വടകര: മിസ്റ്റർ കാലിക്കറ്റ് മുഹമ്മദ് സായിദിന് യൂത്ത് ലീഗിന്റെ അനുമോദനം. മിസ്റ്റർ കാലിക്കറ്റ് 75 കിലോ വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ വടകര താഴെയങ്ങാടി സ്വദേശി മുഹമ്മദ് സായിദിനെയാണ് യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റി അനുമോദിച്ചത്.


വടകര എംപി കെ.മുരളീധരൻ ഉപഹാരം കൈമാറി. യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ ആർ.സി റാജ്, ജാസിം പണിക്കോട്ടി, മുൻസിപ്പൽ കമ്മിറ്റി ഭാരവാഹികളായ നസീർ കൊയിലാണ്ടി വളപ്പ്, ഇമ്രാൻ, യു അജ്നാസ് സംബന്ധിച്ചു.
മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് യൂനുസ് ആവിക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി യൂനുസ് സ്വാഗതവും, സഹൽ മാക്കൂൽ നന്ദിയും പറഞ്ഞു.
Kudos to Mr. Calicut Muhammad Saeed