---
title: "പയ്യോളിയിൽ കാർ സ്കൂട്ടറിലിടിച്ച് അപകടം; യാത്രക്കാരന് പരിക്ക് "
english_title: "A car hit a scooter in Paioli"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/101298/a-car-hit-a-scooter-in-paioli"
published_at: "2023-03-04T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640326d61a48e_accident_payyoli.jpg"
keywords: []
---

# പയ്യോളിയിൽ കാർ സ്കൂട്ടറിലിടിച്ച് അപകടം; യാത്രക്കാരന് പരിക്ക് 

> **Lead Summary:** **പയ്യോളി: **ദേശീയപാതയിൽ കാറിടിച്ച് സ്കൂട്ടർ യാത്രികന് പരിക്കേറ്റു. സ്കൂട്ടർ ബീച്ച് റോഡിൽ നിന്നും ദേശീയപാതയിലേക്ക് കയറുന്നതിനിടെ കോഴിക്കോട് ഭാഗത്തേക്ക് പോവുകയയിരുന്ന കാറിടിച്ചാണ് അപകടം ഉണ്ടായത്.

## Article Content

**പയ്യോളി: **ദേശീയപാതയിൽ കാറിടിച്ച് സ്കൂട്ടർ യാത്രികന് പരിക്കേറ്റു. സ്കൂട്ടർ ബീച്ച് റോഡിൽ നിന്നും ദേശീയപാതയിലേക്ക് കയറുന്നതിനിടെ കോഴിക്കോട് ഭാഗത്തേക്ക് പോവുകയയിരുന്ന കാറിടിച്ചാണ് അപകടം ഉണ്ടായത്.

പയ്യോളി ടൗൺ ജംഗ്ഷനിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/101298/a-car-hit-a-scooter-in-paioli)