---
title: "കൈകോർത്തു കനവ്; ലഹരി വിരുദ്ധ ബോധവൽക്കരണവും ദീപം തെളിയിക്കലും "
english_title: "Anti-drug awareness and lamp lighting"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/101182/anti-drug-awareness-and-lamp-lighting"
published_at: "2023-03-03T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64022182dcec2_LAHARI_LIGHT.jpg"
keywords: []
---

# കൈകോർത്തു കനവ്; ലഹരി വിരുദ്ധ ബോധവൽക്കരണവും ദീപം തെളിയിക്കലും 

> **Lead Summary:** **വടകര: **പുത്തൂർ കനവ് റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും ദീപം തെളിയിക്കലും സംഘടിപ്പിച്ചു.

## Article Content

**വടകര: **പുത്തൂർ കനവ് റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും ദീപം തെളിയിക്കലും സംഘടിപ്പിച്ചു.

പുത്തൂർ ഗവ:ഹയർസെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിൽ നടന്ന പരിപാടി പോലീസ് ഓഫീസർ രംഗീഷ് കടവത്ത് ക്ലാസ് എടുത്തു കൊണ്ടു ഉദ്ഘാടനം നിർവഹിച്ചു.

അസോസിയേഷൻ വൈസ് പ്രസിഡണ്ട് എം രാജൻ അധ്യക്ഷത വഹിച്ചു. അഡ്വ ലതികാ ശ്രീനിവാസ്, വി.ഷാജി സംസാരിച്ചു. വിദ്യാർഥികളും സ്ത്രീകളും അടക്കം നൂറുകണക്കിനാളുകൾ ക്ലാസിലും, ദീപം തെളിയിക്കലിലും പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/101182/anti-drug-awareness-and-lamp-lighting)