---
title: "മണ്ടോടി സ്മരണ; മണ്ടോടി കണ്ണൻ ദിനാചരണം ഇന്ന് വൈകിട്ട് "
english_title: "Mandodi Kannan day celebration today evening"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/101292/mandodi-kannan-day-celebration-today-evening"
published_at: "2023-03-04T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640323608f6e5_MANDODI_KANNAN.jpg"
keywords: []
---

# മണ്ടോടി സ്മരണ; മണ്ടോടി കണ്ണൻ ദിനാചരണം ഇന്ന് വൈകിട്ട് 

> **Lead Summary:** **ഓർക്കാട്ടേരി: **കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ജീവവായുമായ മണ്ടോടി കണ്ണൻ രക്തസാക്ഷി ദിനം ഇന്ന് ആചരിക്കുന്നു. ഇന്ന് വൈകിട്ട് 4 മണിക്ക് ഓർക്കാട്ടേരിയിൽ വെച്ചാണ് പരിപാടി.

## Article Content

**ഓർക്കാട്ടേരി: **കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ജീവവായുമായ മണ്ടോടി കണ്ണൻ രക്തസാക്ഷി ദിനം ഇന്ന് ആചരിക്കുന്നു. ഇന്ന് വൈകിട്ട് 4 മണിക്ക് ഓർക്കാട്ടേരിയിൽ വെച്ചാണ് പരിപാടി.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ( സിപിഐ) നേതൃത്വത്തിൽ പ്രകടനം അനുസ്മരണ സമ്മേളനം എന്നിവ നടക്കും. സിപിഐ സംസ്ഥാന കൗൺസിൽ അംഗവും കൃഷി മന്ത്രിയുമായ വിഎസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യും.

എൻ.ഉഷ, ടി കെ രാജൻ മാസ്റ്റർ, പി. സുരേഷ് ബാബു, ആർ സത്യൻ, എൻ.എം ബിജു, ഇ. രാധാകൃഷ്ണൻ സംസാരിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/101292/mandodi-kannan-day-celebration-today-evening)