---
title: "'ഓർമ്മച്ചെപ്പ്'; സ്നേഹ സംഗമം ഞായറാഴ്ച "
english_title: "Sneha Sangam on Sunday"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/101128/sneha-sangam-on-sunday"
published_at: "2023-03-03T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401e708b5b85_ormmachepp.jpg"
keywords: []
---

# 'ഓർമ്മച്ചെപ്പ്'; സ്നേഹ സംഗമം ഞായറാഴ്ച 

> **Lead Summary:** > **വടകര:** ഓർമ്മകൾ അയവിറക്കാൻ ഒരുങ്ങി അഴിയൂർ ഹയർ സെക്കൻഡറി സ്കൂൾ. അഴിയൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് കഴിഞ്ഞ അധ്യായന വർഷം വരെ പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികളുടെ സ്നേഹ സംഗമം "ഓർമ്മച്ചെപ്പ്" എന്ന പേരിൽ നടത്തുന്നു.

## Article Content

> **വടകര:** ഓർമ്മകൾ അയവിറക്കാൻ ഒരുങ്ങി അഴിയൂർ ഹയർ സെക്കൻഡറി സ്കൂൾ. അഴിയൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് കഴിഞ്ഞ അധ്യായന വർഷം വരെ പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികളുടെ സ്നേഹ സംഗമം "ഓർമ്മച്ചെപ്പ്" എന്ന പേരിൽ നടത്തുന്നു.

മാർച്ച് 5 ഞായറാഴ്ച്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പരിപാടി. പ്രൊഫ : ഇസ്മായിൽ എരിക്കിൽ ഉദ്ഘാടന നിർവ്വഹിക്കും . സ്കൂളിലെ എസ്.എസ്.എൽ.എസി ആദ്യ ബാച്ച് പൂർവ്വവിദ്യാർത്ഥി ബാലകൃഷ്ണൻ തോട്ടത്തിൽ മുഖ്യാതിഥി ആയിരിക്കും .

പൂർവ്വവിദ്യാർത്ഥിയും ഒർമ്മചെപ്പ് സംഘടന ചെയർമാനുമായ കാസിം ഹാജി നെല്ലോളി അദ്ധ്യക്ഷത വഹിക്കും . പൂർവ്വ അധ്യാപകരെ ചടങ്ങിൽ ആദരിക്കും .

പൂർവ്വവിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറുന്നതാണ് . വാർത്താ സമ്മേളനത്തിൽ സംഘടന ഭാരവഹികളായ കാസിം ഹാജി നെല്ലോളി , വിജയരാഘവൻ മാസ്റ്റർ , മുബാസ് കല്ലേരി , നവാസ് നെല്ലോളി പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/101128/sneha-sangam-on-sunday)