---
title: "പ്രതിഷേധ ധർണ്ണ; നഗര ഭരണം അഴിമതിയെന്ന് യൂത്ത് ലീഗ് "
english_title: "Youth League says city administration is corrupt"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/101106/youth-league-says-city-administration-is-corrupt"
published_at: "2023-03-03T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401cbd41247b_league_march.jpg"
keywords: []
---

# പ്രതിഷേധ ധർണ്ണ; നഗര ഭരണം അഴിമതിയെന്ന് യൂത്ത് ലീഗ് 

> **Lead Summary:** **വടകര: **വടകര നഗരസഭയിലേക്ക് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ ധർണ സംഘടിപ്പിച്ചത്.വടകര നഗരസഭ പ്രവേശന കവാടത്തിൽ മാർച്ച് പോലീസ് തടഞ്ഞു.

## Article Content

**വടകര: **വടകര നഗരസഭയിലേക്ക് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ ധർണ സംഘടിപ്പിച്ചത്.വടകര നഗരസഭ പ്രവേശന കവാടത്തിൽ മാർച്ച് പോലീസ് തടഞ്ഞു.

തുടർന്ന് നേരിയതോതിൽ ഉന്തും തള്ളുമുണ്ടായി. ജനകീയ ഹോട്ടൽ അഴിമതി, ചെടി പരിപാലത്തിനായി വൻ തുക മാറ്റിവെച്ചത്, വടകര പുതിയ ബസ് സ്റ്റാൻഡിലെ ക്ലോക്ക് റൂം ലോട്ടറി ഏജൻസിക്ക് നൽകിയത്, ദ്വാരക ബിൽഡിംഗ് വാടകക്ക് നൽകിയതിലെ അഴിമതി തുടങ്ങിയ നിരവധി അഴിമതിക്കതികൾ എണ്ണി പറഞ്ഞാണ് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്.

പ്രതിഷേധ ധർണ്ണയുടെ ഉദ്ഘാടനം മുസ്ലിം ലീഗ് വടകര മണ്ഡലം പ്രസിഡണ്ട് എംസി വടകര നിർവ്വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷുഹൈബ് കുന്നത്ത്, വടകര നഗരസഭ പ്രതിപക്ഷ നേതാവ് വി കെ അസീസ് മാസ്റ്റർ, കൗൺസിലർ അഫ്സൽ പികെസി, അൻസാർ മുകച്ചേരി, എം പി അബ്ദുള്ള ഹാജി, വി. ഫൈസൽ മാസ്റ്റർ, സഹൽ മാക്കൂൽ സംസാരിച്ചു.

ഇത് കേവലം പ്രതീകാത്മക സമരം മാത്രമാണെന്നും സമരം മുസ്ലിം ലീഗും യുഡിഎഫും ഏറ്റെടുക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/101106/youth-league-says-city-administration-is-corrupt)