---
title: "രക്തദാനം മഹാദാനം; ബ്ലഡ് ഡോണേഴ്സ് കേരളയുടെ സഹകരണത്തിൽ ക്യാമ്പ് നടത്തി"
english_title: "Camp in collaboration with Blood Donors Kerala"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/100860/camp-in-collaboration-with-blood-donors-kerala"
published_at: "2023-03-02T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64008f62f33fe_camp_mahi.jpg"
keywords: []
---

# രക്തദാനം മഹാദാനം; ബ്ലഡ് ഡോണേഴ്സ് കേരളയുടെ സഹകരണത്തിൽ ക്യാമ്പ് നടത്തി

> **Lead Summary:** **മാഹി : **മാഹിയിൽ ബ്ലഡ് ഡോണേഴ്സ് കേരളയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി.ബ്ലഡ് ഡോണേഴ്സ് കേരള ചാരിറ്റബിൾ സൊസൈറ്റി തലശ്ശേരി താലൂക്കിന്റെ സഹകരണത്തോടെ മാഹി ഹ്യൂമയിൻ ചാരിറ്റബിൾ & കൾച്ചർസെന്ററിന്റെ ആഭിമുഖ്യത്തിലാണ് തലശ്ശേരി മലബാർ കാൻസർ സെന്ററിലേക്ക് മൂന്നാമത് സന്നദ്ധ രക്തദാന ക്യാമ്പ് നടന്നത്.

## Article Content

**മാഹി : **മാഹിയിൽ ബ്ലഡ് ഡോണേഴ്സ് കേരളയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി.ബ്ലഡ് ഡോണേഴ്സ് കേരള ചാരിറ്റബിൾ സൊസൈറ്റി തലശ്ശേരി താലൂക്കിന്റെ സഹകരണത്തോടെ മാഹി ഹ്യൂമയിൻ ചാരിറ്റബിൾ & കൾച്ചർസെന്ററിന്റെ ആഭിമുഖ്യത്തിലാണ് തലശ്ശേരി മലബാർ കാൻസർ സെന്ററിലേക്ക് മൂന്നാമത് സന്നദ്ധ രക്തദാന ക്യാമ്പ് നടന്നത്.

മയ്യഴിയിലെ പൗര പ്രമുഖനും ഹ്യുമയിനടക്കം നിരവധി ചാരിറ്റി പ്രസ്ഥാനങ്ങളുടെ ജീവശ്വാസവുമായ കെ ഇ മമ്മുവിന്റെ സാനിധ്യത്തിൽ ഹ്യുമയിൻ ട്രഷറർ കെ ഇ പർവീസും, സിക്രട്ടറി അനില രമേഷും രക്തദാനം ചെയ്തു സന്നദ്ധ രക്തദാന ക്യാമ്പിന് തുടക്കം കുറിച്ചു.

ബി ഡി കെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് സമീർ പെരിങ്ങാടി, ഷംസീർ പരിയാട്ട്, അജിത പവിത്രൻ, ലുബ്ന സമീർ, ഗിരീഷ് ഡി എസ്, സലാം മണ്ടോളി,ലബീദ്, എന്നിവർ ക്യാമ്പിൽ സന്നിഹിതരായിരുന്നു.

മയ്യഴിയിലെയും പരിസര പ്രദേശങ്ങളിലെയും നിരാലംഭരായ രോഗികൾക്ക് സാന്ത്വനമായി പ്രവർത്തിക്കുന്ന ഹ്യുമയിൻ ചാരിറ്റി മലബാർ കാൻസർ സെന്ററിലേക്ക് നടത്തുന്ന മൂന്നാമത്തെ സന്നദ്ധ രക്തദാന ക്യാമ്പാണ് ഹ്യുമയിന്റെ ഓഫീസിൽ വെച്ച് നടത്തിയത്.

50 ൽ കൂടുതൽ പേർ പങ്കെടുത്ത ക്യാമ്പിൽ 32 പേർ രക്തദാനം ചെയ്തു ,2 പേർ തിങ്കളാഴ്ച SDP ദാനവും നടത്തി. ക്യാമ്പിന് മലബാർ കാൻസർ സെന്റർ ബ്ലഡ് ബാങ്ക് ഇൻ ചാർജ് ഡോ : മോഹൻ ദോസ്, ഇസ്രത്ത്, അരുൺ,എമ്മി, അനൂപ്, ബിഡികെ പ്രസിഡന്റ് പി പി റിയാസ്, മുഹമ്മദ് സർഫാസ്, ഷുഫൈസ് മഞ്ചക്കൽ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/100860/camp-in-collaboration-with-blood-donors-kerala)