---
title: "കുട്ടികളിൽ ആവേശം; വള്ളിയാട് എംഎൽപി സ്കൂളിൽ സഹവാസ ക്യാമ്പിന് തുടക്കമായി "
english_title: "Sahavasa camp started at Valliad MLP School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/100865/sahavasa-camp-started-at-valliad-mlp-school"
published_at: "2023-03-02T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6400916349731_sahavasa_camp.jpg"
keywords: []
---

# കുട്ടികളിൽ ആവേശം; വള്ളിയാട് എംഎൽപി സ്കൂളിൽ സഹവാസ ക്യാമ്പിന് തുടക്കമായി 

> **Lead Summary:** **വള്ളിയാട്: **വള്ളിയാട് എംഎൽപി സ്കൂളിൽ ഈ വർഷത്തെ സഹവാസ ക്യാമ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. കളി ചിരികൾക്കൊപ്പം, വിജ്ഞാനവും ഒത്തുചേരുന്ന വൈവിധ്യമുള്ള പരിപാടികൾ ഉൾക്കൊള്ളിച്ചതാണ് ക്യാമ്പ്.

## Article Content

**വള്ളിയാട്: **വള്ളിയാട് എംഎൽപി സ്കൂളിൽ ഈ വർഷത്തെ സഹവാസ ക്യാമ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. കളി ചിരികൾക്കൊപ്പം, വിജ്ഞാനവും ഒത്തുചേരുന്ന വൈവിധ്യമുള്ള പരിപാടികൾ ഉൾക്കൊള്ളിച്ചതാണ് ക്യാമ്പ്.

ഹെഡ്മിസ്ട്രസ് ജസ്ന എ ആർ പതാക ഉയർത്തിക്കൊണ്ട് സഹവാസ ക്യാമ്പിന് നന്ദി പറഞ്ഞു. പി ടി എ പ്രസിഡൻറ് ജഹാംഗീർ കോട്ടപ്പള്ളി, എസ് എസ് കൺവീനർ സി എച്ച് മൊയ്തീൻ, മറ്റ് അധ്യാപകർ ചടങ്ങിൽ സംബന്ധിച്ചു.

സി എച്ച് മൊയ്തീൻ ക്യാമ്പ് പ്രവർത്തനങ്ങളെ കുറിച്ച് കുട്ടികളോട് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ബേബി ഷംന എൻ .എസ് നന്ദി പറഞ്ഞു. നാട്ടരങ്ങ്, മാജിക് ഷോ, നാടക കളരി, നല്ല വ്യായാമം തുടങ്ങിയവയാണ് പരിപാടികൾ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/100865/sahavasa-camp-started-at-valliad-mlp-school)