---
title: "മുളകുപൊടി പ്രയോഗം; മോഷ്ടാക്കൾ കവർന്നത് മുക്കാൽ പവൻ "
english_title: "Burglary in a closed house"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/100871/burglary-in-a-closed-house"
published_at: "2023-03-02T17:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64009762d2637_ROBBERY.jpg"
keywords: []
---

# മുളകുപൊടി പ്രയോഗം; മോഷ്ടാക്കൾ കവർന്നത് മുക്കാൽ പവൻ 

> **Lead Summary:** **പയ്യോളി:** പയ്യോളിയിലെ പേരാമ്പ്ര റോഡിൽ നെല്ലാരി മാണിക്കോത്തിന് സമീപത്തെ അടച്ചിട്ട വീട്ടിൽ കവർച്ച. പുളിക്കുമഠത്തിൽ 'സൗഭാഗ്യ' യിൽ ഗംഗാധരന്റെ വീട്ടിലാണ് കവർച്ച നടന്നത്.

## Article Content

**പയ്യോളി:** പയ്യോളിയിലെ പേരാമ്പ്ര റോഡിൽ നെല്ലാരി മാണിക്കോത്തിന് സമീപത്തെ അടച്ചിട്ട വീട്ടിൽ കവർച്ച. പുളിക്കുമഠത്തിൽ 'സൗഭാഗ്യ' യിൽ ഗംഗാധരന്റെ വീട്ടിലാണ് കവർച്ച നടന്നത്.

ഗംഗാധരൻ വീട് അടച്ചിട്ട് കണ്ണൂർ ഇരിട്ടിയിൽ ജോലിചെയ്യുന്ന ഭാര്യയുടെ അടുത്തേക്ക് പോയ സമയമായിരുന്നു കവർച്ച നടന്നത്. വീടിൻറെ വാതിലുകൾ തകർത്തു കവർച്ച നടത്തിയ മോഷ്ടാക്കൾ പിടിക്കപ്പെടാതിരിക്കാൻ വരാന്തയിലും വീടിനകത്തും മുളകുപൊടി വിതറിയിട്ടുണ്ട്.

കിടപ്പു മുറിയിലെയും അലമാരകളിലെയും വസ്ത്രങ്ങളും മറ്റു സാധനങ്ങളും വാരിവലിച്ചിട്ടു നിലയിലാണ് കാണപ്പെട്ടത്. കഴിഞ്ഞദിവസം മകളുടെ ഭർത്താവ് വീട് തുറക്കാൻ വന്നപ്പോൾ സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

മുക്കാൽ പവനോളം സ്വർണം വീട്ടിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. പയ്യോളി പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/100871/burglary-in-a-closed-house)