---
title: "ഉടമസ്ഥൻ ഇല്ലാത്ത നിലയില്‍ സൂക്ഷിച്ച 200 ലിറ്റര്‍ വാഷ് കണ്ടെത്തി "
english_title: "A 200 liter wash was found in the absence of the owner"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/100850/a-200-liter-wash-was-found-in-the-absence-of-the-owner"
published_at: "2023-03-02T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64008781cb174_vash.jpg"
keywords: []
---

# ഉടമസ്ഥൻ ഇല്ലാത്ത നിലയില്‍ സൂക്ഷിച്ച 200 ലിറ്റര്‍ വാഷ് കണ്ടെത്തി 

> **Lead Summary:** **വടകര:** ഉടമസ്ഥൻ ഇല്ലാത്ത നിലയില്‍ ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചു വെച്ച വാഷ് കണ്ടെത്തി. 200 ലിറ്റര്‍ വാഷ് ആണ് വടകര ഏറാമല വില്ലേജില്‍ ആദിയൂരിൽ വച്ച് എക്സൈസ് കണ്ടെത്തിയത്.

## Article Content

**വടകര:** ഉടമസ്ഥൻ ഇല്ലാത്ത നിലയില്‍ ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചു വെച്ച വാഷ് കണ്ടെത്തി. 200 ലിറ്റര്‍ വാഷ് ആണ് വടകര ഏറാമല വില്ലേജില്‍ ആദിയൂരിൽ വച്ച് എക്സൈസ് കണ്ടെത്തിയത്.

എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.വടകര എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ജയപ്രസാദിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

പ്രിവന്റീവ് ഓഫീസർ അബ്ദുള്‍ സമദ്, സിഇഒ വിനോദ് എ,ജിജു കെഎൻ, ലിനീഷ് പി , എന്നിവർ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/100850/a-200-liter-wash-was-found-in-the-absence-of-the-owner)