---
title: "കീഴല്‍ ദേവീ വിലാസം യു പി സ്‌കൂളില്‍ ശാസ്‌ത്രോത്സവം  സംഘടിപ്പിച്ചു"
english_title: "science festival AT DEVI VILASAM UP SCHOOL "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/10118/science-festival-at-devi-vilasam-up-school"
published_at: "2021-11-11T18:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618d1699aeb2e_SCIENCE FESET .jpg"
keywords: []
---

# കീഴല്‍ ദേവീ വിലാസം യു പി സ്‌കൂളില്‍ ശാസ്‌ത്രോത്സവം  സംഘടിപ്പിച്ചു

> **Lead Summary:** **വടകര:** കുട്ടികളില്‍ ശാസ്ത്ര അഭിരുചിയും മനോഭാവവും വളര്‍ത്തുന്നതിന് വിദ്യാലയതല ശാസ്‌ത്രോത്സവം സംഘടിപ്പിച്ചു . കീഴല്‍ ദേവീ വിലാസം യു പി സ്‌കൂളില്‍ രണ്ടു ഘട്ടങ്ങളില്‍ ആയി നടന്ന ശാസ്‌ത്രോത്സവ പരിപാടികള്‍ ശാസ്ത്രരംഗം ജില്ലാ കോഡിനേറ്റര്‍ പി.കെ. ജയരാമന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു .

## Article Content

**വടകര:** കുട്ടികളില്‍ ശാസ്ത്ര അഭിരുചിയും മനോഭാവവും വളര്‍ത്തുന്നതിന് വിദ്യാലയതല ശാസ്‌ത്രോത്സവം സംഘടിപ്പിച്ചു . കീഴല്‍ ദേവീ വിലാസം യു പി സ്‌കൂളില്‍ രണ്ടു ഘട്ടങ്ങളില്‍ ആയി നടന്ന ശാസ്‌ത്രോത്സവ പരിപാടികള്‍ ശാസ്ത്രരംഗം ജില്ലാ കോഡിനേറ്റര്‍ പി.കെ. ജയരാമന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു .

ഹെഡ്മാസ്റ്റര്‍ സി.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഒ.പി.ബാബു സ്വാഗതവും സയന്‍സ് ക്ലബ് സെക്രട്ടറി വൈഗ നന്ദിയും പറഞ്ഞു.പരിപാടിയുടെ ഭാഗമായി പ്രകാശവുമായി ബന്ധപ്പെട്ട വിവിധ പരീക്ഷണങ്ങളും കുട്ടികള്‍ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/10118/science-festival-at-devi-vilasam-up-school)