---
title: "വീർപ്പ് മുട്ടുന്നു; താലൂക്ക് ഓഫീസ് സൗകര്യ പ്രഥമായ വാടക കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കണം - താലൂക്ക് വികസന സമിതി"
english_title: "The taluk office should be shifted to a convenient rented building"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/101287/the-taluk-office-should-be-shifted-to-a-convenient-rented-building"
published_at: "2023-03-04T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640319c89c88b_thalook_ofc_vadakara.jpg"
keywords: []
---

# വീർപ്പ് മുട്ടുന്നു; താലൂക്ക് ഓഫീസ് സൗകര്യ പ്രഥമായ വാടക കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കണം - താലൂക്ക് വികസന സമിതി

> **Lead Summary:** **വടകര:** താലൂക്ക് ഓഫീസ് സൗകര്യ പ്രഥമായ വാടക കെട്ടിടത്തിലേക്ക് അടിയന്തിരമായി മാറ്റി സ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതി.

## Article Content

**വടകര:** താലൂക്ക് ഓഫീസ് സൗകര്യ പ്രഥമായ വാടക കെട്ടിടത്തിലേക്ക് അടിയന്തിരമായി മാറ്റി സ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതി.

നൂറ് കണക്കിന് ആളുകൾ ദിനം പ്രതി വന്നുകൊണ്ടിരിക്കുന്നതും എഴുപതിൽ അധികം ജീവനക്കാർ ജോലി ചെയ്യുന്നതുമായ നിലവിലെ ഓഫീസ് അസൗകര്യങ്ങളാൽ വീർപ്പു മുട്ടുന്നു. താലൂക്ക് വികസനസമിതി യോഗത്തിൽ സമിതി അംഗം പി സുരേഷ് ബാബു ആണ് വിഷയം യോഗത്തിൽ ഉന്നയിച്ചത്.

നിർദിഷ്ട റവന്യൂ ടവറിന്റെ നിർമാണം ഹൗസിംങ്ങ് ബോർഡ് ഉടൻ ആരംഭിക്കണമെന്നും താലൂക്ക് ഓഫീസ് കത്തി നശിച്ച സ്ഥലത്ത് തന്നെ പുതിയ താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ ഡി പി ആർ പൊതു മരാമത്ത് വകുപ്പ് കെട്ടിട വിഭാഗം കലക്ടർക്ക് സമർപ്പിച്ചെങ്കിലും കലക്ടർ ലാന്റ റവന്യൂ കമ്മീഷണർ മുഖാന്തിരം സർക്കാറിന് സമർപ്പിക്കാനും സർക്കാർ ഭരണാനുമതി നൽകണമെന്നും പി സുരേഷ് ബാബു ആവിശ്യപ്പെട്ടു.

കാറ്റ്യാടി നാദാപുരം മട്ടന്നൂർ എയർപോർട്ട് കണക്റ്റിവിറ്റി റോഡിന്റെ ഡി പി ആർ കോഴിക്കോട് ജില്ലയിലെ ഭാഗത്തിന്റെ ത് കെ ആർ എഫ് ബി സർക്കാറിന് സമർപ്പിക്കണമെന്നും ആ വിശ്യമുയർന്നു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർപേർസൺ എൻ എം വിമല അധ്യക്ഷത വഹിച്ചു.

കെ കെ രമ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ മാരായ പി പി ചന്ദ്രശേഖരൻ ,ഷക്കീല ഈ ങ്ങോളി, പി ശ്രീജിത്ത്, എൻ പത്മിനി, തോടന്നൂർ ബ്ലോക്ക് പ്രസിഡന്റ എം ശ്രീലത, പി സുരേഷ് ബാബു , ബാബു ഒഞ്ചിയം , പി പി രാജൻ, സി കെ കരീം പ്രദീപ് ചോമ്പാല ടി വി ബാലകൃഷ്ണൻ പുറന്തോടത്ത് സുകുമാരൻ തഹസിൽദാർ, താലൂക്കിലെ വിവിധ വകുപ്പുകളുടെ തലവൻമാർ യോഗത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/101287/the-taluk-office-should-be-shifted-to-a-convenient-rented-building)