---
title: "പുതിയ അംഗണവാടി; കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നടന്നു "
english_title: "Inauguration of the new Anganwadi building was held"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/101127/inauguration-of-the-new-anganwadi-building-was-held"
published_at: "2023-03-03T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401e5a0decd4_anganvadi.jpg"
keywords: []
---

# പുതിയ അംഗണവാടി; കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നടന്നു 

> **Lead Summary:** **വള്ളിക്കാട്: **വള്ളിക്കാട് ബാലവാടിയിൽ പുതിയ അംഗണവാടി വരുന്നു. കുരുന്നുകൾക്ക് അക്ഷരവെളിച്ചമേകാൻ ചോറോട് ഗ്രാമപഞ്ചായത്തിലെ വള്ളിക്കാട് ബാലവാടിയിലാണ് പുതിയ അംഗണവാടി വരുന്നത്.

## Article Content

**വള്ളിക്കാട്: **വള്ളിക്കാട് ബാലവാടിയിൽ പുതിയ അംഗണവാടി വരുന്നു. കുരുന്നുകൾക്ക് അക്ഷരവെളിച്ചമേകാൻ ചോറോട് ഗ്രാമപഞ്ചായത്തിലെ വള്ളിക്കാട് ബാലവാടിയിലാണ് പുതിയ അംഗണവാടി വരുന്നത്.

പുതുതായി നിർമ്മിക്കുന്ന അംഗണവാടി കെട്ടിടത്തിന്റെ പ്രവർത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി പി ചന്ദ്രശേഖരൻ മാസ്റ്റർ നിർവഹിച്ചു.

പഞ്ചായത്തിൽ അഞ്ച് അംഗണവാടി കെട്ടിടങ്ങൾ പുതുതായി നിർമിക്കാനായി ഒരു കോടി 25 ലക്ഷം രൂപ പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുണ്ട്.

വാർഡ് മെമ്പർ സജിതകുമാരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സി.ഡി.പി ഒ. പുഷ്പലത, ഐസിഡിഎസ് സൂപ്പർവൈസർ സീന, വാർഡ് വികസനസമിതി കൺവീനർ സുനിൽ, കാളിയത്ത് ബാബു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/101127/inauguration-of-the-new-anganwadi-building-was-held)