന്നു. ട​ർ​ഫ് ഗ്രൗ​ണ്ടു​ക​ളെ ച​ട്ട​ക്കൂ​ട്ടി​ലാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ പ​രി​ശോ​ധ​ന ന​ട​ത്തി.

## Article Content

**വ​ട​ക​ര:** ട​ർ​ഫ് ഗ്രൗ​ണ്ടു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ വ​ട​ക​ര ന​ഗ​ര​സ​ഭ നി​യ​ന്ത്ര​ണ​വും നി​യ​മാ​വ​ലി​യും കൊ​ണ്ടു​വ​രു​ന്നു. ട​ർ​ഫ് ഗ്രൗ​ണ്ടു​ക​ളെ ച​ട്ട​ക്കൂ​ട്ടി​ലാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ പ​രി​ശോ​ധ​ന ന​ട​ത്തി.

പു​തു​താ​യി ട​ർ​ഫ് ഗ്രൗ​ണ്ടു​ക​ൾ തു​ട​ങ്ങു​ന്ന​വ​ർ​ക്ക് ന​ഗ​ര​സ​ഭ നി​യ​മ​പ്ര​കാ​ര​മു​ള്ള ര​ജി​സ്ട്രേ​ഷ​ൻ പ്ര​കാ​രം മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ.

നി​ല​വി​ലു​ള്ള ഗ്രൗ​ണ്ടു​ക​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്കു​ന്ന​തി​ന് മൂ​ന്നു​മാ​സം വ​രെ സ​മ​യം അ​നു​വ​ദി​ക്കാ​നാ​ണ് ന​ഗ​ര​സ​ഭ തീ​രു​മാ​നം. നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​തെ ന​ട​ത്ത​പ്പെ​ടു​ന്ന ചി​ല ട​ർ​ഫ് ഗ്രൗ​ണ്ടു​ക​ൾ സ​മീ​പ​വാ​സി​ക​ൾ​ക്ക് അ​സൗ​ക​ര്യ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

ഇ​വ​യെ നി​യ​ന്ത്രി​ക്കാ​ൻ നി​യ​മാ​വ​ലി​ക​ളോ ച​ട്ട​ങ്ങ​ളോ ഇ​ല്ലാ​ത്ത​ത് കാ​ര​ണം പൊ​ലീ​സി​നും ന​ഗ​ര​സ​ഭ​ക്കും കാ​ര്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സാ​ധി​ക്കാ​റി​ല്ല.

കാ​യി​ക​മേ​ഖ​ല​ക്ക് അ​ടി​സ്ഥാ​ന​സൗ​ക​ര്യം എ​ന്ന​നി​ല​ക്ക് ട​ർ​ഫ് ഗ്രൗ​ണ്ടു​ക​ൾ​ക്കാ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ചെ​യ്യേ​ണ്ട​തു​ണ്ടെ​ങ്കി​ലും ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ളു​മേ​ർ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടെ​ന്ന സ​മീ​പ​കാ​ല അ​നു​ഭ​വ​ത്തി​ന്റെ വെ​ളി​ച്ച​ത്തി​ലാ​ണ് നി​യ​ന്ത്ര​ണ​വും നി​യ​മാ​വ​ലി​യും ഏ​ർ​പ്പെ​ടു​ത്താ​ൻ ന​ഗ​ര​സ​ഭ ത​യാ​റാ​കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു.

ട​ർ​ഫ് ഗ്രൗ​ണ്ടു​ക​ൾ​ക്കാ​യി ന​ഗ​ര​സ​ഭ ക​ര​ട് നി​യ​മാ​വ​ലി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​തു​പ്ര​കാ​രം രാ​ത്രി നി​ശ്ചി​ത സ​മ​യം വ​രെ​യാ​ണ് ത​ർ​ക്ക ഗ്രൗ​ണ്ടു​ക​ൾ​ക്ക് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി​യു​ണ്ടാ​വു​ക.

ഗ്രൗ​ണ്ടു​ക​ൾ ര​ജി​സ്ട്രേ​ഷ​ൻ, ലൈ​സ​ൻ​സ് എ​ന്നി​വ എ​ടു​ക്കേ​ണ്ട​തു​ണ്ട്. ഗ്രൗ​ണ്ടു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ശ​ബ്ദ​സം​വി​ധാ​ന​ങ്ങ​ൾ​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്. ഗ്രൗ​ണ്ട് സം​ബ​ന്ധി​ച്ച ബൈ​ലോ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​ഭി​പ്രാ​യ​ങ്ങ​ൾ​ക്കാ​യി ന​ഗ​ര​സ​ഭ ഓ​ഫി​സി​ലും വെ​ബ്സൈ​റ്റി​ലും ല​ഭ്യ​മാ​ക്കും.നി​ർ​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മാ​വ​ലി അ​ന്തി​മ​മാ​ക്കാ​നാ​ണ് തീ​രു​മാ​നം.

നി​യ​മാ​വ​ലി പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ട​ർ​ഫ് ഗ്രൗ​ണ്ടു​ക​ളി​ൽ പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​ബി​ജു, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​ൻ.​കെ. ഹ​രീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​സി​സ്റ്റ​ന്റ് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ എ.​എ​സ്. സു​ദീ​പ്, റ​വ​ന്യൂ ഓ​ഫി​സ​ർ ജി.​പി. ഉ​ദ​യ​കു​മാ​ർ, ഓ​വ​ർ​സി​യ​ർ ദി​ലീ​പ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന ന​ട​ത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/100497/bring-control-and-regulation-in-the-operation-of-turf-grounds-of)