---
title: "ജനനന്മ സൊസൈറ്റി  കാല്‍ ലക്ഷം നേത്രദാന സമ്മതപത്രം  ശേഖരിച്ചു നല്‍കും"
english_title: " Janananma Society will collect and issue quarter lakh eye donation certificates"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/10110/janananma-society-will-collect-and-issue-quarter-lakh-eye-donation-certificates"
published_at: "2021-11-11T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618d0b2f15a04_press meet vatakara .jpg"
keywords: []
---

# ജനനന്മ സൊസൈറ്റി  കാല്‍ ലക്ഷം നേത്രദാന സമ്മതപത്രം  ശേഖരിച്ചു നല്‍കും

> **Lead Summary:** വടകര: സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി വടകര താ ലൂക്ക് ജനനന്മ കോ- ഓപ്പറേറ്റീവ് സൊസൈറ്റി കോഴിക്കോട് മെഡിക്കല്‍ കോളേജ് നേത്ര ബാങ്കിലേക്ക് കാല്‍ ലക്ഷം നേത്രദാനസമ്മത പത്രം ശേഖരിച്ചു നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

വടകര: സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി വടകര താ ലൂക്ക് ജനനന്മ കോ- ഓപ്പറേറ്റീവ് സൊസൈറ്റി കോഴിക്കോട് മെഡിക്കല്‍ കോളേജ് നേത്ര ബാങ്കിലേക്ക് കാല്‍ ലക്ഷം നേത്രദാനസമ്മത പത്രം ശേഖരിച്ചു നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സന്നദ്ധ സംഘട നകളുടെയും,വിവിധ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഈ തീവ്ര യജ്ഞ പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നവംബര്‍ പതിനഞ്ചിനു മൂന്നു മണിക്ക് കെ. കെ. രമ എം.എല്‍.എ നിര്‍വഹിക്കും.

ചടങില്‍ അസിസ്റ്റന്‍ഡ് രജിസ്ട്രാര്‍ (ജനറല്‍)സുധീഷ് തച്ചോത്ത്,യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ ബിന്ദു.ഒ.എം എന്നിവര്‍ പങ്കെടുക്കും.

വാര്‍ത്താ സമ്മേളനത്തില്‍ സൊസൈറ്റി സ്ഥാപക പ്രസിഡന്റ് ഹരീന്ദ്രന്‍ കരിമ്പനപ്പാലം,ഭരണ സമിതി അംഗങ്ങളായ വി. പി.സര്‍വോത്തമന്‍,ടി.സതീഷ് ബാബു എന്നിവര്‍ പങ്കെടുക്കും. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/10110/janananma-society-will-collect-and-issue-quarter-lakh-eye-donation-certificates)